Breaking News

NEWS22 EDITOR

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ല; മൂന്നാം തരംഗം നേരിടാന്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്…

രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക്. കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയെന്നാണ് പഠങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം മൂന്നാം തംരംഗവും കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത …

Read More »

ഭാരതപ്പുഴയില്‍ 2 ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി….

വാണിയംകുളത്ത് ഭാരതപ്പുഴയില്‍ മാന്നന്നൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മെഡികല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കിട്ടിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. 2 ദിവസം മുന്‍പാണ് കടവില്‍ കുളിക്കാനിറങ്ങിയ എം ബി ബി എസ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ, തൃശ്ശൂര്‍ ചേലക്കര സ്വദേശി മാത്യു എബ്രഹാം എന്നിവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ചരയോടെ മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം …

Read More »

56 വര്‍ഷം മുമ്പ് ​ ഉപേക്ഷിച്ച റെയില്‍ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയില്‍നിന്ന്​ ബംഗ്ലാദേശിലേക്ക്​ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ്​….

56 വര്‍ഷം മുമ്പ് ​ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഹല്‍ദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ്​ ട്രെയിന്‍ സര്‍വിസ്​ പുനരാരംഭിക്കുന്നത്​. ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് കൂച്ച്‌ ബിഹാറിലെ ഹല്‍ദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നില്‍ഫമാരി ജില്ലയിലെ ചിലഹത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ രംഗ്പൂര്‍ ഡിവിഷനിലാണ് ഹല്‍ദിബാരി സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി …

Read More »

ജനകീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി….

സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അക്കരപ്പാടം കെ.പി.ബാലാജിയുടെ കളത്തറ ഫിഷ് ഫാമില്‍ നടന്ന കരിമീന്‍ കൃഷി വിളവെടുപ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീകല റാണിയുടെ നേതൃത്വത്തില്‍ നടന്ന കൂട് മത്സ്യകൃഷിയില്‍ വിളവെടുത്ത ഗിഫ്റ്റ് തിലോപ്പിയയുടെ വില്പന ഉദ്ഘാടനവും നടന്നു. ജോര്‍ജ്ജ് കുരുവിള മണിപ്പാടം ആദ്യ വില്പന ഏറ്റുവാങ്ങുകയും ചെയ്തു. ശിവന്‍ പി. ചാലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ കെ.ജെ …

Read More »

കാമുകനെ ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു; കാമുകന്‍ ആശുപത്രിയിൽ…

പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒപ്പം പൊള്ളലേറ്റ ആണ്‍സുഹൃത്ത് ആശുപത്രിയില്‍. കറുകുറ്റി സ്വദേശി ബിന്ദു (38) ആണ് മരിച്ചത്. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുന്‍ (39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ബിന്ദു കോക്കുന്നില്‍ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടില്‍വെച്ചാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് ബിന്ദു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, മിഥുനിനെ ഭീഷണിപ്പെടുത്താനായി …

Read More »

നിപ വൈറസ് ബാധയില്‍ ആശങ്ക അകലുന്നു; സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ഹൈ റിസ്‌കിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും…

നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 140 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് പുറത്തുവന്നതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. സമ്ബര്‍ക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി ഇന്നലെ നെഗറ്റീവായിരുന്നു. മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാള്‍ക്കും വൈറസ് ബാധ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1349 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7786 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1349 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 538 പേരാണ്. 1524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7786 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 139 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 249, 36, 119 തിരുവനന്തപുരം റൂറല്‍ – 221, …

Read More »

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കും- മുഖ്യമന്ത്രി…

വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസഹായത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന നിരവധി വയോജനങ്ങളുണ്ട്. നിലവിലുള്ള പാലിയേറ്റീവ് സംവിധാനത്തിനു പുറമേ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തില്‍ ഉണ്ടാവണം. സംസ്ഥാനവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാര്‍ മാസത്തില്‍ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും …

Read More »

കൊല്ലം ജില്ലയില്‍ നീറ്റ് പരീക്ഷയെഴുതിത് 11,728 വിദ്യാര്‍ഥികള്‍…

ജില്ലയില്‍ 11,728 വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതി. 33 സെന്‍ററുകളിലായാണ് പരീക്ഷ എഴുതിയത്. 35 കോവിഡ് ബാധിതര്‍ പരീക്ഷയെഴുതി. ഉച്ചയ്ക്ക് രണ്ടുമുതല്‍ നടന്ന പരീക്ഷയ്ക്കായി രാവിലെ 11 മുതല്‍ വിദ്യാര്‍ഥികളെ ഹാളുകളില്‍ പ്രവേശിപ്പിച്ചു തുടങ്ങി. 12,734 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തേ കുട്ടികളെ പ്രവേശിപ്പിച്ചതിനെച്ചൊല്ലി ചിലയിടങ്ങളില്‍ ചെറിയ തര്‍ക്കമുണ്ടായി എന്നത് ഒഴിച്ചാല്‍ മറ്റ് പ്രശ്ങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടതി ഉത്തരവ് പരാക്രമം കണ്ടയിന്മെന്റ് സോണുകളിലും പരീക്ഷകള്‍ അതീവ സുരക്ഷാ മുന്‍ …

Read More »

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി; സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും; കൂടുതല്‍ ഇളവുകള്‍ ഉടൻ പ്രഖ്യാപിക്കും….

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. നാളെ …

Read More »