Breaking News

NEWS22 EDITOR

രാജ്യത്ത് 44 പേര്‍ക്ക് കൂടി കോവിഡ് ; ഒരു കോവിഡ് മരണം കൂടി..

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് ഇന്നുപുലര്‍ച്ചെ മരിച്ചത്. രാജസ്ഥാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 191 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആസാമില്‍ നാലുപേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Read More »

ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??

നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം മറ്റൊന്നില്ലന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം …

Read More »

കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ നീട്ടി..!

സൗദി കിഴക്കന്‍ പ്രവിശ്യയിലെ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു. ദമാം നഗരത്തിലും, ഖതീഫ്, തായിഫ് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ സമയം 15 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്. ഇവിടെ ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഈ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നിബന്ധകളോടെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ റിയാദ്, ജിദ്ദ, ഗവര്‍ണറേറ്റുകളിലാണ് മൂന്ന് മണി കര്‍ഫ്യൂ …

Read More »

കൊറോണ വൈറസ്; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ ; ആദ്യ ടെസ്റ്റ് നടത്തുന്നത് പോത്തന്‍കോട്ട്…

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്നു മു​ത​ല്‍. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പോ​ത്ത​ന്‍​കോ​ട്ടാ​ണ് ആ​ദ്യ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക. റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ് ഫ​ലം അ​റി​യുവാന്‍ സാധിക്കും. നി​ല​വി​ല്‍ ഏ​ഴു മ​ണി​ക്കൂ​ര്‍ കൊ​ണ്ടാണ് ഫ​ലം ല​ഭി​ക്കു​ന്നത്. കേ​ര​ള​ത്തി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ള്‍ എ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചിരുന്നു. 1,000 കി​റ്റു​ക​ളാ​ണ് ആ​ദ്യ …

Read More »

സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ …

Read More »

കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍…

ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണക്കെതിരായ പോരാട്ടത്തില്‍ സംഭാവനയുമായി പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറും. കൊറോണക്കെതിരായ പോരാട്ടത്തില്‍ യൂണിസെഫിനും സെലിബ്രിറ്റികളുടെ ചാരിറ്റി ക്യാമ്ബയിനുമായിട്ടാണ് അഞ്ച് മില്ല്യണ്‍ ബ്രസീലിയന്‍ റിയലാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്. കോറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഹോസ്പിറ്റല്‍ എക്വുപ്മെന്റുകള്‍ വാങ്ങാനും യൂനിസെഫിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് താരം നല്‍കിയ ഈ തുക ഉപയോഗിക്കുക. കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പേ തന്നെ താരം ബ്രസീലില്‍ ആയിരുന്നു. ബ്രസീലില്‍ സെല്‍ഫ് ക്വാരന്റൈനിലാണിപ്പൊള്‍ നെയ്‌മര്‍.

Read More »

കൊവിഡ്-19 ; രാജ്യത്ത് പുതുതായി 336 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതരുടെ എണ്ണം 2,301….

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പുതുതായി 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,301 ആയി ഉയര്‍ന്നു. ഇതില്‍ 157 പേര്‍ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. …

Read More »

അമ്മയോട് പിണങ്ങി വനത്തിലൂടെ നടന്ന് തമിഴ്‌നാട്ടിലെ കാമുകന്‍റെ വീട്ടിലെത്തി; ഒടുവില്‍ 17 കാരിയ്ക്ക് സംഭവിച്ചത്…

അമ്മയോട് പിണങ്ങിയതിനെതുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വനത്തിനുള്ളിലെ നടവഴിയിലൂടെ തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്കുപോയ പെണ്‍കുട്ടിയെ നെടുങ്കണ്ടം പോലീസ് കണ്ടെത്തി. വനത്തിനുള്ളിലൂടെ തനിച്ച്‌ കിലോമീറ്ററുകള്‍ നടന്നാണ് 17-കാരിയായ പെണ്‍കുട്ടി തമിഴ്നാട്ടിലുള്ള കാമുകന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടി കാമുകനെ തേടി വീടുവിട്ടിറങ്ങുന്നത്. അമ്മയോട് വഴക്കിട്ട് ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടി രാവിലെ മാതാപിതാക്കള്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ സ്ഥലം വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് …

Read More »

കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി..!

ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവ കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തങ്ങളുടെ നെറ്റ് വര്‍ക്കിലെ നമ്പരുകളിൽ കോളർ ടൂൺ സെറ്റ് ചെയ്തു. കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ഈ കോളർ ടൂണിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണയെ സംബന്ധിക്കുന്ന അറിയിപ്പ് വളരെ ഉപകാരപ്രദമാണെങ്കിലും ഇത് വളരെ ദൈർ‌ഘ്യമേറിയതാണ്, അടിയന്തിര ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം സാഹചര്യങ്ങളിൽ‌ ആരെയെങ്കിലും വിളിക്കുമ്പോഴോ അതല്ലെങ്കിൽ‌ …

Read More »

വേദനാജനകമായ രണ്ടാഴ്ചകളാണ് ഇനി അമേരിക്ക നേരിടാന്‍ പോകുന്നത്; ട്രംപ്…

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കന്‍ ജനതയെ കാത്തിരിക്കുന്നതെന്ന് ഡോണാള്‍ഡ് ട്രംപ്. വാര്‍ത്ത സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് വേദനാജനകമായ മുന്നറിയിപ്പ് നല്‍കിയത്. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അതേപടി പാലിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാമാരിയുടെ തലസ്ഥാനമായി അമേരിക്ക മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണികുക മാത്രമല്ല കോവിഡ് 19 മഹാമാരിയുടെ …

Read More »