വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമ്ബരാഗത പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ …
Read More »വീട് വെള്ളത്തില്‍; കാഞ്ഞിരം പാലത്തിന് കീഴില്‍ അഭയം തേടി ദമ്ബതികള്‍…
ഉറപ്പുള്ളൊരു മേല്‍ക്കൂരയാണ് ഇവര്‍ക്ക് കാഞ്ഞിരം പാലം. പെയ്ത മഴയത്രയും മേല്‍ക്കൂര വഴി വീടിന് അകത്തേക്കൊഴുകിയപ്പോള് ജീവിതത്തിലേക്കിട്ട പാലം. പാലത്തിന് കീഴിലെ മറയില്ലാത്തതും വൃത്തിഹീനവുമായ ജീവിതം ഉയര്‍ത്തുന്ന അരക്ഷിതത്വത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയിലും, ആരുടെയും മുന്നില്‍ കൈനീട്ടേണ്ടിവന്നില്ലല്ലോ എന്നതാണ് ഈ ദമ്ബതികള്‍ക്ക് ഏക ആശ്വാസം. മലരിക്കല്‍ അടിവാക്കല്ചിറ ഷാജിയും ഭാര്യ രജനിയുമാണ് മഴയിലും കാറ്റിലും വീട് തകര്‍ന്നപ്പോള്‍ തിരുവാര്‍പ് പഞ്ചായത്തിലെ കാഞ്ഞിരം പാലത്തിന് കീഴില്‍ അഭയം തേടിയത്. മഴ കനത്താല്‍ കൊടൂരാര്‍ നിറഞ്ഞ് …
Read More »ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 34 ലക്ഷം പേര്‍; എന്നാല്‍ യഥാര്‍ത്ഥ കണക്കില്‍ 80 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന…
ഔദ്യോഗിക കണക്കനുസരിച്ച് ലോകത്താകമാനം 34 ലക്ഷം പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് 80 ലക്ഷത്തിന് മുകളില്‍ വരും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-ല്‍ മാത്രം കോവിഡ് ബാധിച്ച് 30 ലക്ഷം പേര്‍ മരണമടഞ്ഞു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 12 ലക്ഷം മാത്രമായിരുന്നു. ഇതുവരെ കോവിഡിന്റെ ശക്തി …
Read More »ലോക്ക്ഡൗണിനിടെ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേര്‍ അറസ്റ്റില്‍…
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതോടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് വിചിത്രമായ നിരവധി സംഭവങ്ങളാണ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയതിന് ആറ് പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥന്‍ കുപ്പം ജില്ലയില്‍ നടന്ന സംഭവം. സാനിറ്റൈസറുകളില്‍ നിന്ന് ചിലര്‍ മദ്യം ഉണ്ടാക്കുന്നുവെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതോടെ അണുബാധകളുടെ …
Read More »ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി.സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല….
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനവുമായി രമേശ് ചെന്നിത്തല. വി.ഡി.സതീശനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരെഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി.ഡി.സതീശനെ നേതാവായി തിരെഞ്ഞെടുത്തു. വി.ഡി.സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വി ഡി സതീശനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത …
Read More »140 മെട്രിക് ടണ്‍ ഓക്സിജനുമായി രണ്ടാമത്തെ ട്രെയിന്‍ കൊച്ചിയിലെത്തി
കേരളത്തിലേക്കുള്ള 140 മെട്രിക് ടണ്‍ ഓക്സിജനുമായി രണ്ടാമത്തെ ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. റൂര്‍ക്കേലയില്‍ നിന്നാണ് ഓക്സിജന്‍ എത്തിച്ചത്. ഇത് വിവിധ ജില്ലകളിലേക്ക് അയക്കാന്‍ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികള്‍ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി ആദ്യ ട്രെയിന്‍ എത്തിയത്. രാജ്യത്ത് ഓക്സിജനുമായി തീവണ്ടികള്‍ ഏപ്രില്‍ 24 മുതലാണ് ഓടിത്തുടങ്ങിയത്.
Read More »ഇന്ന് രാത്രി മുതല്‍ പണം കൈമാറ്റം തടസപ്പെടുമെന്ന് ആര്‍.ബി.ഐ
എന്‍.ഇ.എഫ്.ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന് ആര്‍.ബി.ഐ. ഇന്ന് രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ് സേവനങ്ങള്‍ തടസപ്പെടുകയെന്ന് ആര്‍.ബി.ഐ വ്യക്‌തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക് ആര്‍.ടി.ജി.എസ് ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു. എന്‍.ഇ.എഫ്.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ് സേവനത്തിന്‍റെ സാങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന് ആര്‍.ബി.ഐ അറിയിച്ചു. സേവനം തടസപ്പെടുന്ന വിവരം …
Read More »രാജ്യത്ത് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്ര തൊഴില്‍ വകുപ്പ്…
കേന്ദ്ര തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുകയെന്നും വിലയിരുത്തി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു. 105 മുതല്‍ 210 രൂപ വരെ നിത്യവരുമാനമുള്ളവര്‍ക്കാണിത് പ്രത്യക്ഷത്തില്‍ ഗുണം ചെയുന്നതെന്നും വ്യക്‌തമാക്കി. റെയില്‍വേ, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുമെന്നും അറിയിച്ചു. മാസത്തില്‍ 2000 …
Read More »അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്
പതിനഞ്ചാം കേരള നിയമസഭയില്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ അറിയിച്ചു. 11 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി …
Read More »നാടന്‍ മത്സ്യങ്ങളെ ഇനി പിടിച്ചാല്‍ വന്‍ തുക പിഴയും തടവും; പട്രോളിങ് ശക്തമാക്കി….
ഉള്‍നാടന്‍ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. തുരുമ്ബ് നിക്ഷേപിച്ച് മീന്‍പിടിക്കുക, അനധികൃത കുറ്റിവലകള്‍, കൃത്രിമപാരുകള്‍, കുരുത്തി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കല്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ 15,000 രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും …
Read More »