Breaking News

NEWS22 EDITOR

വെള്ളപ്പൊക്കം ചര്‍ച്ച ചെയ്യുമ്ബോള്‍ കേരള എംപിമാര്‍ രാജ്യസഭയില്‍ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡു..

കേവല രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ വന്‍ ബഹളം ഉണ്ടാക്കുന്നവരാണ് എംപിമാര്‍. ഇതിന്റെ പേരില്‍ നിരവധി മലയാളി എംപിമാര്‍ക്കെതിരെ മുമ്പ് നടപടിയും വന്നിട്ടുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഇക്കാര്യം രാജ്യസഭാ ചെയര്‍മാന്‍ ചോദിക്കുകയും ചെയതു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു ചോദിച്ചത്. രാജ്യസഭയില്‍ രാവിലെ …

Read More »

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കണം, കേരളം പ്രതിഷേധം അറിയിച്ചു…

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനോട് എതിര്‍പ്പ് അറിയിച്ച്‌ കേരളം. ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്ബത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 160 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പകല്‍ സമയങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴുക്കി കളയണമെന്ന് ജല വിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ …

Read More »

ക്രിസ്‍മസിന് മുമ്പുതന്നെ ക്രിസ്‍മസ് ലൈറ്റിട്ടു, കുടുംബത്തിന് കിട്ടിയത് 75,000 രൂപ പിഴ…

ക്രിസ്മസ് അടുത്താൽ വീടിന് മുൻപിൽ ലൈറ്റുകൾ ഇടുന്നത് സ്വാഭാവികമാണ്. എന്നാൽ, യുഎസ്സിലെ ഫ്ലോറിഡയിലെ ഒരു കുടുംബത്തിന് അവരുടെ വീടിന് പുറത്ത് ക്രിസ്മസ് ലൈറ്റുകൾ ഇട്ടതിന്റെ പേരിൽ 75,000 രൂപ പിഴ അടക്കേണ്ട വരുമെന്ന അവസ്ഥയാണ്. ക്രിസ്മസ് എത്തുന്നതിന് മുൻപ് തന്നെ ലൈറ്റുകൾ തെളിയിച്ചു എന്നതായിരുന്നു അവർ ചെയ്ത തെറ്റ്. ഫ്ലോറിഡയിലെ വെസ്റ്റ്‌ചേസിൽ നിന്നുള്ള മോഫ കുടുംബം ക്രിസ്മസ് പ്രമാണിച്ച് തങ്ങളുടെ വീടിന്റെ മുറ്റം അലങ്കരിക്കാൻ ഒരു കമ്പനിയെ വാടകയ്‌ക്കെടുത്തു. എന്നാൽ …

Read More »

യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കാണാതായ യുവാവിനെ കണ്ടെത്തി; പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ വീട്ടിലേക്ക് പോന്നതാണെന്ന് മൊഴി

കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചതിന് പിന്നാലെ അപകട സ്ഥലത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. അപകടസമയത്ത് വരാപ്പുഴ സ്വദേശി ജിബിനും സല്‍മാനുല്‍ ഫാരിസ് എന്നയാളുമാണ് യുവതിക്കൊപ്പം കാറിലുണ്ടായിരുന്നത്. സല്‍മാനുലാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ യുവതി മരിച്ചതിന് ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ജിബിനെ കാണാതാവുകയായിരുന്നു. ഇതോടെ ജിബിന് വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അപകടത്തില്‍ മരിച്ച മന്‍ഫിയയുടെ സുഹൃത്താണെന്ന് പറഞ്ഞ് സല്‍മാനുലെ പരിചയപ്പെടുത്തിയത് മാത്രമാണ് അറിവുണ്ടായിരുന്നുള്ളൂ. ഇയാളെ …

Read More »

ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി…

തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പോലീസുകാരിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയ്‌ക്കെതിരായ പരസ്യവിചാരണയുടെ ദൃശ്യങ്ങള്‍ കണ്ട കോടതി, സംഭവത്തിലുള്ള രോഷവും വേദനയും പ്രകടമാക്കുന്നതായി അറിയിച്ചു. സ്വന്തം മൊബൈല്‍ഫോണ്‍ സുരക്ഷിതമാക്കി വെക്കേണ്ടത് പോലീസുകാരിയുടെ ചുമതല ആണ്. മറ്റുള്ളവരുടെ മേല്‍ കുതിരകയറുകയല്ല …

