Breaking News

NEWS22 EDITOR

പാല്‍ ടാങ്കറില്‍ കടത്തിയ 30.5 ലക്ഷത്തിന്​ കള്ളപ്പണം പിടികൂടി…

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന്​ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​ന്ന പാ​ല്‍ ടാ​ങ്ക​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ലോ​റി​യു​ടെ കാ​ബി​നി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചെ​ങ്കോ​ട്ട​യി​ല്‍​നി​ന്നും ഒ​രു സേ​ട്ട് കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഏ​ല്‍​പി​ക്കാ​നാ​ണ് പ​ണം ത​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​സ്​​റ്റ​ഡി​യി​ലു​ള്ള ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ തെ​ങ്കാ​ശി സ്വ​ദേ​ശി മു​രു​ക​ന്‍ പ​റ​ഞ്ഞു. പ​തി​വാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​ണം കൊ​ണ്ട് വ​രു​ന്നു​ണ്ടെ​ന്നും ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. …

Read More »

കൊവിഡ് വാക്സിന്‍ ആരും എടുക്കരുത്, അധികാരം പിടിക്കും മുന്‍പേ ‘കാടന്‍ നിയമങ്ങളുമായി’ താലിബാന്‍; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍…

ഭരണം പിടിച്ചതോടെ ഭീകരസംഘടന താലിബാന്‍ അഫ്ഗാനില്‍ കാടത്ത നടപടികള്‍ തുടങ്ങി. അധികാരം കിട്ടിയ സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് വാക്സിനേഷന്‍ നിരോധിച്ചത്. ആശുപത്രികളില്‍ നിരോധനം സംബന്ധിച്ച പോസ്റ്ററുകളും താലിബാന്‍ പതിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ പിടിമുറുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനില്‍ വാക്സിനേഷന്‍ നടക്കുന്നത്. അതേസമയം, താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യപകമായി. ഇതോടെ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് : 20,452 കേസുകളും കേരളത്തില്‍ നിന്ന് മാത്രം..

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 478 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. നിലവില്‍ 3,87,673 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 35,743 പേര്‍ രോഗമുക്തരായി ഇതോടെ രാജ്യത്തെ കോവിഡ് മുക്തരായവരുടെ എണ്ണം 3,13,38,008 അയി ഉയര്‍ന്നു. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 4,30,732 പേര്‍ കോവിഡ് മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 53,61,89,903 പേര്‍ …

Read More »

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ രാഹുലുമായി ചർച്ച…

കേരളത്തിലെ കോൺഗ്രസിന് ജില്ലാ തലത്തിൽ പുതിയ നേതൃത്വം വരുന്നതിൽ അടുത്ത കാലത്തെപ്പോഴെങ്കിലും തീരുമാനമുണ്ടാകുമോ? കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെപിസിസി നേതാക്കൾ എംപി രാഹുൽ ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരും രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ …

Read More »

മക്കളെ ഉപേക്ഷിച്ച്‌ ഭര്‍ത്തൃസഹോദരന്റെ മകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ അറസ്റ്റില്‍…

മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേച്ചേരി സ്വദേശി റസീന (30) ആണ് അറസ്റ്റിലായത്. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭര്‍ത്തൃസഹോദരന്റെ മകന്‍ മുഷ്താക്കുമായി അടുപ്പത്തിലായി. ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു. റസീനയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ …

Read More »

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി…

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്താറുള്ള തിരുവാഭരണത്തിലെ സ്വര്‍ണമാലയിലെ മുത്തുകളിലെ എണ്ണത്തില്‍ കുറവ്. സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയിലെ മുത്തുകളിലെ എണ്ണത്തിലാണ് കുറവ് കണ്ടെത്തിയത്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാലയില്‍ 9 മുത്തുകളുടെ എണ്ണമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായത് ഏകദേശം 7 ഗ്രാമാണ്. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതല ഏറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് മുത്തുകളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയത്. അതേസമയം കണക്കില്‍ പെടാത്ത മറ്റൊരു മാല …

Read More »

ഡെല്‍റ്റ പ്ലസ് ; മഹാരാഷ്​ട്രയില്‍​ മരണം അഞ്ചായി ; 66​ പേര്‍ കോവിഡ് ബാധിതര്‍…

മഹാരാഷ്​ട്രയില്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രത്​നഗിരിയില്‍ ​ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈ, ബീഡ്​, റായ്​ഗഡ്​ എന്നിവിടങ്ങളില്‍ ഓരോ മരണം വീതവും സ്​ഥിരീകരിച്ചു. 65 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖബാധിതരാണ്​ മരിച്ചവര്‍. മരിച്ചവരില്‍ രണ്ടുപേര്‍ വാക്​സിന്റെ ഒരു ഡോസും രണ്ടുപേര്‍ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. അതെ സമയം ഒരാള്‍ വാക്​സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മഹാരാഷ്​ട്രയില്‍ 66​ പേര്‍ക്കാണ്​ ഇതുവരെ …

Read More »

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്; രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം…

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റതായ് റിപ്പോർട്ട്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്‌നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ബാല പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.

Read More »

ലീഗ് വണ്ണ്; പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും; മൽസരം രാത്രി 12.30ന്…

ലീഗ് വണ്ണില്‍ പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ പാരീസ് സെന്റ്-ജര്‍മ്മന്‍ സ്‌ട്രാസ്ബര്‍ഗിനെ നേരിടും. മെസിയെ കൂടാതെ റയല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി …

Read More »

വാട്സ് ആപ്പ് പുതിയ ഫ്യൂച്ചർ അവതരിപ്പിച്ചു; ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ പുതിയ സംവിധാനം…

മൊബൈല്‍ ഫോണ്‍ മാറ്റുമ്ബോള്‍ ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ സവിശേഷതയുമായി വാട്സ് ആപ്പ്. പുതിയ ഫോണുകള്‍ വരുമ്ബോള്‍ പലരും വാട്ട്‌സ്‌ആപ്പ് മാറ്റുബോള്‍ പഴയ ചാറ്റുകള്‍ നഷ്ടപ്പെടുന്നത് പ്രശ്നമായിരുന്നു. ഇത്തരത്തില്‍, ഉപയോക്താക്കള്‍ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് കുറിപ്പുകള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്‌ആപ്പ് ചാറ്റ് ചരിത്രവും നീക്കാനുള്ള കഴിവ് അവതരിപ്പിക്കുമെന്നാണ് കമ്ബനിയുടെ പുതിയ അറിയിപ്പ്. ആളുകള്‍ക്ക് അവരുടെ വാട്ട്‌സ്‌ആപ്പ് ചരിത്രം ഒരു …

Read More »