Breaking News

Latest News

പഞ്ഞിമിഠായിയില്‍ വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ; നിർമാണ കേന്ദ്രം പൂട്ടിച്ചു

കൊല്ലം: വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചേർത്ത് പഞ്ഞി മിഠായി നിർമ്മിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ്. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിഠായികൾ നിർമ്മിച്ചിരുന്നത്. അഞ്ച് ചെറിയ മുറികളിലായാണ് 25 അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. മിഠായി നിർമ്മാണ മുറിക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് തകർന്ന നിലയിലായിരുന്നു. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന റോഡമിൻ എന്ന …

Read More »

സിയയ്ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നന്മകളും നേര്‍ന്നു. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയ പങ്കുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ മന്ത്രി സൂപ്രണ്ടിനു …

Read More »

തുർക്കി-സിറിയ ഭൂകമ്പം; സഹായഹസ്തമാകാൻ റൊണാൾഡോയുടെ ജഴ്സി

ടൂറിന്‍: സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പത്തിലെ ഇരകൾക്ക് സഹായമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി. റൊണാൾഡോയുടെ ജേഴ്സി ലേലത്തിൽ വിൽക്കാൻ യുവന്‍റസ് ഡിഫൻഡർ മെറി ഡെമിറാല്‍ രംഗത്ത്. യുവന്‍റസിൽ കളിക്കുമ്പോൾ റൊണാൾഡോ തൻ്റെ കൈയ്യൊപ്പോടു കൂടി ഡെമിറാലിന് കൈമാറിയ ജേഴ്സിയാണിത്. ജേഴ്സി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം സിറിയയിലെയും തുർക്കിയിലെയും സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ പറഞ്ഞു. ഇക്കാര്യം റൊണാൾഡോയെ അറിയിച്ചതായും ഡെമിറാൽ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം ഒരു എൻജിഒയ്ക്ക് കൈമാറാനാണ് ഡെമിറാൽ …

Read More »

അരുത്, എന്റെ കൂട്ടുകാരിയെ മലിനമാക്കരുത്; 3 വയസ്സ് മുതൽ ദാൽ നദിയെ സംരക്ഷിച്ച് ജന്നത്ത്

കശ്മീർ : ഒഴുകി നടക്കുന്ന സ്വർഗം എന്നാണ് കശ്മീരിന്റെ വശ്യസൗന്ദര്യത്തിന് കാരണക്കാരിയായ ദാൽ നദിയുടെ മറ്റൊരു പേര്. ഈ നദിയെ സ്വന്തം കൂട്ടുകാരിയായികണ്ട് സംരക്ഷിച്ചു വരികയാണ് ഒരു പെൺകുട്ടി. അവളുടെ പേരിനർത്ഥവും സ്വർഗം എന്ന് തന്നെ. അസ്ഥികൾ പോലും മരവിക്കുന്ന ദാൽ തടാകക്കരയിലെ മഞ്ഞ് ജന്നത്തിന് പ്രശ്നമേയല്ല. മൂന്നാം വയസ്സുമുതൽ നദിയിലെ മാലിന്യം നീക്കി അതിനെ സംരക്ഷിക്കുകയാണവൾ. ഇപ്പോൾ ജന്നത്തിന് പത്ത് വയസ്സ്. ഒരു നാടിന്റെ മുഖമുദ്രയായ നദിയെ പൊന്നുപോലെ …

Read More »

കേരള സാങ്കേതിക സര്‍വ്വകലാശാല നിയമനം; ഗവര്‍ണര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: കേരള സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിക്കും. മുൻ വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിൻ്റെ നിയമനം റദ്ദാക്കിയ വിധിയിൽ വ്യക്തത തേടി ഗവർണർ സുപ്രീം കോടതിയിൽ ഹർജി നൽകും. ഗവർണർക്ക് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയിൽ ഹാജരാകാനാണ്‌ സാധ്യത. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ തുടർനടപടികളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുതുപയോഗിച്ച് പുതിയ വി.സിയെ …

Read More »

ഉത്തർപ്രദേശ് കോടതിയില്‍ പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുലി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോടതി വളപ്പിൽ പുലി കയറിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച പുലിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലേക്ക് പുലി ഓടിക്കയറിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പുലിയെ കണ്ടതോടെ കോടതിയിലെത്തിയവരും അഭിഭാഷകരും പരിഭ്രാന്തരായി ഓടി. അഭിഭാഷകർ ഉൾപ്പെടെ നിരവധി പേർ കോടതി മുറികളിൽ കയറി വാതിൽ അടച്ച് രക്ഷപ്പെടുകയായിരുന്നു. പുലിയെ വടികൊണ്ട് ഓടിക്കാൻ ശ്രമിച്ച അഭിഭാഷകനും പോലീസുകാരനും …

Read More »

വെള്ളക്കരം അടയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: വെള്ളക്കരം അടയ്ക്കുന്നതു സംബന്ധിച്ച ഉത്തരവ് കേരള വാട്ടർ അതോറിട്ടി മരവിപ്പിച്ചു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടർ അതോറിറ്റി മരവിപ്പിച്ചത്. ഇനി മുതൽ ഉപഭോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകൾ വഴിയും ഓൺലൈനായും ബില്ലുകൾ അടയ്ക്കാൻ കഴിയും. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന മുൻ ഉത്തരവ് വൻ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് മുൻ ഉത്തരവ് മരവിപ്പിക്കുന്നതെന്നാണ് വാട്ടർ …

Read More »

ചൈനീസ് ചാര ബലൂൺ; ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും

വാഷിങ്ടൻ: ഇന്ത്യ, ജപ്പാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് തകർത്തതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌‍‌വാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ചൈനയ്ക്ക് തന്ത്രപരമായ താൽപ്പര്യങ്ങളുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂണുകൾ ശേഖരിക്കുന്നു. ചൈനയുടെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇത് …

Read More »

‘ഉഘാബ് 44’; രാജ്യത്തെ ആദ്യത്തെ ഭൂഗർഭ വ്യോമത്താവളവുമായി ഇറാൻ

ടെഹ്‌റാന്‍: രാജ്യത്തെ ആദ്യത്തെ ഭൂഗർഭ വ്യോമത്താവളം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ഇറാൻ. ലോങ് റേഞ്ച് ക്രൂസ് മിസൈലുകള്‍ ഘടിപ്പിച്ച ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾ മുഴുവൻ സമയവും സജ്ജമാക്കി നിര്‍ത്താനുള്ള സൗകര്യം വ്യോമ താവളത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ വ്യോമസേനാംഗങ്ങളും യുഎസ് നിർമിത എഫ് -4 ഇ ഫാന്‍റം 2 ഫൈറ്റര്‍ ബോംബര്‍ വിമാനങ്ങളും ഉൾപ്പെടുന്നു. ‘ഉഘാബ് 44’ എന്നാണ് വ്യോമതാവളത്തിന്‍റെ പേര്. പേർഷ്യൻ …

Read More »

‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ ഹഗ് ഡേയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ സർക്കുലറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. “ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍മുഴങ്ങുന്നത് പോലെ…!” എന്ന അടിക്കുറിപ്പോടെ നാടോടിക്കാറ്റ് സിനിമയിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് …

Read More »