വാലന്‍റൈൻസ് ഡേയ്ക്ക് റീറിലീസിനായി ഒരുങ്ങി പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’. നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ റീ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൃദയം. ഫെബ്രുവരി 10 മുതല്‍ ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. അജു …
Read More »അധിക നികുതി നൽകരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: അധികനികുതി നൽകില്ലെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. നികുതി അടയ്ക്കരുതെന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ചർച്ചകൾ നടത്തണം. പ്രതിഷേധ ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്തിയിട്ടില്ലായിരുന്നു. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്കരണത്തിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിലെ നികുതി വർദ്ധനവിനെതിരെ, നികുതി നൽകരുതെന്ന പ്രഖ്യാപനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനത്തെ …
Read More »വിശ്രമം എന്നൊന്നില്ല; റിട്ടയർമെന്റ് ജീവിതം അഗതികൾക്കായി മാറ്റിവെച്ച് ഗോപാലകൃഷ്ണൻ
ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ഇനിയെന്ത് എന്ന ചോദ്യത്തിന് പലർക്കും ഉത്തരം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ ക്രൈം ബ്രാഞ്ച് എസ്.ഐ. ആയിരുന്ന ഗോപാലകൃഷ്ണൻ വിശ്രമജീവിതം വ്യത്യസ്തമാക്കുകയാണ്. കോട്ടക്കൽ തോക്കാംപാറ കുന്നത്തുപറമ്പിൽ ഗോപാലകൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സായി കൃഷ്ണൻ എന്ന വ്യക്തി ഇപ്പോഴും കർമ്മനിരതനാണ്. വിശ്രമം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടേയില്ല. 70 ആം വയസ്സിലും തെരുവിലെ അഗതികൾ, പക്ഷിമൃഗാദികൾ, എന്നിവർക്കെല്ലാമായി ജീവിതം മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. വെള്ള ഷർട്ടും, പാന്റും …
Read More »നാഗ്പൂരിൽ ഇന്ത്യൻ വിജയഗാഥ; കംഗാരുക്കളെ കറക്കിവീഴ്ത്തി അശ്വിൻ
നാഗ്പൂർ : ഓസ്‌ട്രെലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 132 റൺസിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ ബോർഡർ ഗവസ്കർ ട്രോഫിയിൽ ഇന്ത്യ 1-0 ന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് ഓൾ ഔട്ടായി. രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തി.
Read More »തുർക്കി-സിറിയ ഭൂചലനം; മരണസംഖ്യ കാൽ ലക്ഷം കടന്നു, ഭക്ഷ്യവിതരണത്തിന് സഹായം തേടി യുഎൻ
ന്യൂ ഡൽഹി: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടി. ലോക കായിക സംഘടനകളും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നുവീണ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുക …
Read More »സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് കൂടിയത് 160 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില വീണ്ടും 42,000 രൂപ കടന്നു. 42,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5260 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും …
Read More »ഭര്‍തൃ വീട്ടിലെ പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
മലപ്പുറം: ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശിനി സഫാനയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭർതൃ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭർത്താവിന്‍റെയും ഭർതൃ വീട്ടുകാരുടെയും പീഡനമാണ് സഫാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും അമ്മായിയമ്മയും നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സഫാനയുടെ പിതാവ് മുജീബ് പറഞ്ഞു. ഇവരുടെ …
Read More »എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; അധ്യാപികയുടെ മൊഴിയെടുക്കും
കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച അധ്യാപികയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ച ശേഷം അധ്യാപികയ്ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും. വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് …
Read More »കേന്ദ്രത്തിൻ്റെ വെള്ളക്കരം വര്‍ദ്ധന ഈ വർഷം നടപ്പാക്കില്ല: റോഷി അഗസ്റ്റിൻ
കോഴഞ്ചേരി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അഞ്ച് ശതമാനം ജലനികുതി വർദ്ധന ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര നിർദേശ പ്രകാരമാണ് അഞ്ച് ശതമാനം വർദ്ധന പ്രഖ്യാപിച്ചത്. നിലവിൽ വെള്ളക്കരം വർദ്ധിപ്പിച്ചതിനാൽ ഇനിയും വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടി പ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധിക വായ്പ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ് പുതിയ വർദ്ധന. ലിറ്ററിന് …
Read More »ബജറ്റിലെ നികുതി വർദ്ധന; അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു
അങ്കമാലി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. റവന്യൂ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് വിമർശിക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് വർഷത്തിലേറെയായി 12 വകുപ്പുകൾ 7,100 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. നികുതി ഘടനയിലും നിരക്ക് നിർണയത്തിലും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി …
Read More »