Breaking News

NEWS22 EDITOR

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍; കാട്ടുതീയില്‍പ്പെട്ട്, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു..

ചൈനയെ വിട്ടൊഴിയാതെ അപകടങ്ങള്‍ പിന്തുടരുന്നു. കാട്ടുതീയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.51ന് പ്രാദേശിക ഫാമിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ശക്തമായ കാറ്റ് കാരണം അടുത്തുള്ള മലകളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണപ്പെട്ട 19 പേരില്‍, 18അഗ്‌നിശമന സേനാംഗങ്ങളാണ്, മരിച്ച മറ്റൊരാള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു …

Read More »

കോവിഡ്​ 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഹിത്ത് ശര്‍മ്മയുടെ വക 80 ലക്ഷം…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്​ ബാധ അതിവേഗമാണ്​ ആഗോളതലത്തില്‍ പടര്‍ന്നു പിടിക്കുന്നത്​. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്​ ലോകരാജ്യങ്ങളെല്ലാം. ഇതിന്‍റെ ഭാഗമായി കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നല്‍കണമെന്ന്​ ​പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്​തിരുന്നു. ഇതി​ന്‍റെ ചുവടുപിടിച്ച്‌​ സംഭാവന നല്‍കിയിരിക്കുകയാണ്​ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മ്മ. 80 ലക്ഷം രൂപയാണ് താരം നല്‍കിയത്. 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പി.എം കേയേഴ്​സ്​ ഫണ്ടിലേക്കും 25 ലക്ഷം …

Read More »

കൊറോണ വൈറസ്; ചൈനയിലെ മാന്ദ്യം 11 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്…!

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട് ചൈനയില്‍ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ കിഴക്കനേഷ്യയിലെ 11 ദശലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറുയുമെന്നാണ് സൂചന.  2019ല്‍ 6.1ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച. ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ …

Read More »

ഇന്ത്യയിലെ 10 കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കി; കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ രണ്ടെണ്ണം കേരളത്തില്‍…

രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടികയുമായ്‌ കേന്ദ്രസര്‍ക്കാര്‍. 10 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ജില്ലകള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ള സ്ഥലങ്ങള്‍. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് …

Read More »

ചൈന കള്ളം പറഞ്ഞു ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു; വുഹാനിൽ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ തെറ്റ്; മരിച്ചത് 42,000 പേരെന്ന് പുതിയ കണക്ക്..

ലോകം കൊറോണ മഹാമാരിയില്‍ സര്‍വവും മറന്നുപോരാടുമ്പോള്‍ കൊറോണയിൽ ചൈന പുറത്തുവിട്ട മരണ നിരക്കുകൾ ശരിയല്ലെന്ന് ചൈനാക്കാരും ലോകരാഷ്ട്രങ്ങളും. ചൈനയിലെ വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർതന്നെ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീർത്തും ശരിയല്ലെന്നാണ് ഇപ്പോൾ ചൈനയിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങൾ. വുഹാനിൽ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണുള്ളത്. ഇവ ഓരോന്നിൽ …

Read More »

സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍; നിയന്ത്രണങ്ങള്‍ ഇങ്ങനെ; കൂട്ടംകൂടല്‍ ഒഴിവാക്കണമെന്ന് മന്ത്രി…

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ സാധനം വാങ്ങാന്‍ വരുന്ന ആളുകള്‍ തിക്കിത്തിരക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു …

Read More »

മദ്യം ലഭിക്കാത്തതിനെതുടര്‍ന്ന്​ കേരളത്തില്‍ വീണ്ടും ആത്മഹത്യ..!!

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍ നിന്നാണ്.

Read More »

കൊറോണ വൈറസ്; കാസര്‍കോട്ടുകാരെ കുടുക്കിയത് വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്‍പര്യം; കാസര്‍ഗോട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചത്…

കാസര്‍കോഡിനെ കൊറോണയില്‍ കുടുക്കിയത് ചൈന. ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍നിന്ന് എത്തിയവരാണ്. ഫെബ്രുവരി അവസാനവാരമാണു കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ടത്തിലാണു ദുബായില്‍നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണെന്നതാണ്. ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫില്‍ ജോലി ചെയ്യുന്ന കാസര്‍ഗോട്ടുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്. നൈഫില്‍ അഞ്ചു …

Read More »

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചയാളുടെ നില ഗുരുതരം; വൈറസ് പിടിപെട്ടതെന്ന് എങ്ങനെയെന്ന് കണ്ടെത്താനായില്ല…

രാജ്യത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ കൊറോണ സ്ഥിരീകരിച്ച അറുപത്തെട്ടുകാരനായ പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല എന്നാണു റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ്-19 പിടിപ്പെട്ടത് എന്നാണ് ആരോഗ്യ വകുപ്പിനെ കുഴയ്ക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ  വിദേശത്ത് നിന്ന് വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. ഐസൊലേഷന്‍ വാര്‍ഡിലെ ഐ.സി.യുവിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായതിനാല്‍ തന്നെ വിവരങ്ങള്‍ …

Read More »

പശ്ചിമബംഗാളില്‍ വീണ്ടും കൊവിഡ് മരണം; ഇന്ത്യയില്‍ മരണം 31 ആയി; രോഗ ബാധിതര്‍ ൧൦൦൦ കടന്നു…

രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 31 ആയി. 1,100 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ ഇന്ന് എട്ട് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More »