വേനല്‍ കനത്തതോടെ പ്രാദേശിക വളര്‍ത്തുകേന്ദ്രങ്ങളിലെ കോഴി ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. ഇതുമൂലം കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വര്‍ധിച്ചത്. 220 മുതല്‍ 240 വരെയാണ് പൊതുവിപണിയില്‍ കോഴിയിറച്ചി വില. വേനല്‍ക്കാലത്ത് കോഴികള്‍ക്ക് രോഗം വരുന്നത് സാധാരണയായതിനാല്‍ പ്രാദേശികമായ ഫാമുകള്‍ ഉല്‍പ്പാദനം കുറയ്‌ക്കുന്ന സീസണാണിത്. കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നതും വിലവര്‍ധനവിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്ബ് നഗരത്തില്‍ കിലോയ്ക്ക് 180 രൂപയായിരുന്നു ബ്രോയിലര്‍ കോഴിയിറച്ചിയുടെ …
Read More »ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …
Read More »ആഡംബര യാത്രയ്ക്കായി പുത്തന്‍ വോള്‍വോ ബസുകള്‍ എത്തി; ഇടിച്ച് നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണി പോകും…
ദീര്‍ഘദൂര സര്‍വ്വീസ് നടത്തിപ്പിനായി #KSRTC രൂപീകരിച്ച #K-SWIFT കമ്ബനിക്കുള്ള ആദ്യ ബാച്ച് വോള്‍വോ ബസ് കേരളത്തിലെത്തി. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോള്‍വോയുടെ സ്ലീപ്പര്‍ ബസാണിത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച സ്ലീപ്പര്‍ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് കെഎസ്‌ആര്‍ടിസിക്ക് കൈമാറിയത്. വോള്‍വോ ബി 11ആര്‍ ഷാസി ഉപയോഗിച്ച് നിര്‍മ്മിച്ച ബസുകളാണ് ഇത്. ഈ …
Read More »‘നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നു’; ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് സച്ചിന്‍
ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനും ഷെയ്ന്‍ വോണിനും വലിയ പങ്കുണ്ട്. സച്ചിന്‍ ബാറ്റും കൊണ്ട് ഇതിഹാസം തീര്‍ത്തപ്പോള്‍, ഷെയ്ന്‍ വോണ്‍ മാന്ത്രിക വിരലുകള്‍ കൊണ്ടാണ് ക്രിക്കറ്റ് പ്രേമികളെ ഗ്രൗണ്ടിലെത്തിച്ചത്. ഇരുവരും ക്രിക്കറ്റ് ഫീല്‍ഡില്‍ ഒത്ത എതിരാളിയും കളത്തിനു പുറത്ത് വലിയ സൗഹൃദം സൂക്ഷിച്ചവരുമാണ്. ഷെയ്ന്‍ വോണിനൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നതാണെന്ന് സച്ചിന്‍ അനുസ്മരിച്ചു. വോണി, താങ്കളെ വല്ലാതെ മിസ്സ് ചെയ്യും. മൈതാനത്തും പുറത്തും ഒരിക്കലും നിങ്ങളോടൊപ്പം വിരസമായ ഒരു നിമിഷം …
Read More »റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും; ട്വിറ്ററിനും യൂട്യൂബിനും വിലക്കേര്‍പ്പെടുത്തി റഷ്യ
റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിന് ഇടയില്‍ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് വിവിധ വാര്‍ത്താ ചാനലുകള്‍. സിഎന്‍എനും ബിബിസിയും റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിയതായി അറിയിച്ചു. യുദ്ധ വാര്‍ത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാര്‍ത്താ ചാനലുകളുടെ നടപടി. കാനഡയുടെ ഔദ്യോഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ് ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. അതിനിടയില്‍ യൂട്യൂബും ട്വിറ്ററും റഷ്യയില്‍ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെയ്സ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യൂട്യൂബിനും ട്വിറ്ററിനും വിലക്കെന്ന …
Read More »കേന്ദ്ര ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! Retirement പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചേക്കും!
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ഒരു സന്തോഷ വാര്‍ത്ത നല്‍കിയേക്കും. ജീവനക്കാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശം (Universal Pension System) സാമ്ബത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ജീവനക്കാരുടെ പ്രായപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്ത് വിരമിക്കല്‍ (Retirement) പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സംവിധാനവും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ …
Read More »അന്ധയാക്കാനായി വൃദ്ധയുടെ കണ്ണിലൊഴിച്ചത് ഹാര്‍പിക്, വേലക്കാരി മോഷണത്തിനെത്തിയത് ഏഴുവയസുകാരി മകള്‍ക്കൊപ്പം, കവര്‍ന്നത് ലക്ഷങ്ങളുടെ സ്വര്‍ണം
വൃദ്ധയുടെ കണ്ണില്‍ ഹാര്‍പിക് ഒഴിച്ച് അന്ധയാക്കിയശേഷം വീടുകൊള്ളയടിച്ച ജോലിക്കാരിയെ പൊലീസ് അറസ്റ്റുചെയ്തു. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വേലക്കാരിയുടെ ക്രൂരതയ്ക്കിരയായത്. പണവും സ്വര്‍ണവുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്. ഹേമാവതിയുടെ മകന്‍ വര്‍ഷങ്ങളായി ലണ്ടനിലാണ് താമസം. ഇതിനെത്തുടര്‍ന്നാണ് 32കാരിയായ ഭാര്‍ഗവിയെ അമ്മയെ നോക്കാനും വീട്ടുജോലിചെയ്യാനുമായി നിയമിച്ചത്. ഇതോടെ ഭാര്‍ഗവി ഏഴുവയസുകാരിയായ മകള്‍ക്കൊപ്പം ഹേമാവതിയുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റി. ഫ്ളാറ്റില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ …
Read More »തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപിയെ നേരിടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്
കര്‍ണാടകയില്‍ 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിച്ച ബിജെപിയെ എന്ത് വിധേനയും താഴെയിറക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്ബുകള്‍ അവകാശപ്പെടുന്നത്. അതിനിടെ അടുത്ത പോരാട്ടത്തിന് തന്ത്രം മെനയാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനെ തന്നെ പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുകയാണ് നേതൃത്വം. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന സുനില്‍ കനുഗോലുവാണ് കോണ്‍ഗ്രസില്‍ …
Read More »യാത്രക്കാര്‍ കൂടിയപ്പോള്‍ ബസ് ‘മോഹന്‍ലാലായി’; നാട്ടുകാരുടെ പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി
തിങ്ങി നിറഞ്ഞ യാത്രക്കാരുമായി റോഡിലൂടെ ചെരിഞ്ഞ് ഓടിയ കെ.എസ്.ആര്‍.ടി.സി ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കൈയ്യോടെ പൊക്കി. നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടുന്ന ബസ് കണ്ട നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണിക്കായി ബസ് കൊണ്ടുപോകണമെന്നായിരുന്നു എം.വി.ഡിയുടെ നിര്‍ദേശം. എന്നാല്‍ അറ്റകുറ്റപ്പണിക്ക് അയച്ച ബസില്‍ വീണ്ടും യാത്രക്കാരെ കയറ്റിയെന്നും പരാതിയുണ്ട്. ഇന്നലെ രാവിലെ എം.സി റോഡിലാണ് സംഭവം നടന്നത്. കുത്താട്ടുകുളം …
Read More »വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍…
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കള്‍. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല. കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലര്‍ച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് …
Read More »