84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ജയിലില്‍ പോകേണ്ടിവന്ന കേസില്‍ മരിച്ചയാളെ താന്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസിന് രാഷ്ട്രീയമാനം ഉള്ളതിനാല്‍ തന്നെ അതില്‍പെടുത്താന്‍ എളുപ്പമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് തന്നെ ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടതിനെക്കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അന്ന് ഞാന്‍ ചോദിച്ചു, …
Read More »കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 97 കുപ്പി വിദേശമദ്യം പിടികൂടി: പട്ടാളക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍….
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 97 കുപ്പി വിദേശമദ്യം പിടികൂടി. ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്റ് എക്സ്പ്രസില്‍ പരിശോധന നടത്തവെ 67 കുപ്പികളിലായി 37 ലിറ്റര്‍ വിദേശമദ്യവുമായി പട്ടാളക്കാരന് പിടിയിലായി. ആറ്റിങ്ങല്‍ കാരിച്ചാല്‍ സ്വദേശി അമല്‍ ആണ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജിന് സമീപത്ത് സംശയാസ്പദമായി കാണപ്പെട്ടയാളില്നിന്ന് 37 കുപ്പികളിലായി 26 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. ഐ.ടി പ്രഫഷനലായ കഴക്കൂട്ടം സ്വദേശി അനില്‍കുമാര്‍ ആണ് …
Read More »അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി ഓര്‍മയായി…
അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്ബി എന്ന ചിമ്ബാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതര്‍ പറയുന്നു. 1960 ലാണ് കോമ്ബി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിമ്ബാന്‍സിയുടെ ശരാശരി ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയില്‍ കഴിയുന്ന ചിമ്ബാന്‍സികള്‍ 50-60 വര്‍ഷം വരെ ജീവിച്ചിരിക്കും. കോമ്ബി എന്ന ചിമ്ബാന്‍സിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലാ …
Read More »ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവച്ചു…
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അഴിക്കുള്ളില്‍ തുടരും. ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി വച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂര്‍ത്തിയായി. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. മീനും പച്ചക്കറിയും വിറ്റ പണമാണ് അക്കൗണ്ടിലെന്നായിരുന്നു ബിനീഷിന്റെ വാദം. …
Read More »മലയാളം വിലക്ക്; ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു…
ഡല്‍ഹിയില്‍ മലയാളം വിലക്കി സര്‍ക്കുലര്‍ ഇറക്കിയ ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കല്‍ സുപ്രണ്ടിന് കത്തയച്ചു. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും നഴ്‌സിംഗ് സുപ്രണ്ട് കത്തില്‍ പറഞ്ഞു. ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്ര്‍ക്കുലര്‍ …
Read More »പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം തടവ്….
പ്രവാസി ഹോട്ടല്‍ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കര്‍ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന്‍ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഉഡുപ്പി സെഷന്‍സ് കോടതി ജഡ്ജി ജെ എന്‍ സുബ്രഹ്മണ്യയാണ് വിധി പ്രസ്താവിച്ചത്. തെളിവു നശിപ്പിച്ചതിനു പ്രതി ചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെ …
Read More »ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവീനോ തോമസ്; നിരവധി താരങ്ങൾ രംഗത്ത്…
കൊവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്ബോള്‍ മാനസികമായും ശാരീരികമായും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുകയാണ് ഡോക്ടര്‍മാര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്‌സിജിന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്. “ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്”, താരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ കാര്യം ഓര്‍മിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് …
Read More »ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യും; നടപടികള്‍ ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്…
റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. കേരള ഹൈക്കോടതിയുടെ wp(c) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍ സ്ഥാപനങ്ങള്‍ സംഘടനകള്‍ എന്നിവ ഇവ സ്വമേധയാ നീക്കം …
Read More »കോവിഡ് ബാധിച്ച് മരിച്ചത് 400 ജീവനക്കാര്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോള്‍ ഇന്ത്യ….
നിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ. ഏകദേശം 400 ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കോള്‍ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് കോള്‍ ഇന്ത്യ മോദിയോട് അഭ്യര്‍ത്ഥിച്ചു. ലോകത്ത് കല്‍ക്കരി മേഖലയില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് കോള്‍ ഇന്ത്യ. രണ്ടരലക്ഷത്തിന് മുകളിലാണ് കോള്‍ ഇന്ത്യയിലെ ജീവനക്കാര്‍. ഇതുവരെ കോവിഡ് …
Read More »നെയ്മറിന്റെ മികവില്‍ ബ്രസീലിന്റെ കുതിപ്പ്; അര്‍ജന്റീനയ്ക്ക് സമനില…
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് കരുത്തരായ ബ്രസീല്‍. എന്നാല്‍ മറുവശത്ത് അര്‍ജന്റീനയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാനറിപ്പട സൂപ്പര്‍ താരം നെയ്മറിന്റെ മികവിലാണ് പരഗ്വായിയെ കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം. ഗോളടിച്ചും അടിപ്പിച്ചുമാണ് നെയ്മര്‍ കളം നിറഞ്ഞത്. മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ താരം ലക്ഷ്യം കണ്ടു. വലതു വിങ്ങിലൂടെ എത്തിയ ഗബ്രിയേല്‍ ജീസസ് നല്‍കിയ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിന്റെ ഇടതു വശത്ത് നിന്ന് …
Read More »