Breaking News

Latest News

മോദി, മോദി, വീണ്ടും മോദി… യുപിയില്‍ അതിനിര്‍ണായക വിജയവുമായി ബിജെപി 2024ല്‍ പിടിച്ചു കെട്ടാനാകുമോ?

2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനില്‍ ബിജെപി നേടിയത് അതിനിര്‍ണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയില്‍ നിലവില്‍ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ല്‍ താഴെ സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം …

Read More »

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്….

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി …

Read More »

ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ മെഗാ തൊഴില്‍ മേള ആരംഭിച്ചു…

വ്യവസായ വകുപ്പും ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയും സംയുക്തമായി നടത്തപ്പെടുന്ന സ്പെക്ട്രം 2022 ജോബ്‌ ഫയെര്‍-ന്‍റെ ഉദ്ഘാടനം മാര്‍ച്ച്‌ 10 രാവിലെ 9 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ അഡ്വ. സുമലാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം-കൊല്ലം ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് മേധാവി ശ്രീ.ബി.ഹരേഷ് കുമാര്‍, കൊല്ലം വനിത ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ ശ്രീ. അജയകുമാര്‍, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ പിറ്റിഎ പ്രസിഡന്‍റ ശ്രീ. ജോണ്‍ എസ്, വൈസ് പ്രിന്‍സിപ്പാള്‍ ശ്രീ …

Read More »

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു…

പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ് സ്വദേശി ഡേവിഡ് ബെന്നറ്റ് അന്തരിച്ചു. രണ്ട് മാസം മുമ്പായിരുന്നു പന്നിയുടെ ഹൃദയം ബെന്നറ്റ് സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിർണായക ചുവടുവെപ്പായിട്ടായിരുന്നു മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ പൂർണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങൾ …

Read More »

അമ്മയുടെ കാമുകനല്ല അത് എന്റെ രണ്ടാനപ്പന്‍, അവന്‍ തുണി അലക്കും, പാത്രം കഴികും, കഞ്ഞിയും കറിയും വച്ച്‌ വീട്ടിലിരിക്കും; സജീവന്‍ പറഞ്ഞത്

ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്ന ജോണ്‍ ബിനോയ് ഡിക്രൂസ് കുട്ടിയുടെ അമ്മൂമ്മയുടെ കാമുകന്‍ ആണെന്നായിരുന്നു പുറത്തെത്തിയ വിവരം. കുട്ടിയുടെ പിതാവ് സജീവിനെ നാട്ടുകാരും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഭാര്യയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. സജീവന്‍ എത്തിയ കാറും തല്ലി തകര്‍ത്തിരുന്നു. അതേസമയം നിരപരാധിയായ ഒരു അച്ഛനെയാണ് നിങ്ങളെല്ലാരും കൂടി തല്ലിയത്. തല്ലിയവര്‍ക്ക് ദൈവമല്ല ഞാന്‍ തന്നെ കൊടുക്കും. കുഞ്ഞിനെ കൊന്നത് എന്റെ അമ്മയുടെ കൂട്ടുകാരനല്ല. അവന്‍ …

Read More »

ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്: തുറന്നു പറ‍ഞ്ഞ് മേനക

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. എണ്‍പതുകളില്‍ നായികയായിരുന്ന മേനക തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകള്‍ ഉള്‍പ്പെടെ നൂറിലധികം സിനിമകളില്‍ മേനക വേഷമിട്ടു. ഇപ്പോള്‍, വനിതാ ദിനത്തോടനുബന്ധിച്ച്‌ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ആര്‍ജ്ജവം’ എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് …

Read More »

മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു : കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു

മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്സിയുടെ വീടിനു സമീപത്ത് വച്ചാണ് മര്‍ദ്ദനമേറ്റത്. കാറിന്റെ ചില്ലും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. നോറയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയ്‌ക്കാണ് കൊച്ചി കറുകുറ്റി പള്ളിയില്‍ നടന്നത്. ഇതിനു ശേഷം രാത്രി ഏഴരയോടെയാണ് സജീവ് ഡിക്സിയുടെ വീട്ടിലേയ്‌ക്കെത്തിയത്. അമിതവേഗതയില്‍ കാര്‍ ഓടിച്ചെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സജീവും,നാട്ടുകാരും തമ്മില്‍ വാക്ക് …

Read More »

കുഞ്ഞിന്റെ അമ്മ ജോലിയുമായി വിദേശത്ത്; മുത്തശ്ശി കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തത് ദമ്ബതിമാരെന്ന് പറഞ്ഞ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയെന്ന് കണ്ടെത്തല്‍; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ…

ഒന്നര വയസുകാരിയായ കുഞ്ഞിനെ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെയും കൊണ്ട് മുത്തശ്ശി കലൂരിലെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയത്. ഉടന്‍ തന്നെ ഹോട്ടലുകാര്‍ ആശുപത്രിയിലേക്കും കുഞ്ഞിനെ കൊണ്ടുപോയി. ഇതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണായകമായത്. കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്ന് ആശുപത്രിയില്‍ പറഞ്ഞതെങ്കിലും …

Read More »

ഹിമാചല്‍ പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം : രണ്ട് പേര്‍ മരിച്ചു…

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആകാശ് അഗര്‍വാള്‍, രാകേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആകാശ് പാരാഗ്ലൈഡിങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്ലൈഡര്‍ തള്ളുന്നതിനിടെ കൂടെയുണ്ടായിരുന്ന സഹായി രാകേഷ് കയറില്‍ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. രാകേഷും ആകാശും 25-30 അടി താഴ്ചയിലേക്ക് വീഴുകയും ഉടന്‍ തന്നെ മരിയ്ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാരാഗ്ലൈഡറില്‍ ഘടിപ്പിച്ച വീഡിയോ …

Read More »

‘സ്ത്രീകളെയെല്ലാം വണ്ടിയിൽ കയറ്റിവിട്ട ശേഷമേ സെറ്റില്‍ നിന്ന് ലാലേട്ടന്‍ പോവുമായിരുന്നുള്ളൂ’; ഉര്‍വശി

സിനിമാ മേഖലയിൽ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി ഉർവശി. അവയെല്ലാം നേരിടാൻ സഹതാരങ്ങളും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. ‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ൽ സംസാരിക്കുകയായിരുന്നു താരം. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ; എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. …

Read More »