ഉക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയതോടെ എങ്ങും ദയവനീയമായ കാഴ്ചയാണ്. ബോംബുകള്‍, മിസൈലുകള്‍, ടാങ്കുകള്‍ എല്ലാം യുക്രെയ്നെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകളിലും റോഡുകളിലുമെല്ലാം മിസൈല്‍ വന്ന് പതിക്കുന്നു. തീപിടിച്ചു കെട്ടിടങ്ങള്‍ കത്തിയമരുന്നതും മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ജനം വിലപിക്കുന്നതിന്റെ ദയനീയ കാഴ്ചകളുമെല്ലാമാണ് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പുറത്തു വരുന്നത്. റോഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം മണിക്കൂറുകള്‍ നീണ്ട ക്യൂവാണ്. അയല്‍രാജ്യമായ യുക്രെയ്നെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനം ഔദ്യോഗികമായി വന്നത് ഫെബ്രുവരി …
Read More »യുക്രൈനിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം…
യുക്രൈനിലെ ഖർക്കീവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം. 13 മലയാളി വിദ്യാർഥികൾ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾ സൈന്യത്തിന്റെ സഹായമഭ്യർഥിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻതന്നെ സഹായമെത്തും എന്ന പ്രതീക്ഷയിലാണ് ഖർക്കീവിലെ മലയാളികൾ. യുക്രൈനിൽ ഇരുപതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിൽ ഇരുന്നോറോളം പേരെ മാത്രമാണ് നാട്ടിലെത്തിക്കാനായത്. അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി പോയ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പകുതി വഴിക്ക് അവസാനിപ്പിച്ച് …
Read More »യുപിയില്‍ നാടകീയ രംഗങ്ങള്‍: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ …
Read More »മാധ്യമ വിചാരണക്കെതിരായ ദിലീപിന്റെ ഹർജി; രണ്ടാഴ്ച്ചക്ക് ശേഷം പരിഗണിക്കും
മാധ്യമ വിചാരണക്കെതിരെ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്കാന് ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് മൂന്നുമാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം …
Read More »അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, മൂന്നാംലോക മഹായുദ്ധത്തെയും കൊവിഡിനെയുംകുറിച്ച് മുന്നറിയിപ്പ് തന്നു
അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പലരും പലവിധ കഥകളും പറയാറുണ്ട്. തങ്ങളെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയുന്നവരും കുറവല്ല. ഇവിടെ ഒരു മത്സ്യത്തൊഴിലാളി പറയുന്നത് തന്നെ 50 വർഷം മുമ്പ് അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി, അന്ന് ഈ കൊവിഡ് 19 പകർച്ചവ്യാധിയെ കുറിച്ച് അന്യഗ്രഹജീവികൾ തന്നോട് പറഞ്ഞു എന്നാണ്. കാൽവിൻ പാർക്കർ എന്നയാൾ പറയുന്നത്, ഇതുവരെ താൻ ഈ കാര്യങ്ങളെല്ലാം തന്നിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോൾ ആ അവകാശവാദങ്ങൾ യാഥാർത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താൻ …
Read More »തൃക്കാക്കരയിലെ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി: ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി
എറണാകുളം തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. 48 മണിക്കൂറിനിടയില്‍ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. കുട്ടിയ്ക്ക് ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി. ഓരോ ദിവസം കഴിയും തോറും കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ്. കടുത്ത അപസ്മാരത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ തുടക്കത്തില്‍ അപസ്മാരം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മരുന്നുകള്‍ ഫലിച്ചതോടെ അപസ്മാരം കുറഞ്ഞു. ഇതോടെ കുട്ടികളുടെ ചികിത്സാ വിഭാഗത്തില്‍ നിന്ന് കുട്ടിയെ ന്യൂറോ വിഭാഗത്തിലേക്ക് …
Read More »തിരിച്ചടി തുടങ്ങി; റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു, വിജയം തങ്ങള്‍ക്കു തന്നെയെന്ന് യുക്രെയിന്
റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിന്. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിന് വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. തിരിച്ചടിക്കാന്‍ സൈന്യം നടപടി ആരംഭിച്ചുവെന്ന് യുക്രെയിന് വ്യക്തമാക്കി. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും യുക്രെയിന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. റഷ്യ ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ …
Read More »ബസില്ലാത്തത് കാരണം വിഷമിച്ച കുട്ടികൾക്ക് പെട്ടി ഓട്ടോയിൽ ലിഫ്റ്റ് കൊടുത്തു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എംവിഡിയുടെ നോട്ടീസ്, ക്രൂരതയെന്ന് നാട്ടുകാർ
സ്കൂൾ തുറന്ന ദിനത്തിൽ സ്കൂളിൽ പോകാൻ ബസില്ലാതെ വിഷമിച്ച് നിന്ന കുട്ടികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്കൂളിലെത്തിച്ച ഡ്രൈവർക്ക് നോട്ടീസ്. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, കെഎസ്ആർടിസി ബസില്ലാത്തതിനാൽ രക്ഷകനായ ഓട്ടോ ഡ്രൈവർക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസച്ചത് ക്രൂരതയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ സഹായിക്കാൻ മുന്നോട്ടുവന്ന പെട്ടിഓട്ടോ ഡ്രൈവർ …
Read More »മുട്ടുമടക്കില്ല, മരത്തോക്കുകളുംനാടന്‍ ആയുധങ്ങളുമായി ഉക്രൈന് യുദ്ധത്തിനൊരുങ്ങി…
ഏതു സമയവും റഷ്യന്‍ ആക്രമണമുണ്ടാവുമെന്ന ആശങ്കക്കിടെ ഉക്രൈനിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ യുദ്ധത്തിനൊരുങ്ങി. മരത്തോക്കുകളുമായാണ് ഉക്രൈന് പൗരന്മാര് രാജ്യവ്യാപകമായി ആയുധ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ആഭിമുഖ്യത്തിലാണ് സാധാരണക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചത്. ഉക്രൈന് സൈന്യത്തിന്റെ റിസര്‍വ് ബ്രാഞ്ചാണ് ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സ്. രാജ്യത്തെ ആക്രമിച്ച് കീഴടക്കാന്‍ റഷ്യയെ അനുവദിക്കില്ല എന്ന ത്രിജ്ഞയോടെയാണ് ‘സൈനിക പരിശീലനം നടക്കുന്നത്. ഉക്രൈനിലിപ്പോള്‍ മരംകോച്ചുന്ന മഞ്ഞുകാലമാണ്. അതിനിടെയാണ്, കൊടുംമഞ്ഞില്‍ കിടന്നും …
Read More »‘ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത്’: എത്രയും വേഗം രക്ഷപ്പെടാനാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്; സ്വാമി ഗംഗേശാനന്ദ
തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം …
Read More »