Breaking News

Latest News

സില്‍വര്‍ ലൈന്‍ കല്ലിടല്‍: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍; സത്രീകളെ അടക്കം പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം

കെ റെയിലിന് എതിരായ സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. വാഹനങ്ങളെ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കും. 10 മണിക്ക് ചങ്ങനാശ്ശേരി നഗരത്തില്‍ സംയുക്തസമരസമിതി പ്രകടനം നടത്തും. പ്രാദേശികതലത്തിലും …

Read More »

പാല്‍ വില 5രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ…

പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനെ സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണം എന്നാണ് മില്‍മയുടെ ആവശ്യം. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വര്‍ധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ …

Read More »

ആദിവാസികള്‍ക്കായി സഭയില്‍ തീപ്പൊരി പ്രസംഗവുമായി സുരേഷ് ഗോപി; കയ്യടിച്ച്‌ ഗോകുല്‍

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അച്ഛനെ അഭിനന്ദിച്ച്‌ മകന്‍ ഗോകുലും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്ബോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ,” എന്നാണ് ഗോകുല്‍ സുരേഷ് കുറിക്കുന്നത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയയ്ക്കണമെന്നുമാണ് സുരേഷ് …

Read More »

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; ഒഴിവായത് വന്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്ക് ( വീഡിയോ )

തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്ബേറ്റാന്‍ നിര്‍ത്തിയിരുന്ന ആനകളില്‍ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. സംഭവം കണ്ട് നാട്ടുകാര്‍ ചിതറിയോടി കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ മന്ദാരം കടവിലാണ് സംഭവം നടന്നത്. ആനകള്‍ പെട്ടെന്ന് ശാന്തരായതോടെ വന്‍ അപകടമാണ് ഒഴിവായത്. ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ ചിതറിയോടി. ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് …

Read More »

റെഡ്മി 10 ലോഞ്ച് ചെയ്തു, വില 10,999 രൂപയില്‍ ആരംഭിക്കുന്നു

റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 10 ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് പുതിയ റെഡ്മി 10 ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഓപ്ഷന്‍ നല്‍കുന്നത്. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസുകളുടെ അതേ ഡിസൈന്‍ തന്നെയാണ് ഫോണും പിന്തുടരുന്നത്. പസഫിക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, കരീബിയന്‍ ഗ്രീന്‍ …

Read More »

വിദ്യാർത്ഥിനിയെ രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്തു; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

ആസാമിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കൊല്ലപ്പെട്ടത് പോലീസ് വെടിവെപ്പിൽ. ബിക്കി അലി എന്ന ഇരുപതുകാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിക്ക് നേരെ വെടിയുതിർത്തെന്നാണ് പോലീസിന്റെ വിശദീകരണം. സ്‌കൂൾ വിദ്യാർഥിനിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിലാണ് ബിക്കി അലിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കേസിൽ അലി ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. …

Read More »

ചൈനയിലും ഹോങ്കോങ്ങിലും കൊവിഡ് പിടിമുറുക്കുന്നു; മോര്‍ച്ചറികള്‍ നിറഞ്ഞു; രോഗികള്‍ ചികിത്സ കിട്ടാതെ അലയുന്നു…

ചൈനയിലും ഹോങ്കോങ്ങിലും ഒമിക്രോണ്‍ വകഭേദം പിടിമുറുക്കുന്നു. രോഗം അതിവേഗം പടരുന്നതിനിടെ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോങ്ങും. 2 വര്‍ഷം കൊവിഡിനെ അകറ്റിനിര്‍ത്തിയ ഹോങ്കോങ്ങിനു അഞ്ചാം തരംഗം തടയാനായില്ല. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ ചികിത്സ കിട്ടാതെ ക്ലേശിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞു. അതേസമയം ലോകമാകെ കൊവിഡ് മരണങ്ങള്‍ മൂന്നാഴ്ചയായി കുറഞ്ഞുവരികയാണ്. കഴിഞ്ഞയാഴ്ച 17% കുറഞ്ഞു. എന്നാല്‍ രോഗബാധയില്‍ 8% വര്‍ധനയുണ്ടായി. 1.1 കോടി പേര്‍ പുതുതായി വൈറസ് ബാധിതരായി. …

Read More »

‘ടാറ്റു ചെയ്തതിന്റെ പേരിൽ ഇരയെ വിമർശിക്കുന്നത് നിർത്തണം…സ്ത്രീകൾ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല’ നടി സാധിക

മലയാള മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. ഇന്ന് ടാറ്റൂ വിവാദത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് സാധിക. ടാറ്റൂവിനോട് പ്രത്യേക ഇഷ്ടമുള്ള നടിയാണ് സാധിക. അതുകൊണ്ട് തന്നെ സാധിക ചെയ്യാത്ത ടാറ്റൂവും ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് നടി അഭിപ്രായം രേഖപ്പെടുത്തിയത്. നിരവധി യുവതികളുടെ പരാതിയെത്തുടർന്ന് സെലിബ്രിറ്റി ടാറ്റു ആർട്ടിസ്റ്റ് സുജീഷ് അടുത്തിടെ ലൈംഗികാരോപണം നേരിട്ടതോടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. ടാറ്റു ചെയ്യുന്നത് ഒരിക്കലും തെറ്റല്ലെന്നാണ് സാധിക പറയുന്നത്. …

Read More »

കൊല്ലം ബൈപാസില്‍ വാഹനാപകടം; ലോറി ഡ്രൈവര്‍ മരിച്ചു

കൊല്ലം ബൈപ്പാസില്‍ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവര്‍ക്കും ഗുരുതര പരുക്കുകളുണ്ട്. ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരുക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക …

Read More »

ജപ്പാനില്‍ ഭൂചലനം; രണ്ട് മരണം, 20 ലക്ഷം വീടുകള്‍ ഇരുട്ടില്‍, രാജ്യത്ത് സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ ഫുകുഷിമയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ അടിയിലാണ്. ഭൂചനലനത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്ബ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിലും സുനാമിയിലും തകര്‍ന്ന വടക്കന്‍ ജപ്പാന്‍റെ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് ഭൂചലനമുണ്ടായത്. രാജ്യത്തെ ഇരുപത് ലക്ഷത്തോളം …

Read More »