ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി വിഭാഗത്തില്‍ 18 മുതല്‍ 44 വയസ് വരെ മുന്‍ഗണനാക്രമമില്ലാതെ എല്ലാവര്‍ക്കും …
Read More »ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് റദ്ദാക്കി ജി.ബി.പന്ത് ആശുപത്രി
ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. സര്‍ക്കുലറിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. സര്‍ക്കുലരിനെതിരെ രാഹുൽ ഗാന്ധി, ശശി തരൂർ, സിപിഐഎം ജനറല്‍ സെക്രട്ടറിസീതറാം യെച്ചൂരി, രാജ്യസഭാ എംപിമാരയ ജോണ്‍ബ്രിട്ടാസ്, ഡോ വി ശിവദാസന്‍, എളമരം കരീം എന്നിവര്‍ പ്രധിഷേധം രേഖപ്പെടുത്തി. ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിനു നഴ്‌സുമാര്‍ക്കു വിലക്ക് …
Read More »ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്…
രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മരണനിരക്ക് റെക്കോര്‍ഡ് തലത്തില്‍ വരെ ഉയരാം. മൂന്ന് മാസത്തെ ചികിത്സയ്ക്കിടെ മരണനിരക്ക് 46 ശതമാനം വരെ ഉയരാമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം വരുന്നവരില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക …
Read More »ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂര്‍, പ്രതിഷേധം ശക്തം…
ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂര്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ നൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത….
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ശക്തമാകും. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ …
Read More »രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1,14,460 പേര്‍ക്ക് കോവിഡ് ; 2,677 മരണം…
കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ രാജ്യത്ത് കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. അതെ സമയം പുതുതായി 2,677 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. 1,89,232 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,88,09,339 ആയി. ആകെ മരണം 3,46,759. നിലവില്‍ 14,77,799 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, …
Read More »ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ഫ്രൈ; കിട്ടിയത് ഡീപ്പ് ഫ്രൈ ചെയ്ത ടവ്വല്‍…
പലര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത്. അത്തരത്തില്‍ ഫിലിപ്പീന്‍സ് യുവതിയാണ് ജോലിബീ എന്ന് ആപ്പ് വഴി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത്. ഓര്‍ഡര്‍ അനുസരിച്ച് എത്തിയ സാധനം കൈയ്യില്‍ കിട്ടി. തുടര്‍ന്ന് മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിവലൊരു ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളില്‍ എങ്ങനെയാണ് …
Read More »‘സീതാകല്യാണം’ സീരിയല്‍ താരങ്ങള്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ ‘സീതാകല്യാണം’ സീരിയലിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി സീരിയലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധന്യ മേരി വര്‍ഗീസ്, റനീഷ റഹിമാന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരിക്കുകയാണ്. അഭിനേതാക്കളും അറസ്റ്റിലായി എന്ന വാര്‍ത്ത വന്നതോടെ തങ്ങള്‍ സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി. സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, …
Read More »വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി…
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്‌ട്(പി എം എല്‍ എ) പ്രകാരമാണ് കോടതി നടപടി. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള …
Read More »സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; 209 മരണം; 24,003 പേര്‍ക്ക് രോഗമുക്തി….
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2468 മലപ്പുറം 1980 …
Read More »