Breaking News

Latest News

ഓർമ്മകളുടെ പടിയിറക്കം

പഴയ പാർലമെൻറ് മന്ദിരത്തിൽ വിടവാങ്ങൽ ചടങ്ങ് സന്തോഷത്തിന്റെയും ഒപ്പം സങ്കടത്തിന്റെയും വേദിയായി അത്രയും പ്രിയപ്പെട്ട ഒരിടം വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറുന്നതിന്റെ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം പാർലമെൻറിൽ നിറഞ്ഞത് ചരിത്ര നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സന്തോഷത്തിൻ ഒപ്പം പാരമ്പര്യത്തിന്റെ പ്രൗഢി നിറഞ്ഞ പഴയ പാർലമെൻറ് മന്ദിരത്തിലേക്ക് ഇനി ഇല്ലല്ലോ എന്ന് സങ്കടം എംപിമാർ അടക്കം എല്ലാവരിലും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മുതൽ പാർലമെന്റിന്റെ താഴെത്തട്ടിലെ ജീവനക്കാരൻ വരെ അതു പങ്കുവയ്ക്കുകയും ചെയ്തു …

Read More »

പരാധീനതകൾക്ക് നടുവിലാണെങ്കിലും കോമളവല്ലി നാടിനും രാജ്യത്തിനും അഭിമാനമാകുന്നു

കുടുബശ്രീയിലെ പാട്ട് മത്സരത്തിൽ ആദ്യമായി പങ്കെടുത്തു. അതിൽ ഒന്നാം സമ്മാനം കിട്ടിയതാണ്.പിന്നെ അങ്ങോട്ട് കോമളവല്ലിയുടെ നേട്ടങ്ങളായിരുന്നു. ഇപ്പോൾ രാജ്യത്തിനു വേണ്ടി ദുബായിലേക്ക് മത്സരത്തിനായി പറക്കാൻ തുടങ്ങുന്നു. ഇത് കോമളവല്ലി. പത്തനംതിട്ട ജില്ലയിൽ ഏനാത്ത് പട്ടാഴി റൂട്ടിൽ ഒന്നര കിലോമീറ്റർ എത്തിയാൽ നാടിന്നഭിമാനമായിക്കൊണ്ടിരിക്കുന്ന കോമളവല്ലിയുടെ ഭവനത്തിൽ എത്താം. കുടുംബശ്രീയിലെ അംഗമായിരിക്കെ ഒരിക്കൽ ഒരു മത്സരം സംഘടിപ്പിച്ചു. അതിൽ വിജയം വരിച്ചതോടെ മത്സരം ഉന്നത മേഘലയിലേക്കും കടന്നു.എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു …

Read More »

തന്നത്താൻ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമെ ഒരാൾക്ക് വിദ്യാഭ്യസംകൊണ്ട് തൃപ്തിപ്പെടാനാവൂ: ഡോ.എസ്.രാധാകൃഷ്ണൻ.

സെപ്റ്റംബർ 5 അദ്ധ്യാപക ദിനം ദേശീയമായി ആചരിക്കുകയാണ്.അദ്ധ്യാപകരെ ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന അവസരമാണ് അദ്ധ്യാപകദിനം. ഭാരതത്തിൽ അധ്യാപക ദിനം ഡോ.ടരാധാകൃഷ്ണൻ്റെ ജന്മദിനമാണ്.അദ്ദേഹം പ്രശസ്ത തത്ത്വചിന്തകനും പണ്ഡിതനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. ആകെ വികസനത്തിൽ അദ്ധ്യാപകരുടെ പരിശ്രമങ്ങളെ ഈ ദിവസം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.ഇത് പ0നത്തിൻ്റെയും പഠിപ്പിക്കലിൻ്റെയും ആത്മാവിനെ ആഘോഷിക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്കും മറ്റും വിവിധ മത്സരങ്ങൾ നടത്തുന്നു മാറുന്ന ലോകത്ത് ഫലപ്രദമായ പഠനം ഉറപ്പാക്കാൻ അദ്ധ്യാപകർ പൊരുത്തപ്പെടുകയും നവീകരിക്കുകയും …

Read More »

കുട്ടികൾക്ക് സമയം വേണം, അവർ ഒന്ന് പാകപ്പെട്ടു വരണം, പഠനത്തിനായാലും പ്രതികരണത്തിനായാലും!

