Breaking News

Latest News

പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യം; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം!!

പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ അധ്യാപകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ.എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 20 വയസുള്ള നിസാമിനെ ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച …

Read More »

കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക്​ തന്നെ നാണക്കേട്​; ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് ആന്റണി രാജു…

സംസ്ഥാനത്ത്​ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്​ വര്‍ധിപ്പിക്കേണ്ടി വരുമെന്ന്​ ഗതാഗത മന്ത്രി ആന്റണി രാജു. കണ്‍സഷന്‍ തുക അവര്‍​ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച്​ രൂപ കൊടുത്ത്​ പലരും ബാക്കി വാങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ കയറ്റാത്ത ബസിന്‍റെ പെര്‍മിറ്റ്​ റദ്ദാക്കും. ബസ്​ സമരത്തെ കുറിച്ച്‌​ ഉടമകള്‍ അറിയിച്ചില്ല. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം കൂടി നോക്കിയിട്ട്​ നിരക്കുയര്‍ത്തുന്ന കാര്യം നടപ്പാക്കും. എത്രത്തോളം …

Read More »

പന്തളത്ത് കെ​എ​സ്‌ആ​ര്‍​ടി​സി മി​ന്ന​ല്‍ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം : ആ​സാം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു

കെ​എ​സ്‌ആ​ര്‍​ടി​സി മി​ന്ന​ല്‍ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ ആ​സാം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. ആ​സാം ഡി​മാ​ജി സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍ ചെ​ര​ണ്‍​കി​യ, മ​ന്‍റു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ന്ത​ള​ത്ത് വെച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ന്ത​ള​ത്ത് ഒരു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലിക്കാരാ​യി​രു​ന്നു ഇ​വ​ര്‍. അപകടം നടന്നയുടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മ‍ൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More »

യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ…

യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയില്‍ കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ റഷ്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ …

Read More »

വധ ഗൂഡാലോചന കേസ്: അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ നിര്‍ണായ തെളിവുകളുമായി അന്വേഷണ സംഘം..

നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങളെ കുറിച്ച്‌ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തൽ. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചിരിക്കുകയാണ്. 12 വ്യത്യസ്ത നമ്ബരിലേക്കുള്ള വാട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് നിര്‍ണായക കണ്ടെത്തല്‍. നടി കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ …

Read More »

ഓപ്പറേഷന്‍ ഫുട്പാത്ത് : 390 വഴിയോര കച്ചവടക്കാര്‍ക്കെതിരെ നടപടി

കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഓപ്പറേഷന്‍ ഫുട്പാത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 579 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 189 സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തി. നഗരത്തില്‍ അനുമതിയില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മള്‍ട്ടി ഏജന്‍സി എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചി നഗരത്തില്‍ സ്ട്രീറ്റ് വെന്‍ഡേഴ്സ് ആക്‌ട് -2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ …

Read More »

ആശങ്കയിലാക്കി വീണ്ടും കോവിഡ് വ്യാപനം; ചൈനയില്‍ ഒരു കോടിക്കടുത്ത് ജനസംഖ്യയുള്ള ന​ഗരത്തില്‍ ലോക്ക്ഡൗണ്‍…

നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ചൈനയില്‍ ഒന്‍പത് ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. നഗരത്തിലേക്കുള്ള വാഹന ഗതാഗതവും റദ്ദാക്കി. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ …

Read More »

നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച്‌ നാലുപേര്‍ക്ക്‌ പരുക്ക്‌…

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ കാറിടിച്ചു. നാല്‌ പേര്‍ക്ക്‌ പരുക്ക്‌. തുറവൂര്‍ പറയകാട്‌ പാണ്ഡ്യയംപറമ്ബില്‍ മേരി (76), മകന്‍ ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ്‌ (42), ലൈജ (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ദേശീയ പാതയില്‍ കുറവന്‍തോട്‌ ജങ്‌ഷനിലായിരുന്നു അപകടം. ആലപ്പുഴയിലേക്ക്‌ പോയ സ്വകാര്യ ബസ്‌ ജങ്‌ഷനില്‍ നിര്‍ത്തിയിട്ട്‌ യാത്രക്കാരെ കയറ്റുന്നതിനിടെ തെക്കുഭാഗത്തേക്ക്‌ പോയ കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. മേരിയുമായി ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ വന്നതായിരുന്നു ഇവര്‍. അപകടത്തില്‍ കാറിന്റെ …

Read More »

തട്ടിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍; ഡിജിപിയുടെ പേരില്‍ പണം തട്ടിയ നൈ​ജീ​രി​യക്കാരന്റെ കുരുക്കില്‍ വീണത് നിരവധി പേര്‍…

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസിലെ പ്ര​ധാന പ്ര​തി​യാ​യ നൈ​ജീ​രി​യ​ക്കാ​ര​ന്‍ നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച​താ​യി പൊ​ലീ​സ്. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി റോ​മാ​ന​സ് ചി​ബ്യൂ​സി​നെ​ ​പൊ​ലീ​സ്​ സംഘം ക​ഴി​ഞ്ഞ ​ദി​വ​സമാണ് ഡ​ല്‍​ഹി​യി​ല്‍ ​നി​ന്നും അ​റ​സ്റ്റ്​ ചെ​യ്തത്. ഇയാളെ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​​ ചെ​യ്തു. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍​ നി​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം പൊലീസ് സംഘം​ ഇ​യാ​ളെ പി​ടി​കൂടിയത്. …

Read More »

ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം കഴിച്ച്‌ കാഴ്ച നഷ്ടമായ ബാബു ദിവസങ്ങള്‍ക്കകം വീണ്ടും ഓട്ടോ സ്റ്റാന്‍ഡില്‍, അന്ന് എന്താണ് സംഭവിച്ചത് ?

മദ്യം കഴിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് വിവാദമുയര്‍ത്തിയ യുവാവ് തെളിഞ്ഞ കാഴ്ചയുമായി ഓട്ടോ സ്റ്റാന്‍ഡില്‍ തിരികെയെത്തി. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയില്‍ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടത്. ഫെബ്രുവരി 23ന് എഴുകോണ്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യം എക്‌സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് …

Read More »