Breaking News

NEWS22 EDITOR

കൊറോണ വൈറസ് : ശ്രീലങ്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത്; പോസിറ്റീവ് കേസുകള്‍ 100 കഴിഞ്ഞു…

കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിക്കുന്നതിനിടയില്‍ ശ്രീലങ്കയില്‍ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്തു. 65 കാരനായ പ്രമേഹ രോഗിയാണ് വൈറസ് ബാധ മൂലം മരിച്ചത്. കൊളംബോയിലെ സാംക്രമിക രോഗ ആശുപത്രിയില്‍ മാരകമായ കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായിരുന്ന ഇയാള്‍ ശനിയാഴ്ച മരിച്ചുവെന്ന് ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ അനില്‍ ജസിംഗെ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും രോഗിക്ക് ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ഇറ്റാലിയന്‍ വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ടിരുന്ന ലങ്കയിലെ രണ്ടാമത്തെ …

Read More »

ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഓടി വയോധികയെ കടിച്ചു കൊന്നു; സംഭവം ചെന്നൈയില്‍…

ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച തമിഴ്‌നാട് സ്വദേശി പരിഭ്രാന്തനായി ഓടി വയോധികയെ കടിച്ചുകൊന്നു. സാരമായി മുറിവുകളേറ്റ വയോധിക ആശുപത്രിയില്‍വെച്ചാണ് മരണമടഞ്ഞത്. ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80 കാരി ശനിയാഴ്ചയാണ് മരിച്ചത്. ജക്കമനയകന്‍പട്ടി സ്വദേശിയായ യുവാവ് അടുത്തിടെയാണ് ശ്രീലങ്കയില്‍ നിന്ന് തിരികെ നാട്ടിലെത്തിയത്. തുണി കച്ചവടം നടത്തുന്ന ഇയാള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു. സമ്ബര്‍ക്കവിലക്കില്‍ കഴിഞ്ഞു കൊണ്ടിരിക്കെ പൊടുന്നനെ …

Read More »

കൊറോണയില്‍ വിറങ്ങലിച്ച്‌ ലോകം; സ്‌പെയിനില്‍ കൂട്ടമരണം; ൨൪ മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്…

യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ രണ്ടാമത്തെ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായ സ്‌പെയിനില്‍ കൂട്ടമരണം തുടരുന്നു. 24 മണിക്കൂറില്‍ 832 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 5690 ആയിരിക്കുകയാണ്. പുതുതായി 7516 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 72,248 ആയി. വെറും രണ്ടാഴ്ച കൊണ്ടാണ് സ്‌പെയിനില്‍ മരണവും രോഗികളുടെ എണ്ണവും ഇത്രയും അധികത്തിലായത്. നിറഞ്ഞു കവിഞ്ഞതോടെ ആളുകള്‍ക്ക് ചികില്‍സ കിട്ടാതായി. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് രോഗവ്യാപനത്തിന് …

Read More »

കോവിഡിനെതിരെ പോരാടാന്‍ അക്ഷയ്കുമാറും; നടന്‍ സംഭാവന നല്‍കുന്നത് 25 കോടി…

കോവിഡ് 19 പ്രതിരോധത്തിന് 25 കോടി രൂപ നല്‍കാനെരുങ്ങി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് താന്‍ ചെയ്യുകയാണെന്നും അക്ഷയ്കുമാര്‍ ട്വീറ്ററില്‍ കുറിച്ചു. ടാറ്റാ ട്രസ്റ്റും 500 കോടിയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെയെണ്ണം 918 ആയി. 20 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. രോഗവ്യാപനം തടയാന്‍ രാജ്യമെമ്ബാടുള്ള ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ …

Read More »

ജോലി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം റസ്റ്റോറന്റില്‍ സൗജന്യ ഭക്ഷണം നല്‍കും; അലീം ദാര്‍

