മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 2200 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 2077.42 ഘനയടി ജലമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് …
Read More »റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ പൊലീസ് പിടികൂടി
റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കരുംകുളം പുതിയതുറ സ്വദേശി ടൈറ്റസിനെയാണ്(30) കേന്റാണ്മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്‍വശത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇയാള്‍ സമാനസ്വഭാവമുള്ള കേസുകളില്‍ മുമ്ബും പ്രതിയായിട്ടുണ്ട്. കേന്റാണ്മെന്റ് എസ്.എച്ച്.ഒ ഷാഫി ബി.എം, എസ്.ഐമാരായ സഞ്ജു ജോസഫ്, ദിലിജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീണ്‍, …
Read More »വയനാട്ടില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി…
മീനങ്ങാടിയില്‍ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കല്‍പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കാണാതായത്. മീനങ്ങാടി പുഴങ്കുനി ചേവായിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഇന്നലെ രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്. കളിക്കുന്നതിനിടെ സമീപത്തെ പുഴയില്‍ വീണതാണെന്നാണ് കരുതുന്നത്. പുഴയോരത്ത് കുട്ടിയുടെ കാല്‍പാട് കണ്ടതോടെയാണ് പുഴയില്‍ വീണതാകാമെന്ന സംശയമുണ്ടായത്. കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും തുര്‍ക്കി ജീവന്‍ …
Read More »പ്രളയം: പത്തനംതിട്ട ജില്ലയില്‍ 18.63 കോടിയുടെ കൃഷിനാശം, 410 ഏക്കര്‍ സ്ഥലത്തെ നെല്ല് മുങ്ങിക്കിടക്കുന്നു…
പ്രളയത്തില്‍ ജില്ലയിലുണ്ടായത് 18.63 കോടിയുടെ കൃഷിനാശം. 1692.67 ഏക്കര്‍ സ്ഥലത്താണ് കൃഷിനാശം ഉണ്ടായതായാണ് കൃഷിവകുപ്പിെന്റ കണക്ക്. കണക്കെടുപ്പ് തുടരുകയാണെന്ന് കൃഷിവകുപ്പ് അറിയിച്ചു. നെല്‍കൃഷിക്കാണ് ഏറ്റവും കുടുതല്‍ നാശമുണ്ടായത്. 410 ഏക്കര്‍ സ്ഥലത്തെ നെല്ല് മുങ്ങിക്കിടക്കുകയാണ്. വെള്ളം ഇറങ്ങിയെങ്കില്‍ മാത്രമേ ഇത് എത്രത്തോളം നശിച്ചു എന്ന് പറയാനാകൂ. വിത്ത് വിതച്ച ഒട്ടേറെ പാടങ്ങള്‍ വെള്ളത്തിലാണ്. വെള്ളം ഒഴിഞ്ഞാല്‍ മാത്രമേ ഇത് തുടര്‍ന്ന് കിളിര്‍ക്കുമോ എന്ന് മനസ്സിലാക്കാനാകൂ. നെല്ല് കഴിഞ്ഞാല്‍ ഏറെ നാശം …
Read More »കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം; ആദ്യ ഭാര്യയില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ്
കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആദ്യ ഭാര്യയില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായാണ് ഡിവോഴ്‌സ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹിതനാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. മുന്‍പ് താനും സൈബര്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല. ആദ്യ ഭാര്യയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്ന് പത്രങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ആക്രമണം. നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമയും പറഞ്ഞു. …
Read More »മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; നീരൊഴുക്ക് ശക്തം; അതീവ ജാഗ്രത നിർദേശം…
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇപ്പോള്‍ ജലനിരപ്പ് 136.80 അടിയാണ്. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോള്‍ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 138 അടിയില്‍ എത്തുമ്ബോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 140 അടിയിലാണ് ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. സെക്കന്‍ഡില്‍ 2150 ഘനയടി …
Read More »ഒക്ടോബര്‍ 27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്….
തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 26ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ …
Read More »മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി…
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി. മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. 140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇതില്‍ …
Read More »കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ തുടരുന്നു; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍…
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റില്‍ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകള്‍ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്. …
Read More »മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു; ബാങ്കില്‍ നിന്ന് 5.8 കോടി രൂപ പിന്‍വലിച്ച് ശത കോടീശ്വരന്‍; ജീവനക്കാരെ കൊണ്ട് മുഴുവൻ നോട്ടുകളും എണ്ണിപ്പിച്ചു…
സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരന്‍ ബാങ്കില്‍ നിന്ന് ഭീമമായ തുക പിന്‍വലിച്ചു. സെക്യൂരിറ്റിയോട് ഉടക്കിയ കോടീശ്വരന്‍ പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും അയാൾ ആവശ്യപ്പെട്ടു. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയില് ‘സണ്‍വെയര്‍’ എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക് ഓഫ് ഷാങ്ഹായ്യുടെ ബ്രാഞ്ചില്‍ നിന്നാണ് അഞ്ച് ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിച്ചത്. ഒരാള്‍ക്ക് പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്. തന്‍റെ മുഴുവന്‍ സമ്ബാദ്യവും …
Read More »