ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളെയും വെച്ച് ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നാണ് കേന്ദ്ര …
Read More »ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത…
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും വരുന്ന നാല് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് മഴ പെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് ശക്തമായ മഴയുണ്ടായിരുന്നു. പ്രദേശത്തെ ചില വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
Read More »കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി പതിനഞ്ചുകാരന്‍, കുറ്റം സമ്മതിച്ചു…
കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു. കുതറി രക്ഷപെട്ട പെണ്‍കുട്ടി …
Read More »ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം, പദ്ധതി പൊളിഞ്ഞത് കുറ്റവാളികള്‍ കാണിച്ച അതിബുദ്ധി…
37.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര സ്വദേശി സ്വയം മരിച്ചുവെന്ന് പറഞ്ഞു പരത്തി. മഹാരാഷ്ട്രയിലെ അഹമദ്നഗറില്‍ താമസിക്കുന്ന പ്രഭാകര്‍ ഭിമാജി വാഖ്ചൗരെയാണ് അമേരിക്കയിലെ ഇന്‍ഷുറന്‍സ് കമ്ബനിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. 20 വര്‍ഷത്തോളമായി അമേരിക്കയില്‍ സ്ഥിരം താമസക്കാരനായിരുന്ന പ്രഭാകര്‍ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. അമേരിക്കയില്‍ ആയിരുന്ന അവസരത്തില്‍ അവിടുത്തെ ഒരു ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും പ്രഭാകര്‍ ഭീമമായ തുകയ്ക്ക് തന്റെ പേരില്‍ ഇന്‍ഷുറന്‍സ് …
Read More »ഷിജു ഖാന്‍ പ്രവര്‍ത്തിച്ചത് നിയമപരമായി, നടപടി ഉണ്ടാകില്ല: പിന്തുണച്ച് സിപിഎം
ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം. ഷിജു ഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും, ഒരു നടപടിയും ഉണ്ടാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ‘സംഭവത്തില്‍ ഷിജു ഖാന്‍ ചെയ്യേണ്ടത് ചെയ്തു. ഷിജു ഖാനെ വേട്ടയാടുകയാണ്. ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കട്ട് കൊണ്ടുപോയി എന്ന് പറഞ്ഞ അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞു. അമ്മത്തൊട്ടിലില്‍ കിട്ടിയ കുഞ്ഞായിരുന്നു. പത്രപ്പരസ്യം കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിനെ …
Read More »മുല്ലപ്പെരിയാര്‍ വിഷയം: തമിഴ്നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചതിനു പിന്നാലെ മലയാളി നടീ-നടന്‍മാരെ നിരോധിക്കാന്‍ തമിഴ് സിനിമ പ്രൊഡ്യൂസഴേ്സ് അസോസിയേഷൻ…
125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചു പണിയണമെന്നും ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്ച തേനി ജില്ല കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രിംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടന്‍ പൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്നും സംഘടന …
Read More »കൊല്ലം ബിവറേജസില്‍ നിന്ന് ‘ഓള്‍ഡ് മങ്ക് ഫുള്‍’ മോഷ്ടിച്ച യുവാവ് പിടിയില്‍…
ആശ്രാമം മൈതാനത്തിനടുത്ത ബിവറേജസില് ഔട്ട്‌ലെറ്റില് മോഷണം നടത്തിയ യുവാവ് പിടിയില്. ഇരവിപുരം വാളത്തുങ്കല് സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു മോഷണം. 910 രൂപയുടെ ഓള്‍ഡ് മങ്ക് ഫുള്ളാണ് ബിജു മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ബെവ്‌കോയുടെ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ ആണ് മോഷണം നടന്നത്. …
Read More »സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കി; കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും ഗതാഗത മന്ത്രി…
കോവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രൊട്ടോകോള്‍ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്സ് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് ഉടന്‍ ഇറങ്ങും. സ്കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിന് മുമ്ബ് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം വകുപ്പ് പൂര്‍ത്തിയാക്കി. 1622 സ്കൂള്‍ ബസുകള്‍ മാത്രമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയത്. എല്ലാ കുട്ടികള്‍ക്കും …
Read More »മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയിലേക്ക്; അടിയന്തര യോഗം ഇന്ന് ചേരും, തമിഴ്‌നാടും പങ്കെടുക്കും…
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 2200 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 2077.42 ഘനയടി ജലമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം സെക്കന്‍ഡില്‍ 2200 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് …
Read More »റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതിയെ പൊലീസ് പിടികൂടി
റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കരുംകുളം പുതിയതുറ സ്വദേശി ടൈറ്റസിനെയാണ്(30) കേന്റാണ്മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്‍വശത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇയാള്‍ സമാനസ്വഭാവമുള്ള കേസുകളില്‍ മുമ്ബും പ്രതിയായിട്ടുണ്ട്. കേന്റാണ്മെന്റ് എസ്.എച്ച്.ഒ ഷാഫി ബി.എം, എസ്.ഐമാരായ സഞ്ജു ജോസഫ്, ദിലിജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീണ്‍, …
Read More »