അടുത്ത സമ്ബത്തിക വര്‍ഷം മുതല്‍ അതായത്, ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടുമെന്ന് റിപ്പോർട്ട്. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, …
Read More »കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി…
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കേരളത്തിലെത്തിയതാണ് പ്രിയങ്ക ഗാന്ധി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് അരിത ബാബു എങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന് പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട റോഡ്ഷോ യു.ഡി.എഫ് കേന്ദ്രങ്ങള്‍ വഴിയിലുടനീളം ആവേശത്തോടെയാണ് വരവേറ്റത്. ആലപ്പുഴക്ക് പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പ്രിയങ്ക ഇന്ന് പര്യടനം …
Read More »പവന്‍ കല്യാണിന്റെ സിനിമയുടെ ട്രെയിലര്‍ കാണാന്‍ ആരാധകര്‍ തിയേറ്റര്‍ തകര്‍ത്തു..
തെന്നിന്ത്യന്‍ സൂപ്പർ താരവും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിന് ആരാധകര്‍ തിയറ്റര്‍ തകര്‍ത്തു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് സംഭവം. ട്രെയിലര്‍ റിലീസായതോടെ ആരാധകര്‍ തിയറ്ററിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ത്ത് തിയറ്ററിന് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നു. ആരാധകര്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് കയറുന്നതും ഒരാള്‍ വീണുകിടക്കുന്നതും വിഡിയോയില്‍ കാണാം. തിങ്കളാഴ്ചയാണ് പുതിയ ചിത്രമായ ‘വക്കീല്‍ സാബി’ന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. …
Read More »പ്രധാനമന്ത്രി പാലക്കാടിന്‍റെ മണ്ണില്‍; എന്‍ഡിഎ പ്രചാരണത്തിനായി കോട്ട മൈതാനത്തെ ഇളക്കിമറിച്ച് മോദി…
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടേക്കെത്തി. കോട്ട മൈതാനത്ത് രാവിലെ 11.15ഓടെയാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി വന്‍ ജനാവലിയാണ് കോട്ട മൈതാനിയിലേക്ക് ഇരച്ചെത്തിയത്. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദ്രുത കര്‍മ്മസേനയും സംസ്ഥാന പോലീസുമാണ് ഇവിടെ സുരക്ഷ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തുന്നത്. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ …
Read More »വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്‍റെ നയമല്ല; ജോയ്സ് ജോര്‍ജ്ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിന്‍റെ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്‍റെ നയമല്ലെന്നും രാഷ്ട്രീയമായാണ് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എറണാകുളം സെന്‍റ്. തെരേസസ് കോളജ് വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്‍റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി പെണ്‍കുട്ടികളുടെ കോളജില്‍ …
Read More »ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി ; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം…
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.72രൂപയും ഡീസലിന് 85.29 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.02 രൂപയും ഡീസലിന് 85.59 രൂപയുമാണ് വില. കഴിഞ്ഞ ആഴ്ചയും ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് 24ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറച്ചത്.
Read More »കോവിഡ് വീണ്ടും പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിലേറെ രോഗികള്‍; 271 മരണം ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്…
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 271 പേര്‍ മരിച്ചു.37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ …
Read More »രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്; വ്യാപക പ്രതിഷേധം…
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സംഭവം പരാമര്‍ശിച്ച് പ്രസംഗിച്ച ജോയ്‌സ് പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്ന് പറഞ്ഞു. അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണി. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ എന്നിങ്ങനെയായിരുന്നു ജോയ്‌സിന്റെ …
Read More »പ്രിയങ്കഗാന്ധി നാളെ കേരളത്തില്‍…
സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കഗാന്ധി നാളെയെത്തും. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്. ദേശീയ പാത 66ല്‍ ചേപ്പാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ കായംകുളം മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ നീളും. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തും. ബുധനാഴ്ച്ച കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളിലും പ്രിയങ്ക പര്യടനം നടത്തും.
Read More »ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍…
ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണ് ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ അരി വിതരണം തുടരണമെന്ന …
Read More »