അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 10,000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. സ്കീമില്‍ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടിയുടെയാണ് (പി.എഫ്.ആര്‍.ഡി.എ) ശുപാര്‍ശ. അസംഘടിത മേഖലയിലെ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ധനകാര്യ മന്ത്രാലയം നിലവില്‍ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വരുമാനക്കാര്‍ക്ക് വിശ്രമജീവിത കാലത്ത് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള കേന്ദ്ര …
Read More »ഐഎസ്‌എല്ലില്‍ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്സി പോരാട്ടം..!
ഐഎസ്‌എൽ ആറാം സീസണിൽ ഇന്ന് ഹൈദരാബാദ് – ചെന്നൈയിന്‍ എഫ്സി പോരാട്ടം. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക. 11 കളികളിൽനിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയിൽ നിന്നും 9 പോയന്റുള്ള ചെന്നൈയിൻ എഫ്‌സി ഒൻപതാം സ്ഥാനത്തും നിൽക്കുന്നു.
Read More »ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഫോണ്‍; 18 കാരറ്റ് സ്വര്‍ണ്ണം, 137 വജ്രക്കല്ലുകള്‍, മുതലയുടെ തൊലി.. വില കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും..?
ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഐഫോണ്‍ എത്തുന്നു. ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്ബനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബര ഐഫോണിന്റെയും നിര്‍മ്മാണ ചുമതല. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’. മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി ചിഹ്നം, 137 വജ്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മ്മിച്ചത്. 17 ലക്ഷത്തിലധികം രൂപയാണ് ഈ …
Read More »ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4..!!
ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമല്ല ബാന്‍ഡുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാന്‍ഡ് 3 എന്ന മോഡലുകള്‍ക്ക് ശേഷം Mi ബാന്‍ഡ് 4 മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബാന്‍ഡ് 4 മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 8 ദിവസംകൊണ്ടു ലക്ഷകണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതില്‍ എടുത്തുപറയേണ്ടത് വാട്ടര്‍ റെസിസ്റ്റന്റ് ആണ്. 0.95 …
Read More »ഷെയിന്‍ വിവാദം; വിഷയം ഒത്തുതീര്‍പ്പായില്ല: മോഹന്‍ലാലിനെ തള്ളി നിര്‍മാതാക്കള്‍..?
നടന്‍ ഷെയിന്‍ നിഗം പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിനെക്കുറിച്ച് അറിയില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലന്നും സംഘടന ആരോപിച്ചു. ഉല്ലാസം സിനിമ ഷെയിന്‍ ഡബ്ബ് ചെയ്യാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ഷെയിന്‍ വിഷയം പരിഹരിച്ചെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നിര്‍ത്തിവച്ച ഷെയിന്‍ ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും നിര്‍മാതാക്കളുമായി സംസാരിച്ച് പ്രശ്നം തീര്‍പ്പാക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്.
Read More »എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കും? വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കോച്ച്..?
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കും. സൂചന നല്‍കിയത് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും, ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുമെന്നും, ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ധോണിയെ ടി ട്വന്‍റി …
Read More »മൂക്കൂത്തിയും മിഞ്ചിയും സ്ത്രീകള്‍ ധരിക്കുന്നതിലൂടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഇവയാണ്..!!
മൂക്കുത്തിയും മിഞ്ചിയും ഫാഷനായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് നമ്മളിലേെറയും. എന്നാല്‍ മിഞ്ചിയും മൂക്കുത്തിയും സ്ത്രികള്‍ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മിഞ്ചിയും മൂക്കുത്തിയും ധരിക്കുന്നതിലുടെ എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. മിഞ്ചി ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. കാലില്‍ രണ്ടാമത്തെ വിരലിലാണ് ആചാരപ്രകാരം മിഞ്ചി അണിയേണ്ടത്. പാദത്തിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികള്‍ക്ക് ഹ്യദയവുമായ് …
Read More »ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍…!!
ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 …
Read More »ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര മൂന്നാമത്തെ മത്സരം പൂനെയില്‍..!
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം നാളെ പൂനെയില്‍ നടക്കും. മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുക. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുക. ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
Read More »കേരളത്തെ ശ്വാസം മുട്ടിക്കുന്നു: വായ്പാ വെട്ടിക്കുറച്ചതിനെതിരെ തോമസ് ഐസക്..!
കേരളത്തിനുള്ള വായ്പാ വെട്ടിക്കുറച്ചതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. വര്‍ഷാവസാനം 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണ്. കാരണം വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു, നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. വായ്പ പരിധി വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല, എന്ന് തരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY