മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കളെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം.എച്ച്.എസ് സ്കൂളിനു സമീപത്തെ എം. അസ്കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ. ഹര്‍ഷാദ് (32) എന്നിവരെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി. യദുകൃഷ്ണന്, എസ്.ഐ ഗിരീശന്, എ.എസ്.ഐ നികേഷ്, സി.പി.ഒ ഭാസ്കരന് തുടങ്ങിയവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. ഹര്‍ഷാദ് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് …
Read More »ഓണത്തിനുശേഷം കൊവിഡ് കേസുകളിൽ വൻ കുതിപ്പ് ; പ്രതിദിന കോവിഡ് കേസുകൾ 40,000ന് മുകളിലെത്തും; പത്ത് ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കും…
ഓണത്തിനുശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പത്ത് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റെ കൊവിഡ് റിപ്പോർട്ട് പറയുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന രോഗികളുടെ …
Read More »അരിക്കടത്ത്: റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി
വള്ളിത്തോട് റേഷന്‍ അരി കടത്തിയതിന് ലൈസെൻസിനെതിരെ നടപടി. ഇരിട്ടി താലൂക്കിലെ 93ാം നമ്ബര്‍ റേഷന്‍ കട നടത്തുന്ന എം.ജി. ഐസക്കിന് നല്കിയ ലൈസന്‍സാണ് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ എന്‍. ശ്രീകുമാര്‍ താല്‍ക്കാലികമായി റദ്ദുചെയ്തത്. ഈ റേഷന്‍ കട ഉമ്മന്‍ വര്‍ഗീസ് ലൈസന്‍സിയായ നൂറാം നമ്പർ റേഷന്‍ കടയോട് യോജിപ്പിച്ചു. റദ്ദുചെയ്ത റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡുടമകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വള്ളിത്തോടിലെ അതേ കട മുറിയില്‍ …
Read More »ഫേസ്‌ബുക്ക് വഴി പ്രണയത്തിലായ 17 കാരിയെ പീഡിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസ്: പെണ്‍കുട്ടിയെ കണ്ടെത്തിയത് തിരുവനന്തപുരത്തെ കാമുകനൊപ്പം..
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി രാജേഷി(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വൈക്കത്തെത്തി. ഇരുവരും കായലോര ബീച്ചില്‍ വെച്ച് കണ്ടുമുട്ടി. പിന്നീട് സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയുടെ വയോധികയായ ബന്ധു …
Read More »തറയില്‍ കിടന്നു കിട്ടിയ ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ കഴിച്ച് 13 കാരന്‍ മരിച്ചു.
കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍’ കഴിച്ചു പതിമൂന്നുകാരന്‍ മരിച്ചു. മധുര അഴകനല്ലൂര്‍ പി.ചിന്നാണ്ടി മകന്‍ സി. ഗുണയാണ് മരിച്ചത്. മകന്‍ കൂട്ടുകാരുമൊത്ത് വീടിന് മുന്നില്‍ കളിക്കുമ്ബോഴാണ് ഇവിടെ കിടന്ന ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന് ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read More »ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി
ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി. സെപ്തംബര്‍ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, പാനമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ നിന്നും മാറ്റിയത്. ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. …
Read More »ഇന്ധനവിലയില്‍ നേരിയ ആശ്വാസം; പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു…
തുടര്‍ച്ചയായി ഏഴ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ വ്യത്യാസം. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറച്ചു. രാജ്യത്തെമ്ബാടുമായി പെട്രോള്‍ വിലയില്‍ 10 മുതല്‍ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ 14 മുതല്‍ പൈസയുടെ കുറവുമുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് …
Read More »അഫ്ഗാനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍
അഫ്ഗാനിസ്താനില്‍ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്ത അഫ്ഗാന്‍ കുടുംബത്തിലെ മൂന്നു കുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍. രണ്ട് പേരുടെ നില ഗുരുതരമാണ്. 5 വയസും 6 വയസുമുള്ള സഹോദരങ്ങളാണ് ഗുരുതരാവസ്ഥയിലുള്ളത്. 5 വയസ്സുകാരന്‍ അബോധാവസ്ഥയില്‍ മരണത്തോട് മല്ലിടിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇന്ന് പരിശോധന നടത്തും. ആറുവയസുകാരന്റെ കരളും മാറ്റി വയ്ക്കും. ഇവരുടെ മൂത്ത സഹോദരിയായ 17കാരിയും ആശുപത്രിയിലാണ്. വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി …
Read More »പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ; പുതിയ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്…
ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോർപറേഷന‍് ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തെ സ്ഥാനാർഥി പട്ടികയിൽ നിന്ന് സിപിഎം മാറ്റി നിർത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും …
Read More »5 സംസ്ഥാനങ്ങളില്‍ നാളെ മുതൽ സ്കൂളുകള്‍ തുറക്കും…
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് ഉള്ളതിനാല്‍ ചില സംസ്ഥാനങ്ങളില്‍ നാളെ സ്കൂളുകള്‍ തുറക്കുന്നു. ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു നാളെ സ്കൂളുകള്‍ തുറക്കുന്നത്. 50% വിദ്യാര്‍ഥികളുമായി ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും 2 ഡോസ് വാക്സീന്‍ നല്‍കി കഴിഞ്ഞു. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നത്. 6-8 ക്ലാസുകള്‍ സെപ്റ്റംബര്‍ 8ന് …
Read More »