പാചകക്കാർ പറയാറുണ്ട് “വിഭവങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ അവ അൽപസമയം ഇരുന്നു പാകം വന്നാലേ ശരിയായ സ്വാദ് ലഭിക്കൂ” എന്ന്. ആ നല്ല രുചിയിലേക്ക് എത്തിച്ചേരാനുള്ള സമയം, ആ ഒരു പാകപ്പെടൽ വിഭവങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ആവശ്യമാണ്. സാഹചര്യങ്ങളോട് ഒന്ന് ഇണങ്ങി വരാൻ, യോജിച്ച് വരാൻ വേണ്ട സമയം. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ഇത് ബാധകമാണെങ്കിലും കുട്ടികൾക്ക് കുറച്ചു കൂടുതൽ ബാധകമാണ്. അത് ബോധ്യപ്പെട്ടത് എന്റെ എട്ടാം ക്ലാസ്സിൽ 2023 …

Read More »

തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയത് പോലീസാണ് – മണിപ്പൂർ അതിജീവിതമാർ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരതയെക്കുറിച്ച് കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇത് മറ്റു സംസ്ഥാനങ്ങളിലെ അക്രമങ്ങൾ പോലെയല്ലെന്നും കേരളത്തിലടക്കം സമാന അക്രമമെന്ന ബി.ജെ.പി.നേതാവായ അഭിഭാഷ ബാംസുരി സ്വരാജിൻ്റെ വാദം തള്ളിക്കൊണ്ടുമായിരുന്നു കോടതിയുടെ വിമർശനം. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനു ബoഗാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കലാപത്തിനിടയിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ചീഫ് ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻ്റെ വിമർശനം. …

Read More »

കവി ഡോ.പി.എൻ.വാസുവിന്റെ ഹൃദയസ്പർശിയായ കവിതകൾ ജനശ്രദ്ധ ആകർഷിക്കുന്നു…

23 വർഷത്തെ മെഡിക്കൽ സേവനത്തിനു ശേഷം മെഡിക്കൽ സർവ്വീസിൽ നിന്നും ഓർത്തോ സർജനായി വിരമിച്ച ഡോ.പി.എൻ.വാസു ഇപ്പോൾ സ്വന്തമായി പത്തനംതിട്ട ജില്ലയിൽ ഏനാത്ത് നന്ദനം ക്ലിനിക്ക് എന്ന ആശുപത്രി നടത്തിവരുന്നു. സാധാരണപ്പെട്ടവരുടെ പ്രിയപ്പെട്ട ഡോക്ടർ എന്ന പേരിൽ നാടെങ്ങും അറിയപ്പെടുന്ന ഇദ്ദേഹം ഒരു കവി കൂടിയാണ്. ഒഴിവു സമയങ്ങളിൽ രചിച്ചിട്ടുള്ള കവിതകൾ മിക്കതും ഈടുറ്റതും ഹൃദയസ്പർശിയായിട്ടുള്ളതുമാണ്. നൂറു കണക്കിന് കവിതകൾ രചിച്ചിട്ടുള്ള ഈ മഹാപ്രതിഭ നിരവധി കവി കൂട്ടായ്മകളിൽ അംഗവുമാണ്. …

Read More »

പ്രശസ്ത കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു.

