Breaking News

NEWS22 EDITOR

ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായ് റിപ്പോർട്ട്…

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് അവര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 36ശതമാനം കുട്ടികളിലും കഴുത്ത് വേദന, 28 ശതമാനം പേര്‍ക്ക് കണ്ണ് വേദന, 36 ശതമാനം പേര്‍ക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മന്ത്രി …

Read More »

ഫേസ്ബുക് അക്കൗണ്ട് വഴി പണം തട്ടിപ്പ് ; യുവാവി​നു നഷ്ടമായത് 37,000 രൂപ…

ബന്ധുവി​ന്റെ ഫേസ്​ബുക്ക്​, വാട്​സ്​ആപ്​ അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റി‍ൻരെ പാലക്കാടുള്ള ബന്ധു ഷാജന്‍ മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്. 50,000 രൂപ ആവശ്യപ്പെട്ടതില്‍ 37,000 രൂപ അയച്ചു കൊടുത്തതിനു ശേഷം ബന്ധുവിനെ വിളിച്ചപ്പോള്‍ ആണ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും തട്ടിപ്പാന്നെന്നും മനസിലായത്. സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ഇതു സംബന്ധിച്ച്‌ തട്ടിപ്പിന് ഇഴയായ യുവാവ് …

Read More »

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 1,320 രൂപ…

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവൻ 400 രൂപ കുറഞ്ഞ് 34,680 രൂപയിലായിരുന്നു വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവൻ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന …

Read More »

ജാഗ്രതയോടെ ഓണത്തിലേക്ക് : ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണില്ല…

കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഒന്നരവ‍ർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്സ …

Read More »

കൊല്ലത്ത് ഞായറാഴ്ച 1075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി 1695…

ജില്ലയില്‍ ഞായറാഴ്ച 1075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1695 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്ബര്‍ക്കം വഴി 1071 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 183 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-32, പുനലൂര്‍-20, പരവൂര്‍-12, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-34, പിറവന്തൂര്‍-29, മയ്യനാട്-26, ഇളമ്ബള്ളൂര്‍-25, തെ•ല-23, അലയമണ്‍, ഇട്ടിവ, ചാത്തന്നൂര്‍, തഴവ എന്നിവിടങ്ങളില്‍ 22 വീതവും പ•ന-21, കടയ്ക്കല്‍, …

Read More »

പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു; വിടവാങ്ങല്‍ ചടങ്ങില്‍ വിതുമ്ബിക്കരഞ്ഞ് മെസ്സി( വീഡിയോ)

ഇതിഹാസ ഫുടബോള്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ ജേഴ്‌സിയില്‍ നിന്ന് ഔദ്യോഗികമായി പടിയിറങ്ങി. അതേസമയം, ബാഴ്‌സലോണ അധികൃതരോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും കണ്ണീരോടെ ആയിരുന്നു മെസ്സിയുടെ വിടപറച്ചില്‍. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരാധകരെ പോലും കരയിപ്പിച്ചു കൊണ്ടായിരുന്നു മെസ്സി വിതുമ്ബി കരഞ്ഞു കൊണ്ട് ബാഴ്‌സലോണയില്‍ നിന്നും വിടപറഞ്ഞത്.പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധത്തിന് ശേഷമാണ് വിടപറയുന്നത്. എന്നെ ഞാനാക്കിയത് …

Read More »

ഒളിപിക്‌സിന് ടോക്കിയോയില്‍ തിരശ്ശീല വിണു; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയുമായി ഇന്ത്യക്ക് ഏഴു മെഡല്‍; പാക്കിസ്ഥാന് തുടര്‍ച്ചയായി മെഡലില്ലാത്ത ഏഴാം ഒളിംപിക്‌സ്…

പാക്കിസ്ഥാന് മെഡലില്ലാത്ത തുടര്‍ച്ചയായ ഏഴാം ഒളിപിക്‌സിനാണ് ടോക്കിയോയില്‍ തിരശ്ശീല വിണത്. ഇന്ത്യ ഏഴ് മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയക്കും ടോക്കിയോ സാക്ഷ്യം വഹിച്ചു. 1992 ലെ ബാര്‍സിലോണ ഒളിംപിക്‌സിലാണ് പാക്കിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത്. ഹോക്കിയില്‍ വെങ്കലം. അതിനു മുന്‍പ് 1988 ലെ സോള്‍ ഒളിംപിക്‌സിലും ഒരു വെങ്കലമെഡല്‍ ഉണ്ടായിരുന്നു. ബോക്‌സര്‍ ഹുസൈന്‍ ഷാ ഇടിച്ചെടുത്ത മെഡല്‍. 1948 മുതല്‍ 19 ഒളിംപ്ക്‌സില്‍ പങ്കെടുത്തിട്ടുള്ള പാക്കിസ്ഥാന് …

Read More »

സ്കൂളുകള്‍ തുറക്കാത്തത് അപകടം; ശൈശവ വിവാഹം കൂടി; ഞെട്ടിക്കുന്ന റിപ്പോർട്ട്…

കോവിഡ് മൂലം ദീര്‍ഘകാലമായി സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ മാനസിക ആരോ​ഗ്യത്തെ അടക്കം സാരമായി തന്നെ ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി പാര്‍ലമെന്ററി സമിതി. സ്‌കൂളുകള്‍ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്നും സമിതി വിലയിരുത്തി. സ്‌കൂളുകള്‍ അടച്ചിടുന്നത് കുടുംബ ഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല വീട്ടു ജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതായും സമിതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതിയുടെ നിര്‍ണായക കണ്ടെത്തല്‍. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചു പൂട്ടിയത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തെയും …

Read More »

നീരജ് ചോപ്രയ്ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച്‌ ഇന്‍ഡിഗോ…

ഒളിമ്ബിക്‌സില്‍ ചരിത്രം തിരുത്തി ഇന്ത്യയ്‌ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണ മെഡല്‍ നേടിത്തന്ന ജാവില്ന്‍ താരം നീരജ് ചോപ്രയ്‌ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച്‌ ഇന്‍ഡിഗോ. ഒരു വര്‍ഷകാലം നീരജിന് ഇനി സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് സിഇഒ റോണോജോയി ദത്ത അറിയിച്ചു. അതേസമയം നീരജീന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട്  കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്. …

Read More »

കാലവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; കടല്‍ക്ഷോഭം രൂക്ഷമാക്കും; ജാഗ്രത മുന്നറിയിപ്പ്…

കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിന് പുറമേ ഇന്ന് കാസര്‍കോടും ബുധനാഴ്ച മലപ്പുറത്തും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ …

Read More »