ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് നല്‍കി . ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച താരങ്ങള്‍ ആരൊക്കെയെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടു താരങ്ങള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. കൊവിഡ് കണ്ടെത്തിയ താരങ്ങള്‍ക്ക് ചൊവ്വാഴ്‌ചത്തെ സന്നാഹ മത്സരം നഷ്‌ടമാകും. മത്സരത്തിനായി ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ദര്‍ഹാമിലേക്ക് യാത്ര ചെയ്യില്ല. …
Read More »രാജ്യത്ത് ഇന്ന് 41,806 കൊവിഡ് കേസുകൾ; 581 മരണം…
രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 4,32,041 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,130 പേർ രോഗമുക്തിയും നേടി.
Read More »വാട്‌സ് ആപ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല: സുപ്രിം കോടതി…
വാട്‌സ് ആപ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രിം കോടതി. പ്രത്യേകിച്ച് വ്യാപാര കരാറുകളില്‍ വാട്‌സ് ആപ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 2016 ഡിസംബര്‍ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ഇക്കാലത്ത് വാട്‌സാപ്പ് സന്ദേശങ്ങളുടെ എങ്ങനെയാണ് തെളിവായി പരിഗണിക്കുക. സോഷ്യല്‍ മീഡിയയില്‍ എന്തും നിര്‍മിക്കുകയും ഡിലീറ്റ് ചെയ്യുകയും …
Read More »ഫ്രാന്‍സില്‍ വാക്‌സീന്‍ വിരുദ്ധരുടെ പ്രക്ഷോഭം; കണ്ണീര്‍ വാതകമുപയോഗിച്ച് പൊലീസ്…
ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ വാക്‌സീന്‍ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സീനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് കാണിക്കുകയോ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് നിരവധി പേര്‍ രംഗത്തെത്തിയത്. വാക്‌സീന്‍ വിരുദ്ധര്‍ക്കുനേരം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ബുധനാഴ്ച രാവിലെ പാരിസിലാണ് പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം പടര്‍ന്നു. പാരിസില്‍ വാര്‍ഷിക മിലിട്ടറി പരേഡില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രക്ഷോഭം. പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ …
Read More »ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 103.58 രൂപ…
പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 103.58 രൂപയായി. ഡീസൽ വില 96.52 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയാണ്. ഡീസലിന്റെ വില 94.76 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 102.01 രൂപയും ഡീസൽ വില 95.07 …
Read More »കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തും, വ്യാഴം വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് കൂട്ടപരിശോധന, 3.75 ലക്ഷം പേരെ പരിശോധിക്കും…
സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ …
Read More »കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി ഫോണ്‍ പേ വഴിയും…
കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ ( online.keralartc.com) സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോണ്‍ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോണ്‍ പേ സര്‍വ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകള്‍ ഇല്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. ഫോണ്‍ …
Read More »വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണം; ഹൈക്കോടതി
വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇനി വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മൃഗ …
Read More »അഭ്യൂഹങ്ങൾക്ക് വിരാമം; ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കി…??
സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോര്‍ട്ട്. കരാര്‍ അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീര്‍ഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്‍്റായ ബോര്‍ഡ് …
Read More »മുഖ്യമന്ത്രി ഇടപെട്ടു; വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി: വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച…
വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി വ്യാപാരികള്‍. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വ്യാപാരികളുടെ പിന്മാറ്റം. നാളെ മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എല്ലാ ദിവസവും കടക്കാര്‍ തുറക്കും എന്ന തീരുമാനത്തിലായിരുന്നു. വ്യാപാരികള്‍ തിരുവനന്തപുരത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറുമായി വ്യാപാര സംഘടനകള്‍ സംസ്ഥാനത്ത് …
Read More »