തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ വിജിലൻസ്. സർക്കാർ അനുമതി നിഷേധിച്ചാലും അഴിമതിയിൽ പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് പുതിയ സർക്കുലർ ഇറക്കിയത്. അഴിമതിക്കായി വ്യാജ രേഖ, ഗൂഡാലോചന എന്നിവയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിക്കാം. അഴിമതി നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ പല ഉദ്യോഗസ്ഥർക്കും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നില്ല. പുതിയ സർക്കുലറോടെ ഇത്തരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാം.
Read More »മദ്യപാനം നിർത്തിയതിൻ്റെ ഒന്നാം വാർഷികം; പോസ്റ്റർ പതിച്ചാഘോഷിച്ച് തമിഴ്നാട്ടുകാരൻ
ചെങ്കൽപ്പേട്ട് : ജീവിതത്തിൽ പ്രധാനപ്പെട്ട എന്തെങ്കിലും സംഭവിക്കുന്ന തീയതി ഓർക്കുകയും വാർഷികം ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. എന്നിരുന്നാലും, തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നിന്നുള്ള ഒരാൾ ആഘോഷിച്ചത് മദ്യപാനം നിർത്തിയതിന്‍റെ ഒന്നാം വാർഷികമാണ്. ആഘോഷിക്കുക മാത്രമല്ല, ഇതേ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററും പതിച്ചു. എന്നാൽ ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണെന്ന് പറയണം. 32 വർഷം മദ്യത്തിന് അടിമയായി ജീവിക്കേണ്ടി വന്നയാളാണ് മദ്യപാനം നിർത്തിയത്. ചെങ്കൽപേട്ട് സ്വദേശിയായ മനോഹരൻ ഒറ്റ ദിവസം …
Read More »ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ
ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി. ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും …
Read More »എഴുന്നേറ്റ് നിൽക്കുന്ന രാജവെമ്പാല; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ
ലോകത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളിലൊന്നാണ് പാമ്പ്. പാമ്പുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്ക ആളുകൾക്കും ഇത് കാണാൻ വളരെ താൽപ്പര്യവുമുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വന്യജീവികളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണിത്. ഒരു രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒരു രാജവെമ്പാലക്ക് ശരിക്ക് നിൽക്കാനും ഒരു മുതിർന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നേരെ നോക്കാനും സാധിക്കും …
Read More »സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട നിയമനടപടികൾ ഒരു മാസത്തിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എത്രപേർ ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹോട്ടൽ റെസ്റ്റോറന്‍റ് അസോസിയേഷൻ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹെൽത്ത് കാർഡ് എല്ലാവർക്കും ലഭ്യമാക്കാൻ ഒരു മാസത്തെ സമയം കൂടി നീട്ടി നൽകിയത്. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ട് തവണ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് കൂടി …
Read More »യുവജന കമ്മിഷൻ അധ്യക്ഷയായി ചിന്ത കൈപ്പറ്റിയ ശമ്പളം 67.37 ലക്ഷം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1.14 കോടിയാണ് യുവജന കമ്മിഷനായി ചെലവഴിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷവും ചെലവഴിച്ചു. 2021-22ൽ കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങൾക്കുമായി എടുത്ത കാറുകളുടെ വാടകയായി നൽകിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് …
Read More »ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്
ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ …
Read More »മാനസിക അസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് മർദ്ദനം; നൂറനാട് കെസിഎം ആശുപത്രി ജീവനക്കാർക്കെതിരെ പരാതി
കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. അതേസമയം ആരോപണം ആശുപത്രി അധികൃതർ സമ്മതിച്ചു. അക്രമാസക്തമായ പെരുമാറ്റമാണ് യുവതി കാണിച്ചത്. ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് നഴ്സുമാർ മർദ്ദിച്ചതെന്ന് യുവതിയെ ചികിത്സിച്ച …
Read More »വരാപ്പുഴ പടക്കശാല അപകടം; വീട് വാടകയ്ക്കെടുത്ത ജൻസനെതിരെ കേസെടുക്കും
കൊച്ചി: വരാപ്പുഴയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പോലീസ് ഇന്ന് അന്വേഷണം ആരംഭിക്കും. ലൈസൻസില്ലാതെയാണ് പടക്കങ്ങൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകയ്ക്കെടുത്ത ജൻസനെ മുഖ്യപ്രതിയാക്കി പോലീസ് കേസെടുക്കും. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. പടക്കത്തിനൊപ്പം മറ്റ് സ്ഫോടക വസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ഇന്ന് വിശദമായ പരിശോധന നടത്തും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഡേവിസിന്‍റെ മൃതദേഹം …
Read More »സംസ്ഥാനത്ത് മാര്‍ച്ചിൽ ചൂട് കുറയാൻ സാധ്യത; കൂടുതൽ മഴയും ലഭ്യമാകും
തിരുവനന്തപുരം: മാർച്ച് മാസത്തിൽ താപനിലയിൽ അൽപം കുറവ് വരാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ താപനില ഉയരില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
Read More »