Read More »

അമിതാഭ് ബച്ചന് തുറന്ന കത്ത്; കോന്‍ ബനേഗ ക്രോര്‍പതിയുടെ “സൂപ്പര്‍ പവര്‍” എപ്പിസോഡ് പിന്‍വലിച്ചു

ബി​ഗ് ബി അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന കോന്‍ ബനേഗ ക്രോര്‍പതിയുടെ ‘മിഡ്‌ബ്രെയിന്‍ ആക്ടിവേഷന്‍’ എപ്പിസോഡ് സോണി ടിവിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിച്ചു. യുക്തിവാദിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റേഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ മംഗളൂരു സ്വദേശി നരേന്ദ്ര നായക് അമിതാഭ് ബച്ചന് എഴുതിയ തുറന്ന കത്തിനെ തുടര്‍ന്നാണ് നടപടി. ‘സൂപ്പര്‍ പവര്‍’ പോലുള്ള പ്രതിഭാസങ്ങള്‍ അംഗീകരിക്കുന്നത് സാമാന്യബുദ്ധിയുടെ പരിഹാസമാണെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 51എ(എച്ച്‌) ചൂണ്ടിക്കാട്ടി നായക് കത്തില്‍ …

Read More »

മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട ഫ്‌ളോര്‍ തുളച്ച്‌ താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമില്‍ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെണ്‍കുട്ടി…

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശിയായാ 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമ മോണ്ട്‌ഗോമറിയിലാണ് സംഭവം. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരി അപകടത്തില്‍പെട്ടത്. മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. ഫ്‌ളോര്‍ തുളച്ചെത്തിയ വെടിയുണ്ടയാണ് പെൺകുട്ടിയുടെ ജീവനെടുത്തത്. സംഭവത്തെ കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ ഗള്‍ഫിലായിരുന്ന പെൺകുട്ടി നാല് മാസങ്ങള്‍ക്ക് മുമ്ബാണ് …

Read More »

നാലു വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ; തൃശൂരില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ആയി, ജാഗ്രത

സെന്റ് മേരീസ് കോളജിലെ നാല് വിദ്യാര്‍ഥിനികള്‍ക്ക് കൂടി നോറോ വൈറസ് ബാധിച്ചു. ഇതോടെ കോളജ് ഹോസ്റ്റലില്‍ നോറോ വൈറസ് ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആയി. ഈ മാസം ആദ്യം മുതല്‍ വിദ്യാര്‍ഥിനികളില്‍ അസുഖ ബാധ കണ്ടെങ്കിലും അവരെല്ലാം സ്വകാര്യ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ അവരില്‍ 7 പേര്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് നോറോ ബാധ കണ്ടെത്തിയത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലൂടെയാണ് നോറോ വൈറസ് ബാധ …

Read More »

മലയാളക്കരക്ക് ഇത് അഭിമാന നിമിഷം; ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും…

മലയാളക്കരക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്ത്, ഇതാദ്യമായി ഒരു മലയാളി എത്തിയിരിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാറാണ് നാവികസേനയുടെ മേധാവിയായി ചുമതലയേറ്റത്. രാവിലെ ഒമ്ബത് മണിയോടെ പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് ഹരികുമാര്‍. മഹത്തായ രാജ്യത്തിന്റെ നാവികസേനയെ …

Read More »

അയാള്‍ നുണ പറഞ്ഞു: പുരസ്‌കാരം നല്‍കുന്ന മാഗസിന്‍ എഡിറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബാലണ്‍ ഡോര്‍ പുരസ്‌കാരം നല്‍കുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോളിന്റ എഡിറ്റര്‍ക്കെതിരേ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ വര്‍ഷത്തെ ബാലന്‍ ഡോര്‍ പുരസ്‌കാരം മെസിക്കാണെന്ന പ്രഖ്യാപനം വരുന്നതിന് മുമ്ബാണ് റൊണാള്‍ഡോയുടെ പ്രതികരണം. ഫ്രാന്‍സ് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെരെക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡോര്‍ നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന ഫെരെയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ നുണയാണെന്നാണ് …

Read More »