തുമ്മല്‍ അലര്‍ജിയാണെന്ന് കരുതി, കുറെ ദിവസം കഴിഞ്ഞപ്പോള്‍ മൂക്കില്‍ നിന്നും രക്തസ്രാവം, ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഒന്നു കണ്ടെത്താനായില്ല, ഒടുവില്‍ ഇ.എന്‍ടി ഡോക്ടറെ സമീപിച്ചപ്പോള്‍ പരിശോധയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതിനിടെ യുവാവിന്റെ മൂക്കില്‍ കയറിയ കുളയട്ട അവിടെയിരുന്ന് മൂന്നാഴ്ചയോളം രക്തം കുടിച്ചു. ഒടുവില്‍, കട്ടപ്പന വാലുമ്മേല്‍ ഡിബി (37) ന്റെ മൂക്കില്‍നിന്ന് രക്തംകുടിച്ച് വീര്‍ത്ത കുളയട്ടയെ ഡോക്ടര്‍ പുറത്തെടുത്തു. മൂന്നാഴ്ച മുമ്ബ് ഡിബിന് നിര്‍ത്താതെയുള്ള തുമ്മല്‍ …
Read More »സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചു…
സംസ്ഥാനത്തെ ബസ്-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും വര്‍ധിപ്പിച്ചു. ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മേയ് ഒന്നുമുതല്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചന. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു
Read More »പ്രതികള്‍ ജില്ലയിലെത്തിയത് പെണ്‍കുട്ടികളെ വശത്താക്കാന്‍, പ്രണയക്കെണിയില്‍പ്പെട്ടത് പതിനഞ്ചോളം പേര്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ സ്വദേശി ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര സ്വദേശി അഭിനവ് (20) എന്നിവരാണ് പിടിയിലായത്. കേസിലെ നാലാം പ്രതിയായ കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്ത് (22) ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചുവരികയായിരുന്നു പ്രതികള്‍. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ …
Read More »വിവാദങ്ങൾ വഴിമുടക്കിയില്ല; ഏഴ് ദിവസം കൊണ്ട് കെ സ്വിഫ്റ്റ് നേടിയത് 35 ലക്ഷം രൂപയുടെ കളക്ഷൻ…
വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ടഷനോടെ കെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വിഫ്റ്റ് ബസ് നേടിയത്. ഏപ്രിൽ 11 നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്. ഏപ്രിൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ …
Read More »അന്വേഷണം വേഗത്തിലാക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്; കാവ്യയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍..
ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊര്‍ജം ചെറുതല്ല. കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ച് സി ഐ മേല്‍നോട്ടത്തിലുള്ള സംഘത്തിന് നല്‍കി കഴിഞ്ഞു. നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ ക്രൈം ബ്രാഞ്ച് ഉടന്‍ ആരംഭിക്കും. കാവ്യയ്ക്ക് …
Read More »മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണം; പത്ത് വര്‍ഷമായി ദിലീപ് മദ്യം കഴിക്കാറില്ല; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. അഭിഭാഷകര്‍ മുഖേനെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനുപിനോട് അഭിഭാഷകന്‍ പറയുന്നതാണ് ഓഡിയോയിലുള്ളത്. മഞ്ജു മദ്യപിക്കാറുണ്ടോയെന്ന് ദിലീപിന്റെ സഹോദരനോട് അഭിഭാഷകന്‍ ചോദിക്കുന്നു. തനിക്കറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് സഹോദരന്‍ ആദ്യം പറയുന്നത്. എന്നാല്‍ ഉണ്ടെന്ന് പറയണമെന്ന് അഭിഭാഷകന്‍ പറയുന്നു. വീട്ടിലെത്തിയപ്പോള്‍ മദ്യപിക്കാറില്ലെന്നും വീട്ടില്‍ നിന്ന് പോകുന്ന സമയത്ത് മഞ്ജു …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരും
സംസ്ഥാനത്ത് ഇന്ന് വ്യാപമായി എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം , തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കുള്ള സാദ്ധ്യയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ …
Read More »ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാ കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹെെക്കോടതി തള്ളി..
തനിക്കെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബര്‍ വിദഗ്ദ്ധന് സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസ് സി.ബി.ഐ.ക്ക് വിടാനും ഹൈക്കോടതി …
Read More »വരന്‍ മാലയിട്ടു; മുഖത്തിന് രണ്ടടി കൊടുത്ത് വേദി വിട്ടിറങ്ങി വധു; ഒടുവില്‍ സംഭവിച്ചത്; വീഡിയോ…
വിവാഹച്ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച് വേദി വിട്ടിറങ്ങി വധു. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലാണ് സംഭവം. വിവാഹച്ചടങ്ങുകളുടെ ഭാഗമായി വരന്‍ ആദ്യം വധുവിനെ വരണമാല്യം അണിയിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വധു വരന്റെ മുഖത്തടിക്കുന്നത്. രണ്ട് തവണ വരന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വധു വേദി ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവിച്ചതൊന്നും മനസിലാകാതെ വരനും സുഹൃത്തുക്കളുമെല്ലാം അന്തം വിട്ടുനില്‍ക്കുന്നതും കാണാം. എന്നാല്‍ യുവതി വരനെ അടിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വരനെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് …
Read More »സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത…
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രപ്രദേശ്- വടക്കന്‍ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായാണ് ഇത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ …
Read More »