Breaking News

Auto

പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും. പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ …

Read More »

ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ ഇവയാണ്..

ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിൽ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമെറ്റുകൾ. പലപ്പോഴും നമ്മിൽ പലരും പൊലീസ് ചെക്കിംഗിനേയും പിഴയേയും പേടിച്ചാണ് ഹെൽമെറ്റുകൾ വയ്ക്കുന്നത്. എന്നാൽ ഇവ പൊലീസിനു വേണ്ടയല്ല നമ്മുടെ ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് എന്ന് നാം മനസിലാക്കണം. അതിനാൽ അധികാരികളെ പറ്റിക്കാനായി വാങ്ങുന്ന മുട്ടത്തോട് പോലുള്ള ഹെൽമെറ്റുകൾക്ക് ബൈ പറഞ്ഞേക്ക്. ഇന്ത്യയിൽ 2000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച അഞ്ച് ഹെൽമെറ്റുകൾ ഇതാ; 1. വേഗ ക്രക്സ് 1142 രൂപ …

Read More »

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത …

Read More »

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്‍റെ ആദ്യ ഫ്ലൈറ്റ് വിജയകരമായി പൂർത്തിയാക്കി..

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനം വ്യാഴാഴ്ച ആദ്യത്തെ വിജയകരമായ ഫ്ലൈറ്റ് പൂർത്തിയാക്കി. റെട്രോഫിറ്റഡ് എഞ്ചിൻ ഘടിപ്പിച്ച സെസ്ന കാരവൻ വിമാനം ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് മോശെ തടാകത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഏകദേശം 290 കിലോമീറ്റർ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. 183 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്ന വിമാനത്തിന് ഒൻപത് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി വിമാനത്തിന്റെ കന്നി ഫ്ലൈറ്റിൽ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2021 അവസാനത്തോടെ 100 മൈൽ ദൂരം …

Read More »

കാറില്‍ എസിയിട്ടാൽ മൈലേജ് കുറയുമോ ? പലരുടേയും സംശയത്തിന് ഉത്തരം ഇതാ..!!

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഈ കനത്ത വേനല്‍ ചൂടില്‍ കാല്‍ നടക്കാര്‍ മാത്രമല്ല കാര്‍ യാത്രക്കാരും വേവുകയാണ്. കാറില്‍ എസിയുണ്ടെങ്കിലും മൈലേജ് കുറയുമോ എന്ന് കരുതി പലര്‍ക്കും എ സി ഇടാന്‍ മടിയാണ്. അല്‍പ്പം ചൂട് സഹിച്ചാലും പെട്രോളിന് പൈസ കളയണ്ടല്ലോ എന്നാണ് മിക്കവരുടെയും ചിന്ത. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരാതെ തന്നെ കാറിലെ എസി ഉപയോഗപ്പെടുത്താന്‍ സാധിക്കും, എങ്ങനെ എന്നല്ലേ. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ …

Read More »

ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; മാര്‍ച്ച്‌ 31 വരെ ഇളവ്

ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനിമുതല്‍ വാഹനം ഓടിച്ചു കാണിക്കേണ്ടിവരില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്‌ കേന്ദ്രമാണ് ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച്‌ 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക. ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം …

Read More »

മാരുതി സുസുക്കിയുടെ ബ്രെസ ഇനി പെട്രോളിലും; കൂടുതല്‍ ഫീച്ചേഴ്സ് എന്തൊക്കെ ??

മാരുതി സുസുക്കി ബ്രെസയുടെ പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു. ബി.എസ്​ 6 വാഹനങ്ങളിലേക്ക്​ വൈകാതെ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ മാരുതി സുസുക്കി. ഇതിന്‍റെ ഭാഗമായി മലിനീകരണം കൂടുതലുള്ള ഡീസല്‍ എന്‍ജിനുകള്‍ വാഹനങ്ങളില്‍ നിന്ന്​ മാറ്റാനും മാരുതി നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ മാറ്റത്തിന്‍റെ ഭാഗമായാണ്​ മാരുതി സുസുക്കി കോംപാക്​ട്​ എസ്​.യു.വി ബ്രെസയുടെ പെട്രോള്‍ വകഭേദം ഡല്‍ഹി ഓ​ട്ടോ എക്​സ്​പോയില്‍ അവതരിപ്പിച്ചത്​​. എര്‍ട്ടിഗയിലും സിയാസിലുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്​ ബ്രെസക്കും കരുത്ത്​ …

Read More »

നവംബറില്‍ മാത്രം ഇസുസു വിറ്റഴിച്ചത് 100 യൂണീറ്റുകള്‍..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസു 2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. MU-X എസ്‌യുവിയുടെ 52 യൂണിറ്റും, V-ക്രോസ് പിക്കഅപ്പ് ട്രക്കിന്റെ 48 യൂണിറ്റുമാണ് നവംബറില്‍ വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് 4G എന്നിവരാണ് MU-X -ന്റെ വിപണിയിലെ എതിരാളികള്‍. 27.31 ലക്ഷം രൂപ മുതല്‍ 29.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Read More »

പുതിയ ഓറയുടെ സ്‌കെച്ച്‌ ഹ്യുണ്ടായി പുറത്തുവിട്ടു; ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും..!

പുതിയ കോംപാക്‌ട് സെഡാന്‍ വാഹനമായ ഓറയുടെ സ്‌കെച്ച്‌ ഹ്യുണ്ടായി പുറത്തുവിട്ടു. ഹ്യുണ്ടായി ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന വാഹനമാണിത്. ഓറയില്‍ കരുത്തേകുക ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും. ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നിവയും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചനകള്‍. മാത്രമല്ല ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലും പുതിയ മിറര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, …

Read More »

ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഗ്രാവിടാസ് ഉടന്‍ എത്തും..!!

ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ ഹാരിയറിന്റെ സെവന്‍ സീറ്റര്‍ ഉടന്‍. ഗ്രാവിടാസ് എന്ന പേരിലാണ് വാഹനം നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ പേര് ഔദ്യോഗികമായി അറിയിച്ചുകൊണ്ട് വാഹനത്തിന്റെ ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരിലായിരുന്നു ഈ കാര്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗ്രാവിടാസിനെ ടാറ്റ അവതരിപ്പിക്കുന്നതായിരിക്കും. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്ബനി പുറത്തുവിട്ടിട്ടില്ല. 15 …

Read More »