Breaking News

Breaking News

എന്റെ നായികയാകാൻ പറ്റില്ലെന്ന് പറഞ്ഞവരുണ്ട്; അതിന്‍റെ പ്രധാന കാരണം അവരുടെ ഈ പേടിയാണ്; തുറന്ന് പറഞ്ഞ് ജഗദീഷ്…

മലയാള സിനിമയിലെ പകരം വയ്ക്കാനാവാത്ത താരങ്ങളിലൊരാളാണ് ജഗദീഷ്. ഇപ്പോഴിതാ സിനിമാരംഗത്ത് എല്ലാ കാലത്തും കൊമേഡിയന്‍മാരായ നായകന്‍മാര്‍ക്ക് നായികമാരെ കിട്ടാന്‍ പ്രയാസമാണെന്ന് തുറന്ന് പറയുകയാണ് താരം. തനിക്കും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഗതീഷിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയില്‍ എന്റെ നായികയാകാന്‍ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയര്‍ന്ന നായികാപദവിയിലേക്ക് എത്താന്‍ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാന്‍ അഭിനയിച്ചതില്‍ …

Read More »

സൈനിക ശക്തി വര്‍ധിപ്പിച്ച് ഇന്ത്യ; രണ്ടാം ബാച്ച്‌ റഫേല്‍ വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും…

ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടാം ബാച്ച്‌ റഫേൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ ജാംനഗർ എയർബേസിലാണ് വിമാനങ്ങൾ പറന്നിറങ്ങുക. ഇത്തവണ ഫ്രാൻസിൽ നിന്ന് നേരിട്ടാണ് വിമാനം വരുന്നത്. കഴിഞ്ഞ തവണ ദുബയിൽ ഇറങ്ങി ഇന്ധനം നിറച്ചാണ് ഇന്ത്യയിയിലെത്തിയത്. ഇത്തവണ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. https://youtu.be/ONmqPOVwwAY 36 വിമാനങ്ങൾ ഓർഡർ ചെയ്തതിൽ 5 എണ്ണം കഴിഞ്ഞ ജൂലൈ 29ന് അംബാലയിൽ എത്തിയിരുന്നു. അന്ന് ദുബൈയിലെ അൽ ധഫ്രയിലാണ് …

Read More »

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 280 രൂപയാണ്. ഇതോടെ പവന് 38,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് വില 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്; 26 മരണം; 5899 സമ്ബര്‍ക്കത്തിലൂടെ രോ​ഗം…

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തൃശൂര്‍ 856 എറണാകുളം 850 കോഴിക്കോട് 842 ആലപ്പുഴ 760 തിരുവനന്തപുരം 654 കൊല്ലം 583 കോട്ടയം 507 മലപ്പുറം 467 പാലക്കാട് 431 കണ്ണൂര്‍ 335 പത്തനംതിട്ട 245 കാസര്‍ഗോഡ് 147 വയനാട് 118 ഇടുക്കി 67 5899 …

Read More »

ഞെട്ടിത്തെറിച്ച്‌ സിനിമാ ലോകം; ദിലീപ് നായകനായ് എത്തുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന സിനിമയുടെ പേരില്‍ 5 കോടിയുടെ വന്‍ തട്ടിപ്പ്…

പ്രശസ്ത ഛായാ​ഗ്രഹകനായ രാമചന്ദ്ര ബാബു ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’  എന്ന ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കി പ്രവാസി വ്യവസായി രം​ഗത്തെത്തി. ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ …

Read More »

അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്ന് ക്വാറന്റൈനില്‍ പോവേണ്ടി വന്നു; പ്രതികാരമായി അയല്‍വാസിയുടെ പന്ത്രണ്ടുകാരനായ മകനെ കൊന്നു കനാലില്‍ തള്ളി…

അയല്‍വാസിയുടെ പരാതിയെത്തുടര്‍ന്ന് ക്വാറന്റൈനില്‍ പോവേണ്ടിവന്നതിന്റെ പ്രതികാരമായി കുടിയേറ്റത്തൊഴിലാളി അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തനിക്കെതിരെ പരാതി നല്‍കിയ അയല്‍വാസിയുടെ മകനായ പന്ത്രണ്ടുകാരനെയാണ് ഇയാൾ കൊന്നു കനാലില്‍ തള്ളിയത്. ക്രൂരകൃത്യം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയുടെ അല്‍വാസികളായ ആരതി ദേവി-ഓംകാര്‍ ദമ്ബതികളുടെ മകനായ വേദ് ആണ് കൊല്ലപ്പെട്ടത്. മുന്‍ ഗ്രാമ മുഖ്യകൂടിയാണ് ആരതി ദേവി. കഴിഞ്ഞ 29ന് ട്യൂഷന്‍ ക്ലാസില്‍ പോയ വേദ് പിന്നീട് തിരിച്ചുവന്നില്ല. രാത്രി …

Read More »

വിനീത് ആരാധകര്‍ക്ക് ആശ്വാസം; ഐഎസ്എൽ കളിക്കാൻ അവസരമൊരുങ്ങുന്നു…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ മലയാളി താരം സികെ വിനീതും പന്ത് തട്ടും. ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഐഎസ്എല്ലിനായി രജിസ്റ്റര്‍ ചെയ്യാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറാകുകയായിരുന്നു. നിലവില്‍ ഗോവയില്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലന ക്യാമ്പിലാണ് വിനീത് ഇപ്പോൾ. നേരത്തെ വിനീതും റിനോയും അടക്കമുളള താരങ്ങളെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എലില്‍ കളിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനായിരുന്നു ഈസ്റ്റ് ബംഗാള്‍ നല്‍കിയ നിര്‍ദ്ദേശം. ടീമൊന്നും …

Read More »

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്താന്‍ ജര്‍മന്‍ യുദ്ധക്കപ്പലുകൾ; ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്കൊപ്പം ജര്‍മനിയും…

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി മുതൽ ജര്‍മന്‍ യുദ്ധക്കപ്പലുകളും പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെര്‍ജറുമായി ധാരണയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജ‌ര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ …

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; ഇടിമിന്നല്‍ മുന്നറിയിപ്പ് : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 03-11-2020: ഇടുക്കി, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട്. 04-11-2020: പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട്. 05-11-2020: പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട്. ഉച്ചയ്‌ക്ക് രണ്ട് …

Read More »

കോഴിപ്പോര് തടയാനെത്തിയ പൊലീസ് മേധാവി കോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ പിടിയിൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നടത്തിയ കോഴിപ്പോര് നടത്തുന്ന വിവരമറിഞ്ഞു തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലാണ് അപൂര്‍വ സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനെ മല്‍സരത്തിന് തയാറാക്കിയ കോഴി ആക്രമിക്കുകയായിരുന്നു. കോഴിയുടെ കാലില്‍ കെട്ടിയ ബ്ലെയിഡിന് സമാനമായ മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് പൊലീസുകാരന് പരുക്കേല്‍ക്കുന്നത്. ഇടതു കാലിന്റെ ഞരമ്ബ് മുറിഞ്ഞു പോകുകയും …

Read More »