Breaking News

Latest News

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു 

കാസർകോട്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് മാവുങ്കൽ രാംനഗർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. 2005-ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു. ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ‍ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ് തുടങ്ങിയവയാണ് കൃതികൾ. നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

Read More »

ബ്രഹ്മപുരം തീപിടിത്തം; പ്രതികരണവുമായി നടി സരയു മോഹൻ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് കേരളം മുഴുവൻ. അധികൃതരെ വിമർശിച്ചും ദുരവസ്ഥ ചൂണ്ടിക്കാട്ടിയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷപ്പുകയെത്തുടർന്ന് നിരവധി പേർ ഇതിനകം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അവസരത്തിൽ നടി സരയു മോഹൻ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  “കൊച്ചി ഹൃദയത്തിൽ താമസിക്കുന്നവളാണ്..കൊച്ചിയെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവളാണ്. കൊച്ചിയും എറണാകുളവും എന്ന് അഭിമാനത്തോടെ പറയുന്നവളാണ്, ദുരന്ത കയങ്ങളിൽ തുഴഞ്ഞു ശീലമാണ്… …

Read More »

നടൻ രാഹുൽ മാധവ് വിവാഹിതനായി; വധു ദീപശ്രീ

ബെംഗളുരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളുരുവിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ സിനിമാ മേഖലയിലുള്ളവരടക്കം അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പങ്കെടുത്തു. സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ എന്നിവർ വധൂവരൻമാർക്ക് ആശംസകൾ നേർന്നു. രാഹുലിന്‍റെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More »

സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം

ന്യൂഡല്‍ഹി: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം. വാഹനം വിറ്റാലും ഉടമസ്ഥാവകാശം മാറ്റാത്തതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പന ഏജൻസികൾ അതത് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ (ആർടിഎ) രജിസ്റ്റർ ചെയ്തിരിക്കണം.  ഇതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ …

Read More »

തീപിടിത്തത്തിന് ശേഷമുളള ആദ്യ മഴ; കൊച്ചിക്കാ‍ർ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ്

കൊച്ചി: ബ്രഹ്മപുരത്ത് പുക ശമിച്ചാലും കൊച്ചി നിവാസികൾ ഏറെ കാലം ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷവാതകങ്ങളുടെ അളവ് വളരെ ഉയർന്നതായിരുന്നു. അന്തരീക്ഷത്തിൽ ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ കൂടുതലാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീ അണച്ച ശേഷമുള്ള ആദ്യ മഴ സൂക്ഷിക്കണമെന്ന് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ പറഞ്ഞു. അപകടകരമായ നിലയിൽ വിഷവാതകത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വൈറ്റില, …

Read More »

ലാ ലിഗ മത്സരത്തിൽ ജിറോണക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ജയം

സ്പെയിൻ : സ്പെയിനിൽ നടന്ന ലാ ലിഗ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ഇന്നലത്തെ മത്സരത്തിൽ അത്ലറ്റികോ ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാട്ടയാണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 48 പോയിന്‍റുമായി അത്ലറ്റിക്കോ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. അതേസമയം, ഇറ്റലിയിലെ സിരി എ മത്സരത്തിൽ എസി മിലാന് സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലത്തെ മത്സരത്തിൽ മിലാനെ പിടിച്ചുനിർത്തിയത് സാലർനിറ്റാനയാണ്. ഇരുടീമുകളും …

Read More »

എയർ ഹോസ്റ്റസ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവം; മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളുരു: എയർ ഹോസ്റ്റസ് ഫ്ളാറ്റിന്‍റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മലയാളി ആൺസുഹൃത്ത് അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവും ഹിമാചൽ പ്രദേശ് ഭവൻ സ്വദേശിനിയുമായ അർച്ചന ധീമാൻ ആണ് മരിച്ചത്. അർച്ചനയെ ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ അപ്പാർട്ട്മെന്‍റിൽ ആൺസുഹൃത്ത് ആദേശിനെ കാണാൻ എത്തിയതായിരുന്നു അർച്ചന. …

Read More »

ബ്രഹ്മപുരം അഗ്നിബാധ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ ബ്രഹ്മപുരം ദുരന്തത്തെ കേരളത്തിന്‍റെ നന്ദിഗ്രാം എന്ന് വിമർശിച്ചു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി സാധ്യത സർക്കാർ തള്ളുമ്പോൾ ആണ് എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷി വ്യത്യസ്തമായ …

Read More »

പീഡനക്കേസ് പിന്‍വലിക്കാന്‍ ഇരയോട് സമ്മര്‍ദം; പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസെടുത്തു

തൃശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത് കുമാറിനെതിരെ ആണ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മറ്റൊരു കോടതിയിലെ പീഡനക്കേസിലെ പ്രതികൾക്ക് വേണ്ടി രജിത് കുമാർ ഇടപെട്ടുവെന്നാണ് ആരോപണം. കേസിലെ പ്രോസിക്യൂട്ടർ എന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. 4 വകുപ്പുകൾ പ്രകാരമാണ് ചാവക്കാട് …

Read More »

ഇന്ത്യയിൽ ആപ്പിൾ ഇതുവരെ നിയമിച്ചത് 1 ലക്ഷം പേരെ; 1.2 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും

ന്യൂഡല്‍ഹി: അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ചൈന വിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ഉത്പ്പാദന കേന്ദ്രങ്ങളിലൊന്നാക്കാൻ ഒരുങ്ങുകയാണ്. ഐഫോണുകൾ ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ഇവിടെ തന്നെ നിർമ്മിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഭീമൻ ഫാക്ടറികൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്‍റെ ഭാഗമായി കർണാടകയിൽ 300 ഏക്കർ സ്ഥലത്ത് ഫാക്ടറി നിർമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ 19 മാസത്തിനുള്ളിൽ ആപ്പിൾ രാജ്യത്ത് ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകി. ഇതോടെ ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ ഏറ്റവും …

Read More »