ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങും. ലീഗിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ ഇന്ന് വിജയിക്കാന്‍ ഉറച്ചാകും കളത്തിൽ ഇറങ്ങുന്നത്. മോഹന്‍ ബഗാനെതിരെ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം നടത്തിയത് ഈസ്റ്റ് ബംഗാള്‍ ആയിരുന്നു. ഇന്ന് ജെജെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. മറുവശത്ത് മുംബൈ സിറ്റി കഴിഞ്ഞ മത്സരത്തില്‍ എഫ് സി …
Read More »വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക് കുറച്ചത്; വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അമേരിക്കയൊക്കെ ആവർത്തിക്കും’ ; ആരോഗ്യമന്ത്രി….
ഏത് പാര്‍ട്ടിക്കാരായാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഓരോ വ്യക്തിയും ഒരു സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. ഓരോ വ്യക്തിയും ആ ശീലം ആര്‍ജിച്ചാല്‍ കൊവിഡിനെ മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം ; 3382 പേര്‍ക്ക് മാത്രം കോവിഡ്; 27 മരണം …
Read More »സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി; 6 പ്രദേശങ്ങളെ ഒഴിവാക്കി…
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ സൗത്ത് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂര്‍ (12), തൃശൂര്‍ ജില്ലയിലെ തോളൂര്‍ (6, 12), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിലുള്ള ഹോട് സ്പോട്ടുകളുടെ എണ്ണം 504 ആയി.
Read More »സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം ; 3382 പേര്‍ക്ക് മാത്രം കോവിഡ്; 27 മരണം ; 2880 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 611 കോഴിക്കോട് 481 എറണാകുളം 317 ആലപ്പുഴ 275 തൃശൂര്‍ 250 കോട്ടയം 243 പാലക്കാട് 242 കൊല്ലം 238 തിരുവനന്തപുരം 234 കണ്ണൂര്‍ 175 പത്തനംതിട്ട …
Read More »നാളെ മുതല്‍ കടല്‍ പ്രക്ഷുബ്ധമാകും; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലേർട്ട്…
നാളെ മുതല്‍ (ഡിസംബർ 1) മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. സിസ്റ്റത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയുണ്ടെന്ന് …
Read More »രാഷ്ട്രീയ പ്രവേശം; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രജ്‌നികാന്ത്…
രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടൻ അറിയിക്കുമെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. രജനി മക്കള് മണ്ഡ്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ”ഞാന് സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. ഞാൻ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”- രജനി പറഞ്ഞു.
Read More »ന്യൂനമർദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാഗ്രത നിർദ്ദേശം…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ 2ന് ശ്രീലങ്കന്‍ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും എന്നാണ് റിപ്പോർട്ട്. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട …
Read More »കര്‍ഷക കൂട്ടക്കൊല: മരണം 110 ആയി; മരണസംഖ്യ കൂടാന്‍ സാധ്യത; സ്ത്രീകളെ കടത്തിയതായും സൂചന….
വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്. കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് യു.എന്‍. പ്രതിനിധി എഡ്വാര്‍ഡ് കല്ലൊന്‍ പറയുന്നു. 43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. …
Read More »പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടതല്ല ; മരണത്തിന് തൊട്ടു മുന്‍പ് യുവതി പറഞ്ഞു ; നിര്‍ണായക മൊഴി, ഭര്‍ത്താവ് അറസ്റ്റില്‍…
കൊട്ടാരക്കര ചെപ്രയില്‍ ആട് ഇടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. മരണത്തിനു തൊട്ടു മുന്‍പ് യുവതി പറഞ്ഞ കാര്യം നിര്‍ണായകമായി. ‘എന്നെ ഇടിച്ചിട്ടത് ആടല്ല’ എന്ന് മരണത്തിനു തൊട്ടു മുന്‍പ് യുവതി മാതാപിതാക്കളോട് പറഞ്ഞതാണ് പ്രതിയെ കുടുക്കിയത്. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല …
Read More »സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു ; 27 മരണം ; 571 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5861 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് – 851 മലപ്പുറം – 721 തൃശൂര്‍ – 525 എറണാകുളം – 512 കൊല്ലം – 426 കോട്ടയം – 399 പാലക്കാട് – 394 ആലപ്പുഴ – …
Read More »