ഉക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ നല്‍കുന്നത് ലോകത്തെ പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ഔദ്യോഗികമായി അനുമതി നല്‍കിയത് ലോക രാജ്യങ്ങളെ വെല്ലുവിളിച്ചാണ്. എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുട്ടിന്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്ര സഭ ഉക്രെയിന് പിന്നില്‍ അണിനിരത്തുമ്ബോഴാണ് ഈ ഭീഷണി. അമേരിക്കയെയാണ് പരോക്ഷമായി യുദ്ധത്തിന് പു്ട്ടിന്‍ വെല്ലുവിളിക്കുന്നത്. റഷ്യയുടെ കളിപ്പാവകളായ ഉക്രെയിന്‍ വിമത നേതാക്കള്‍, ഉക്രെയിന്‍ ആക്രമണത്തെ ചെറുക്കുന്നതിന് …
Read More »റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും; പെട്രോളിനും ഡീസലിനും മാത്രമല്ല ഇവയ്‌ക്കെല്ലാം വില വര്‍ദ്ധിക്കും
റഷ്യ -യുക്രെയിന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളിയാവുക. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകും. രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകും. ഇന്ധനവിലയിലുണ്ടാകുന്ന …
Read More »ഇവാന്‍ ഡ്രെസ്സിങ് റൂമിലെത്തി ഞങ്ങളെ അഭിനന്ദിച്ചു; ഹൈദരാബാദ് പരിശീലകന്‍ പറയുന്നു
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടി ഹൈദരാബാദ് എഫ്സി. ഇന്നലെ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതോടെയാണ് ഹൈദരാബാദ് ടോപ് ഫോര്‍ ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്ലേ ഓഫ് സ്ഥാനം ഇക്കുറി ഏറ്റവുമാദ്യം ഉറപ്പിച്ചാണ് ഹൈദരബാദ് കൈയ്യടി നേടിയത്. മത്സരശേഷം പ്ലേ ഓഫ് യോഗ്യത എല്ലാ കളിക്കാര്‍ക്കും സ്റ്റാഫംഗങ്ങള്ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് ഹൈദരാബാദ് പരിശീലകന്‍ മനോലോ മാര്‍ക്വെസ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലാണ് …
Read More »സ്വര്‍ണ വില കുതിച്ചുകയറി; ഇന്ന് ഒറ്റയടിക്കു കൂടിയത് 680 രൂപ…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.
Read More »79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍; അത്യപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍
ശസ്ത്രക്രിയയിലൂടെ 79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തു. തൃശൂര്‍ (Thrissur) ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ 79കാരന്‍റെ മൂത്രാശയത്തില്‍നിന്നാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്. പ്രശസ്ത യൂറോളജി സര്‍ജന്‍ ജിത്തുനാഥിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വേദനയില്ലാതെയുള്ള എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പുറത്തെടുത്തതെന്ന് ഡോക്ടര്‍ ജിത്തുനാഥ് പറഞ്ഞു. മൂത്രാശയത്തിലെ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെടുമ്ബോഴാണ് കല്ലുകള്‍ രൂപപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഒരാളിലെ മൂത്രാശയത്തില്‍ ഇത്രയധികം …
Read More »ഉമ്മന്നൂരിൽ മകൾക്ക് ഫോൺ വാങ്ങിനൽകിയ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.
ഓയൂർ: മകൾക്ക് ഫോൺ വാങ്ങിനൽകി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ട ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. ഉമ്മന്നൂർ പാറങ്കോട് സ്വദേശി അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയപ്പോഴാണ് അനന്ദു അയൽവാസിയായ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. ഇതിനിടെ അനന്ദു പെൺകുട്ടിക്ക് മൊബെൽ ഫോൺ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണിൽ …
Read More »Kerala SSLC Plus Two Exam 2022 : എസ്‌എസ്‌എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പുറത്ത്; പത്താം ക്ലാസുകാര്‍ക്ക് ഉച്ചയ്ക്കും രാവിലെയും പരീക്ഷ
സംസ്ഥാന എസ്‌എസ്‌എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 16ന് ആരംഭിക്കുന്ന പരീക്ഷ 21-ാം തിയതി വരെയാണുള്ളത്. പത്താം ക്ലാസുകാര്‍ക്ക് രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഐടി പരീക്ഷ ടൈം ടേബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്താം ക്ലാസുകാരുടെ ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങള്‍ രാവിലെ 9.45 മുതല്‍ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് രാവിലെ 9.45 മുതല്‍ 12.30 വരെയാണ് …
Read More »യാത്രക്കിടെ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ടയര്‍ ചെന്ന് പതിച്ച് വീടിന് കേടുപാട്
കര്‍ണാടക കുട്ടയിലേക്ക് മാനന്തവാടിയില്‍ നിന്ന് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ച് വീടിന് കേടുപാട്. മാനന്തവാടി ഡിപ്പോയിലെ ആര്.എന്‍ കെ 109 നമ്ബര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. ബുധനാഴ്ച രാവിലെ കാട്ടിക്കുളം മജിസ്ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഊരിത്തെറിച്ച ടയര്‍ സമീപത്തെ നാലു സെന്‍റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. തുടര്‍ന്ന് ഓടുപൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തു. …
Read More »അടുത്ത കൊവിഡ് തരംഗം എട്ട് മാസത്തിനുള്ളില്‍; മുന്നറിയിപ്പ്
രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദഗ്ധാഭിപ്രായം. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ BA.2 വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതാണെങ്കിലും അടുത്ത വ്യാപന തരംഗം ഈ വകഭേദം മൂലമായിരിക്കില്ല. ഐഎംഎ കൊവിഡ് ടാസ്ക് ഫോഴ്സ് കോ ചെയർമാനായ ഡോ രാജീവ് ജയദേവനാണ് എഎൻഐയോട് ഇക്കാര്യം വ്യക്തമാക്കിയത്. “വൈറസ് ഇവിടെ തന്നെ ഉണ്ടാവും. ഉയർന്നും താഴ്ന്നും വളരെ കാലം …
Read More »ചാറ്റിലൂടെ പരിചയപ്പെടും, പ്രണയം നടിച്ച് പീഡിപ്പിക്കും, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും, ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് വർഷത്തിന് ശേഷം പ്രതി പിടിയിൽ
ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരിൽ ബിഡിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, സ്വദേശി ശരത് ചക്രവർത്തി(30)യാണ് അറസ്റ്റിലായത്. ശരത് ചക്രവർത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാൾ പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് യുവതി …
Read More »