Breaking News

Kerala

ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനൊരുങ്ങി പൊന്നാനി നഗരസഭ

പൊന്നാനി: തീൻമേശകൾ പ്രകൃതി സൗഹൃദമാക്കാനുള്ള പദ്ധതികളുമായി പൊന്നാനി നഗരസഭ. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇലകളും പാളകളും കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി നഗരസഭയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം തടയുന്നതിന്‍റെ ഭാഗമായി ബദൽ മാർഗം ഒരുക്കുന്നതിനായി പുനരുപയോഗിക്കാവുന്ന തുണിസഞ്ചികൾ പൊന്നാനിയിലെ കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കാൻ തുടങ്ങി. നാടിന് ആവശ്യമായ തുണിസഞ്ചികൾ …

Read More »

സ്വർണവിലയിൽ നേരിയ ഇടിവ്; മാറ്റമില്ലാതെ വെള്ളി വില

തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനിയാഴ്ച പവന് 320 രൂപയാണ് കൂടിയത്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. 41,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയാണ് കൂടിയത്. 5,210 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 18 കാരറ്റ് …

Read More »

മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി; 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് എത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയിലെ തുറന്ന ജയിലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി ഇന്ന് നാല് ഔദ്യോഗിക പരിപാടികളിൽ …

Read More »

ലഹരി കാരിയറായി ഒൻപതാം ക്ലാസുകാരി; ഇടപാട് നടന്നത് ഇൻസ്റ്റഗ്രാം വഴി

കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി കെണിയിൽ കുടുക്കിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെ കൂടാതെ മറ്റ് നാല് വിദ്യാർത്ഥികളും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകൾ നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ച് മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ട് വർഷത്തെ ലഹരി …

Read More »

വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം; ചിന്നക്കനാലിൽ വീട് തകർത്തു

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ എമിലി ജ്ഞാനമുത്തുവിന്‍റെ വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ചയും മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. പുണ്യവേലിന്‍റെ കടയാണ് കാട്ടാന ആക്രമിച്ചത്. പുണ്യവേലിന്‍റെ കട ആഴ്ചയിൽ രണ്ടുതവണ ആക്രമിക്കപ്പെട്ടു.  അതേസമയം ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാൻ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ മൂന്നാർ ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് …

Read More »

മുരളിയുടെ പ്രതിമ; മാധ്യമങ്ങളിൽ വന്ന ചിത്രത്തിൻ്റെ ഉടമസ്ഥാവകാശം തള്ളി ശില്പി വിൽസൺ പൂക്കായി

തിരുവനന്തപുരം: വെങ്കല പ്രതിമ നിർമ്മാണ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രം തന്‍റെ ശിൽപത്തിന്റേതല്ലെന്ന് ശിൽപി വിൽസൺ പൂക്കായി. അക്കാദമി വളപ്പിൽ നേരത്തെ സ്ഥാപിച്ച മറ്റൊരു ശിൽപിയുടെ രണ്ട് പ്രതിമകളിൽ ഒന്ന് തന്‍റേതെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് വെങ്കല പ്രതിമയുടെ നിർമ്മാണ ചുമതലയുണ്ടായിരുന്ന വിൽസൺ വ്യക്തമാക്കി. വിൽസൺ തയ്യാറാക്കിയ പ്രതിമയുടെ കളിമൺ മോഡലിന് നടൻ മുരളിയുമായി സാമ്യമില്ലാത്തതിനാൽ സർക്കാർ നിർമ്മാണം ഉപേക്ഷിക്കുകയും 5,70,000 രൂപ എഴുതിത്തള്ളുകയും ചെയ്തിരുന്നു. മുരളിയുടെ അർധകായ …

Read More »

24 വർഷംമുമ്പ് ഗാനമേളക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 24 വർഷം മുമ്പ് മലബാർ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർ മഠം എൻ.വി. അസീസിനെയാണ്(56) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15 നാണ് സംഭവം നടന്നത്. ഗാനമേള നടക്കുന്നതിനിടെ നഴ്സസ് ഹോസ്റ്റലിന് മുന്നിൽ നിന്ന് കല്ലെറിഞ്ഞ സംഘത്തിലെ ഒരാളാണ് അസീസ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറം ജില്ലയിലെ …

Read More »

പല കെട്ടിടങ്ങളും സുരക്ഷിതമല്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ജസ്റ്റിസ് കെടി ശങ്കരന്‍

ന്യൂഡല്‍ഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മരാമത്ത് വകുപ്പ് നടത്തിയ നിർമാണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് കെ ടി ശങ്കരൻ. നിർമ്മാണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബോർഡിന്‍റെ വിജിലൻസിന് അധികാരം നൽകണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പല കെട്ടിടങ്ങളും സുരക്ഷിതമല്ലാത്തതും മനുഷ്യവാസ യോഗ്യമല്ലാത്തതുമാണ്. ആർക്കും ഉത്തരവാദിത്തമില്ല. പൊതുപണം പാഴാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ അഭാവവും നിർമ്മാണത്തിലെ അപാകതകളും കാരണം പല …

Read More »

ഒരാഴ്ച മുമ്പ് നടന്ന വഴക്ക്; മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്

കണ്ണൂർ: പരിയാരം കോരൻപീടികയിൽ അച്ഛന്‍റെ വെട്ടേറ്റ് മകന് പരിക്ക്. കോരൻപീടിക സ്വദേശി ഷിയാസിനെയാണ് (19) പിതാവ് അബ്ദുൾ നാസർ വെട്ടിയത്. തളിപ്പറമ്പിലെ തുണിക്കടയിലെ ജീവനക്കാരനായ ഷിയാസിന്‍റെ കാലിനും കൈയ്ക്കും വെട്ടേറ്റു. ആക്രമണത്തിന് ശേഷം അബ്ദുൾ നാസർ ഒളിവിൽ പോയി. പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഒരാഴ്ച മുമ്പ് നാസറും ഷിയാസും തമ്മിലുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ വൈദ്യുതി നിലച്ചതോടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേറ്റത്. …

Read More »

ടയറിൻ്റെ പുറംപാളിയിൽ തകരാർ; അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം

തിരുവനന്തപുരം: ടയറിന്‍റെ പുറം പാളി ഇളകിയതിനെ തുടർന്ന് ദുബായ്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഞായറാഴ്ച അർദ്ധരാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂറോളം പറന്നതിന് ശേഷമാണ് പൈലറ്റ് തകരാർ കണ്ടെത്തിയത്. മുൻവശത്തെ രണ്ട് ടയറുകളിലൊന്നിന് കേടുപാടുകൾ സംഭവിച്ചതായി പൈലറ്റ് അമർ സരോജ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനം അപകടകരമായ അവസ്ഥയിൽ ലാൻഡ് ചെയ്യേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര …

Read More »