പ്രായപൂര്‍ത്തിയായെങ്കില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂം നല്‍കുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്ബോള്‍ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി. പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോര്‍ട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാന്‍ അനുമതിയുള്ള മദ്യം റൂമില്‍ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല …
Read More »പത്മശ്രീ കിട്ടാത്തതില്‍ ദുഖമില്ല, അതിലും വലുത് കാലം തന്നിട്ടുണ്ട്: ശ്രീകുമാരന്‍ തമ്ബി
പത്മശ്രീ പുരസ്‌കാരം കിട്ടാത്തതില്‍ ദു:ഖമില്ലെന്നും അതിലും വലുത് കാലം തന്നിട്ടുണ്ടെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബി. കലയും ശാസ്ത്രവും രണ്ടല്ല. പാട്ടിലും കവിതയിലും സംഗീതത്തിലും കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദയരാഗം ഫാമിലി മ്യൂസിക് ക്ലബിന്റെ മ്യൂസിക്കല്‍ ഈവനിംഗിലാണ് ഗാനരചിതയാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്ബി മനസ് തുറന്നത്. സംഗീതത്തേക്കാള്‍ വലുതായി ഒന്നുമില്ല. കലയും ശാസ്ത്രവും രണ്ടല്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണത്. സംഗീതത്തിലുള്‍പ്പെടെ കണക്കുകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി …
Read More »തത്കാലം ഞങ്ങള്‍ നിശബ്ദത പാലിക്കുന്നു; ഇനി ഇങ്ങനെ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും; പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി താലിബാന്‍. അയല്‍രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. അഫ്ഗാനിലെ കുനാര്‍, ഖോസ്ത് മേഖലകളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങള്‍ പലരില്‍ നിന്നും പല തരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും, ഇനി ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ ഞങ്ങള്‍ ലോകത്തില്‍ നിന്നും …
Read More »ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നഫോട്ടോഷൂട്ട്, ഫോട്ടോഗ്രാഫി അധ്യാപകന്‍ കുടുങ്ങി.
വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്വകാര്യ സ്റ്റുഡിയോക്കുള്ളില്‍ വെച്ച് തന്റെ വിദ്യാര്‍ത്ഥിനിയായ 16 -കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ 43-കാരനായ ഫോട്ടോഗ്രാഫി അധ്യാപകന്‍ അറസ്റ്റിലായി. വാതിലടച്ച ശേഷം പെണ്‍കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ഇയാള്‍ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ച് ചെയ്യിച്ച് ഫോട്ടോ എടുപ്പിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. പൂര്‍ണ്ണ നഗ്‌നയായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു. നീന്തല്‍ വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോകളും ഇയാള്‍ പകര്‍ത്തിയതായി …
Read More »കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; നിലമ്പൂർ സ്വദേശി അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ വച്ചാണ് സംഭവമുണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടൻ കുട്ടിയുടെ അമ്മ …
Read More »കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുൻപ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് …
Read More »മ്യൂസിയത്തിലെ ടോയ്‌ലെറ്റുകളിൽ മേയർ ആര്യയുടെ മിന്നൽ പരിശോധന…
മേയർ ആര്യ രാജേന്ദ്രൻ മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം മ്യൂസിയത്തിലെത്തി മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെയായിരുന്നു മേയറുടെ സന്ദർശനം. മ്യൂസിയത്തിലെ സുലഭ് ടോയ്‌ലെറ്റുകളിലെത്തുന്ന പെൺകുട്ടികളോട് ജീവനക്കാർ മോശമായി പെരുമാറുകയും ബാക്കി പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്‌ലെറ്റുകളിലെത്തുന്നവരിൽ നിന്നും ഇത്തരം പരാതികൾ തുടർച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്മെന്റിന് കത്തയയ്ക്കുമെന്നും മേയർ പറഞ്ഞു. ഉച്ചയ്‌ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള …
Read More »അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയിലിന് വില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് …
Read More »സ്കൂള്‍ കുട്ടികള്‍ക്കും മറ്റും ലഹരി ഗുളികകള്‍; കൊല്ലത്ത് മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍
മയക്ക് ഗുളികളുമായി രണ്ടു പേരെയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ ഇവര്‍ക്ക് മരുന്ന് വില്‍പ്പന നടത്തിയ തഴവാ അമ്ബലമുക്കിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി എസ്പി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ബിനു(21), നിഥിന്‍ (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയില്‍ ചവറ പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തഴവയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ജയചന്ദ്രനെയും പോലീസ് പിടികൂടി. മാനസിക രോഗികള്‍ക്ക് മയക്കത്തിനായി നല്‍കുന്ന നൈട്ര സെപ്പാം …
Read More »ഹിജാബിന് പിന്നാലെ ബൈബിളിനെ ചൊല്ലിയും കര്‍ണാടകയില്‍ വിവാദം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍
സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്. സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ …
Read More »