ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പരീക്ഷ എഴുതാന്‍ പോയ പതിമൂന്നുകാരിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുമ്ബ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാര്‍ നഗരപ്രാന്തത്തിലായിരുന്നു താമസം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ല. “വൈകുന്നേരം 5.20 …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,955 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന്‍ വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.
Read More »കൊറോണ വൈറസ്: ലോകം ആശങ്കയില്‍; ചൈനക്ക് പുറത്തുള്ള മരണസംഖ്യകൂടുന്നു…
കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 1,595 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു. ഇറാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം 19 ആയി. 140 പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ 12 പേരും, ജപ്പാനില്‍ ഏഴ് …
Read More »ദുബായ് ഓപ്പണ്‍ : ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ലോക ഒന്നാം നമ്ബര്‍ താരം..!
ലോക ഒന്നാം നമ്ബര്‍ താരമായ നൊവാക് ജ്യോക്കോവിച്ച് ദുബായ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മന്‍ താരം ഫിലിപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റില്‍ ചെറിയ രീതിയില്‍ പൊരുതിയ ഫിലിപ്പിന് രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം കാരന്‍ കാചനോവ് ആണ് റെ എതിരാളി. സ്‌കോര്‍: 6-3, 6-1
Read More »രാജ്യതലസ്ഥാനം ശാന്തമാകുന്നു : കലാപത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
രാജ്യതലസ്ഥാനമായ ഡല്‍ഹി ശാന്തമാകുന്നു. കലാപമുണ്ടായ വടക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഉടന്‍ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മൂന്ന് ദിവസമായി സംഘര്‍ഷമുണ്ടായ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, യമുനാവിഹാര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശിവ് വിഹാര്‍ തുടങ്ങിയ മേഖലകളാണ് ഡോവല്‍ സന്ദര്‍ശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഡോവല്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥലവാസികളുമായും ചര്‍ച്ച നടത്തി. …
Read More »ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി; വിവിധ അക്രമങ്ങളില്‍ 106 അറസ്റ്റ്…!
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു പേര്‍ കൂടി വ്യാഴാഴ്ച രാവിലെ മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. 18 എഫ്.ഐ.ആറുകളാണ് സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് …
Read More »നടി ആക്രമണ കേസ്: ദിലീപിന് നിര്‍ണ്ണായകം ?? മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നു…
കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കല്‍ തുടരുന്നു. കേസില്‍ നടന്‍ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായി നിരവധി പ്രമുഖരില്‍നിന്നാണ് അടുത്ത 3 ദിവസം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ മൊഴി നല്‍കുമെന്നാണ് സൂചന. കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം വാദം ഉയര്‍ത്തിയ വ്യക്തികളില്‍ ഒരാളെന്ന നിലയില്‍ നടി മഞ്ജുവാര്യരുടെ മൊഴി നിര്‍ണായകമാണെന്നാണ് വിലയിരുത്തുന്നത്. മുന്‍ ഭര്‍ത്താവും നടനുമായ ദിലീപ് പ്രതിയായ …
Read More »‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിച്ചാല്‍ മതവിദ്വേഷം ഉണ്ടാകും; ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കും; മരക്കാര്‍ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ താരരാജാവ് മോഹന്‍ലാല്‍ നായകനാവുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്. മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകുന്നതിന് സിനിമ …
Read More »മദ്യപിക്കില്ല; എന്നിട്ടും സ്ത്രീയുടെ മൂത്രത്തില്‍ മദ്യം; ഇതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഡോക്ടര്‍മാര്‍…
പ്രമേഹമുള്ള ഒരു സ്ത്രീയുടെ മൂത്രസഞ്ചിയില്‍ അളവില്‍ കൂടുതല്‍ യീസ്റ്റ് വളരുന്നു. ഇത് അവരുടെ മൂത്രത്തിലെ പഞ്ചസാരയുമായി പ്രവര്‍ത്തിച്ച് മദ്യം ഉണ്ടാക്കുന്നു. അസാധാരണമായ ഈ പ്രതിഭാസം പിറ്റ്സ്ബര്‍ഗിലെ സ്ത്രീയ്ക്കാണ് സംഭവിച്ചിരിക്കുന്നത്. ബ്ലാഡര്‍ ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോം’ അല്ലെങ്കില്‍ ‘യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ എന്നാണ് ഗവേഷകര്‍ ഈ അവസ്ഥയെ വിളിക്കുന്നത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ എത്തിയ സ്ത്രീ താന്‍ മദ്യപിക്കില്ല എന്ന് പറഞ്ഞെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ ഡോക്ടര്‍മാര്‍ ആദ്യം തയ്യാറായില്ല. മൂത്രത്തില്‍ …
Read More »ചാമ്ബ്യന്‍സ് ലീഗില്‍ ബാഴ്സയെ സമനിലയില്‍ കുരുക്കി നാപ്പോളി..!
ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കു സമനില. ബാഴ്സയെ സമനിലയില്‍ തളച്ചത് ഇറ്റാലിയന്‍ ടീം നാപ്പോളിയാണ്. പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ 1-1 ന് ആണ് ബാഴ്സ സമനിലയില്‍ കുരുങ്ങിയത്. എന്നാലും എവേ മൈതാനത്ത് നേടിയ ഗോള്‍ ബാഴ്സയ്ക്കു രണ്ടാം പാദത്തില്‍ മുന്‍തൂക്കം നല്‍കും. കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയ നാപ്പോളിയെ രണ്ടാം പകുതിയില്‍ ബാഴ്സ ഒപ്പംപിടിക്കുകയായിരുന്നു. കളി തുടങ്ങി ആദ്യം ഡ്രിസ് മാര്‍ട്ടന്‍സ്(30) …
Read More »