പ്രശസ്ത കാഥികൻ തേവർതോട്ടം സുകുമാരൻ (83) അന്തരിച്ചു. അരപ്പത്തിറ്റാണ്ടിലേറെയായി കേരളത്തിലെ കഥാപ്രസംഗ കലാരംഗത്ത് വ്യയ്ക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീ തേവർതോട്ടം സുകുമാരൻ. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിലെ തേവർതോട്ടം എന്ന ഗ്രാമത്തിൽ പുരാതനമായ ക്ലാവോട്ട് കുടുംബത്തിൽ 1941 മാർച്ചിലാണ് തേവർതോട്ടം സുകുമാരൻ ജനിച്ചത്. തടിക്കാട് ജി .എൽ.പി .എസ് , എ .കെ .എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. സർദാർ കെ.എം. പണിക്കരുടെ അംബ പാലി എന്ന …

Read More »

പ്രതിപക്ഷ ദൈവങ്ങളുടെ നാട്: കള്ള് നേർച്ചയായും നിവേദ്യമായും ലഭിക്കുന്ന ക്ഷേത്രം

ദക്ഷിണ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന നൂറു കണക്കിന് ചെറുതും വലുതുമായ മലനട ക്ഷേത്രങ്ങളിൽ വളരെ ശ്രദ്ധേയമായ ക്ഷേത്രങ്ങൾ നിരവധിയാണ്.ഇതിൽ പ്രതിപക്ഷ ദൈവങ്ങളെ ഒരു പ്രദേശത്തിൻ്റെ ആരാധനാമൂർത്തികളായ് ആരാധിച്ചും വിശ്വസിച്ചും പോരുന്ന ഒരു ജനസമൂഹം ഇവിടെ ഉണ്ട്. മഹാഭാരത കഥയിലെ അധർമ്മ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് തൻ്റെ ചിന്തയും പ്രവർത്തികളും ഒരു ജനസമൂഹത്തെ മുഴുവനും ധർമ്മ വിരുദ്ധ പ്രവർത്തിയിലൂടെ നയിക്കുവാൻ പ്രചോദിപ്പിച്ച ശക്തൻമാരായ കൗരവരേയും, ധർമ്മ …

Read More »

ആലപ്പുഴ പുന്നപ്ര പൂന്തോട്ടം സെൻ്റ് ജോസഫ്LP സ്കൂളിൻ്റെ ശതാബ്ദി ആഘോഷം നിറപ്പകിട്ടോടെ ആഘോഷിച്ചു.

സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി പുന്നപ്ര ശ്രീനാരായണ സമിമി വിദ്യാലയത്തിലേക്ക് ഒരു നെടും വിളക്ക് സമർപ്പിക്കുകയുണ്ടായി. വാദ്യമേളങ്ങളോടും കലാരൂപങ്ങളോടും കൂടിയ ഘോഷയാത്ര വളരെ വർണ്ണ മനോഹരമായിരുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമവകുപ്പ് ,സാംസ്കാരികം, പബ്ലിക് റിലേഷൻസ് എന്നീ വകുപ്പുകളുടെ സെക്രട്ടറി ശ്രീമതി മിനി ആൻ്റണി IAS നിർവ്വഹിച്ചു. തദവസരത്തിൽ സമിതി പ്രസിഡൻ്റ് ഷിജി, സെക്രട്ടറി ത്യാഗരാജൻ, ഫിനാൻസ് ചെയർമാൻ എ.എം.ജോഷി, സ്കൂൾ ഹെഡ്മിസ്ട്രസ് ത്യേസ്യാമ്മ, സ്കൂൾ മാനേജർ ഫാദർ …

Read More »

25 മത് തായ്ക്വണ്ടോ ചാമ്പ്യൻഷിപ്പ് ആലപ്പുഴ കളർകോട് LP സ്കൂളിൽ വച്ച് സംഘടിപ്പിച്ചു…

ആലപ്പുഴ ജില്ലയിൽ 25 മത് തായ്കൊണ്ടോ ചാമ്പ്യൻഷിപ്പ് നടന്നു കിഡ്സ്. സബ് ജൂനിയർ. സീനിയർ എന്നിവർ മത്സരത്തിൽ പങ്കെടുത്തു സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഉമാനാഥ് ഉദ്ഘാടനം ചെയ്യപ്പെട്ടു..

Read More »