Breaking News

Breaking News

‘ഇംഗ്ലണ്ട്​ ഇറ്റലിയോട്​ ഷൂട്ടൗട്ടില്‍ തോല്‍ക്കും’; യൂറോ ഫലം എട്ട്​ വര്‍ഷം മുമ്ബ്​ പ്രവചിച്ച ട്വീറ്റ് വൈറല്‍​…

ചില പ്രവചനങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്​. പോള്‍ നീരാളിയെ പോലെ ചില ജീവികളും ചില മനുഷ്യന്‍മാരും ഫുട്​ബാള്‍ മത്സരഫലങ്ങള്‍ പ്രവചിച്ച്‌​ നമ്മെ അത്ഭുതപ്പെടുത്തിയവരാണ്​. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ യൂറോ കപ്പ്​ 2020ല്‍ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുമെന്ന്​ പ്രവചിച്ച ഒരു ട്വീറ്റാണ്​ ഇപ്പോള്‍ ട്വിറ്ററില്‍ വൈറല്‍. @lawseyitfc എന്ന ട്വിറ്റര്‍ ഹാന്‍ഡ്​ലില്‍ 2013 ലാണ്​ ട്വീറ്റ്​ പ്രത്യക്ഷപ്പെട്ടത്​. കാമറൂണ്‍ എന്നയാള്‍ ബ്ലാക്ക്​ബെറി ഫോണ്‍ ഉപയോഗിച്ചാണ്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. ‘യൂറോ …

Read More »

പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ഡിഐജി…

പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. തമിഴ്‌നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി വ്യക്തമാക്കി. കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് …

Read More »

സർക്കാരും വ്യാപാരികളും നേർക്കുനേർ, മറ്റന്നാൾ മുതൽ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുമെന്ന് വ്യാപാരികൾ…

പെരുന്നാൾ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ പൂർണമായും തുറക്കാൻ വ്യാപാരികൾ. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണരീതി തന്നെ തെറ്റാണെന്നാണ് പ്രതിപക്ഷ നിലപാട്. കൊവിഡിൽ തകർന്നവരെ സഹായിക്കാൻ സർക്കാർ കൊവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി …

Read More »

നടന്‍ വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി; സിനിമയിലെ സൂപ്പര്‍ ഹീറോ യഥാര്‍ത്ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആവരുതെ…

ആഢംബര കാറിന് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇംഗ്ലണ്ടില്‍ നിന്ന് 2012ല്‍ ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിനാണ് ഇറക്കുമതി തീരുവയില്‍ ഇളവ് തേടി വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്‍ നടനെ വിമര്‍ശിക്കുകയായിരുന്നു. നികുതി കൃത്യമായി അടച്ച്‌ ആരാധക ലക്ഷങ്ങള്‍ക്ക് മാതൃകയാകണമെന്ന് നടനോട് കോടതി പറഞ്ഞു. വിജയ്ക്ക് ഒരു ലക്ഷം രൂപ …

Read More »

മദ്യവിൽപ്പനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

മദ്യവിൽപ്പന ശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേരളാ ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് കാലത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ ലെറ്റുകളിലെ തിരക്ക് കുറയുമെന്നും മദ്യ വിൽപ്പനയ്ക്ക് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം …

Read More »

പെട്ടിമുടി ദുരന്തം: കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ഇനിയും ലഭിച്ചില്ല

പെട്ടിമുടി അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതയവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. പ്രഖ്യാപനം ഉത്തരവാകാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തത്. 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്. കണ്ണന്‍ദേവന്‍ കബനി എസ്റ്റേറ്റിലെ ഒരു ഡിവിഷന്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചലില്‍ ഒഴികിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ബാക്കിയുള്ള കസ്തൂരി, മകള്‍ …

Read More »

പഴനി പീഡനം: മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ; പരാതിക്കാർക്കെതിരെ ലോഡ്ജ് ഉടമ രം​ഗത്ത്…

പഴനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ രം​ഗത്ത്. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു ന്യൂസ് 22 വിനോട് പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന പത്തൊൻപതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോൾ താൻ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞ്. മുറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നൽകണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ …

Read More »

കൊടകര കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി; പരാതിക്കാരന് 10,000 രൂപ പിഴ ചുമത്തി

കൊടകര കവർച്ചാ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. തൃശൂർ സ്വദേശി ഐസക് വർഗീസാണ് ഹർജി സമർപ്പിച്ചത്. ഹർജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തുടർന്ന് ഹർജിക്കാരന് പതിനായിരം രൂപ പിഴയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചുമത്തി. പിഴ ഒരു മാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Read More »

എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ്: മന്ത്രി കെ രാധാകൃഷ്ണന് ഭീഷണി..

എസ്‌സി – എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ. കാച്ചാണി അജിത് എന്നയാളാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. എസ്‌സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് വിവരം. …

Read More »

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും ശാസ്തമംഗലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 35കാരനായ പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് 41കാരിയായ ശാസ്തമംഗലം സ്വദേശിനിക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്ത് വ്യാപകമായി സിക റിപ്പോർട്ട് …

Read More »