ലോകത്ത് മഹാമാരിയായ് പെയ്യുന്ന കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് സഹായവുമായി പാകിസ്താന്‍ അമ്ബയര്‍ അലീം ദാര്‍. ഇത്തരത്തില്‍ ജോലി നഷ്ടമായവര്‍ക്ക് ലാഹോറിലെ തന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റില്‍ സൗജന്യ ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ദാര്‍സ് ഡിലൈറ്റോ’ എന്ന അലീം ദാറിന്റെ റസ്റ്റോറന്റിലാണ് നിയന്ത്രണങ്ങള്‍ കാരണം ജോലി നഷ്ടമായവര്‍ക്ക് വന്ന് സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് …

Read More »

തീര്‍ച്ചയായും നമ്മള്‍ ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ചിത്രമാണ് The Flu | ചിത്രം കാണാം

ലോകമെമ്പാടും കൊറോണ വൈറസ് പിടിപെട്ടിരിക്കുന്ന ഈ അവസരത്തില്‍ തീര്‍ച്ചയായും നമ്മള്‍ കണ്ടിരിക്കേണ്ട ചിത്രമാണ് The Flu. 2013 ല്‍ ഇറങ്ങിയ കൊറിയന്‍ ചിത്രമാണ് ദി ഫ്ലു. ഒരു കണ്ടെയ്നറില്‍ കുറേ ആളുകളെ രണ്ടുപേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതായിട്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അതില്‍ നിന്നുമൊരാള്‍ രക്ഷപെടുകയും അയാളിലൂടെയും കടത്താന്‍ ശ്രമിച്ച ഒരാളിലൂടെയുമാണ്‌ വൈറസ് രാജ്യത്ത് മുഴുവന്‍ പടര്‍ന്നു പിടിക്കുന്നതും. അതെങ്ങനെയെന്നു ചിത്രം വിശധമാക്കും. മലയാളം സബ്ടൈറ്റിലൂടെ ചിത്രം കാണാം; കൊറോണ …

Read More »

ഒന്ന് ശ്വാസമെടുക്കാന്‍ പോലും കഷ്ടപ്പെട്ടു; കൊറോണ വൈറസ് ബാധയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി യുവന്റസ് താരം ഡിബാല…

ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല. ശ്വാസമെടുക്കാന്‍ പോലും നല്ല ബുദ്ധിമുട്ട് നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഡിബാലയുടെ വാക്കുകള്‍; ”കടുത്ത രോഗലക്ഷണങ്ങള്‍ക്കു ശേഷം രോഗം ഭേദമായിരിക്കുന്നു. ഇപ്പോഴെനിക്ക് നടക്കാം. ചെറിയ രീതിയില്‍ പരിശീലിക്കാം. എന്നാല്‍ നേരത്തെ ഇതായിരുന്നില്ല അവസ്ഥ. …

Read More »

BREAKING NEWS; കൊറോണ വൈറസ്; കേരളത്തിലെ ആദ്യ മരണം രേഖപ്പെടുത്തി…!

കൊറോണ വൈറസ് ലോകമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യ മരണം രേഖപ്പെടുത്തി. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. ഇയാള്‍ കൊച്ചി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിലസയിലായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ജനങ്ങള്‍ ഈ മഹാമാരിയെ ഇനിയും ഗൗരവത്തോടെ നോക്കിക്കാണണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്നത്‌. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടന്നും എല്ലാവരും പരമാവധി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അറിയിച്ചു.

Read More »

നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കു സാധ്യത : ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയില്‍ ചില മേഖലകളില്‍ നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. തീരദേശമേഖലകളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ഇടിയോടു കൂടി കനത്ത മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റിനും സാധ്യത. ഒമാനില്‍ പൊതുവെ മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരദേശമേഖലകളില്‍ മൂടല്‍മഞ്ഞിനും …

Read More »

ദുരന്ത ഭൂമിയായി ഇറ്റലി; ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍; 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്….

കൊറോണ വൈറസ് മഹാമാരിയില്‍ ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ പൊലിഞ്ഞത് ഇറ്റലിയില്‍. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം മരിച്ചത് 969 ആളുകളാണ്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 9134 കടന്നു. 5909 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 86,498 ആയതായാണ് …

Read More »