മൃഗസംരക്ഷണവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ നിരവധി പെറ്റ് ഷോപ്പുകള്‍ക്ക് പൂട്ടുവീഴുമെന്ന് ആശങ്ക. അരുമകളായ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നടപടിയാണ് ചെറുകിട പെറ്റ് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. പെറ്റ് ഷോപ്പുകള്‍ പ്രൊഫഷണല്‍ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഏപ്രിലില്‍ നിലവില്‍ വരും. ഇത് സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ കൂടുതല്‍ വളര്‍ത്തുമൃഗ വില്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചെറുകിട മേഖലയിലാണ്. …
Read More »പഴയ ഡ്രൈവിംഗ് ലൈസന്‍സാണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക
ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ഓണ്‍ലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി ടി ഒമാരോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യ ഗവണ്‍മെന്റിന്റെ സാരഥി വെബ് പോര്‍ടലില്‍ മാര്‍ച്ച് 12 വരെ മാത്രമേ ബാക് ലോക് പ്രവേശനത്തിനുള്ള അവസരം ലഭ്യമാകൂ എന്ന് വകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള ലൈസന്‍സ് ഉള്ളവര്‍ മാര്‍ച്ച് 12 …
Read More »കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം
കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞുവീണു. പാലാ കുറ്റില്ലത്താണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചോര്‍ച്ചയില്ലാത്തതിനാല്‍ അപകട സാധ്യതയില്ലെന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് അറിയിച്ചു. പൊന്‍കുന്നത്തെ റബ്ബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ മറിഞ്ഞത്. ടയര്‍ പൊട്ടിയാണ് ടാങ്കര്‍ റോഡരികിലേക്ക് മറിഞ്ഞത്. ആ സമയം മറ്റു വാഹനങ്ങള്‍ റോഡിലില്ലാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയതിന് ശേഷം ടാങ്കര്‍ ഉയര്‍ത്താനാണ് ശ്രമം നടത്തുന്നത്. …
Read More »ചെന്നൈയിൽ നിന്ന് ഭിന്നശേഷിക്കാരുടെ ബൈക്ക് ടാക്സി; ഇത് പ്രചോദനത്തിന്റെ കഥ…
ഓൺലൈൻ ടാക്സി, കാർ, ബൈക്ക് സർവീസുകൾ ഇപ്പോൾ മെട്രോ നഗരങ്ങളിൽ സർവസാധാരണമായ കാഴ്ചയാണ്. വൻകിട കമ്പനികൾ ഇത് ആലോചിക്കുന്നതിന് വർഷങ്ങൾ മുമ്പ് തന്നെ ചെന്നൈയിൽ ബൈക്ക് ടാക്സി തുടങ്ങിയ ഭിന്നശേഷിക്കാരുടെ പ്രചോദനത്തിന്റെ കഥയെ കുറിച്ചറിയാം. നാല് വർഷം മുമ്പാണ് ആറു പേരടങ്ങുന്ന സംഘം, സർക്കാർ സൗജന്യമായി നൽകിയ വാഹനത്തിൽ ഈ യാത്ര ആരംഭിച്ചത്. ആദ്യദിനത്തിൽ തന്നെ കൈ നിറയെ കാശ് ലഭിച്ചു. ആളുകളുടെ സഹതാപവും ജോലി ചെയ്യാൻ ഇവർ കാണിക്കുന്ന …
Read More »ഹരിദാസ് വധത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍; പ്രതികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുന്നോലിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആര്‍ ഇളങ്കോ പറഞ്ഞു. ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. …
Read More »തിരുവനന്തപുരത്ത് സ്വാമിജിയുടെ ലിംഗം ഛേദിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്; യുവതിയും കാമുകനും ഗൂഢാലോചന നടത്തി, വീഡിയോ കണ്ട് പഠിച്ചെന്നും കണ്ടെത്തൽ…
പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചെന്ന പരാതിയിൽ വൻട്വിസ്റ്റ്. സ്വാമിയുടെ ലിംഗം മുറിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ നിർണായകമായ കണ്ടെത്തലിന് പിന്നാലെ യുവതിയേയും ആൺസുഹൃത്ത് അയ്യപ്പദാസിനേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഇവർ ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസ്സമാകുമെന്ന് കരുതിയാണ് ഗൂഢാലോചന നടത്തിയതെന്നും തെളിഞ്ഞു. 2017-ലാണ് കേസിനാസ്പദമായ സംഭവം. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചുവെന്ന് പറഞ്ഞ യുവതി പിന്നീട് കേസിൽ …
Read More »ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ലഭിച്ചതിൽ അഭിമാനിക്കുന്നു’ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നന്ദിയോടെ ഉണ്ണി മുകുന്ദൻ
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിസ സ്വീകരിക്കുന്ന ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്. “ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! ഈ മനോഹരമായ രാജ്യവും അത് നൽകുന്ന എല്ലാ അവസരങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു. ഭാവി ഇവിടെയുണ്ട്, ഇതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞതിൽ …
Read More »കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടി പുറത്തുകടന്നത് ഓടുപൊളിച്ച്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പതിനേഴുകാരിയായ പെൺകുട്ടി ചാടി പോയത് ഓടുപൊളിച്ച്. 21 വയസ്സുകാരൻ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടതിന് പിന്നാലെ, ഇന്നലെ പതിനേഴുകാരി ഓടുപൊളിച്ച് പുറത്തുകടന്നത്. പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയത്. ഷൊർണൂരില്‍ വച്ച് പൊലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടി …
Read More »കണ്ണുകളെ കുഴപ്പിച്ച ചോദ്യം; ഈ വൃത്തത്തില്‍ ഒളിച്ചിരിക്കുന്ന നമ്പര്‍ ഏതാണ്?
കണ്‍കെട്ട് വിദ്യകളും ഇല്ല്യൂഷനുമെല്ലാം നമുക്കെല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തിൽ സിഗ്‌സാഗ് പാറ്റേണില്‍ വൃത്താകൃതിയിലുള്ള ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ കണ്ണുകളെ കുഴപ്പിക്കുന്നത്. വൃത്തത്തിനുള്ളിലായി ഒരു നമ്പര്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് കണ്ടെത്തുക എന്നതാണ് ടാസ്‌ക്. നിങ്ങള്‍ ഇതിനുള്ളില്‍ ഒരു നമ്പര്‍ കണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണെന്ന് പറയൂ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രം ഒറ്റനോട്ടം മാത്രം നോക്കുന്ന പലരും 528 എന്നാകും പറയുന്നത്. ഒന്നു കൂടി …
Read More »തുടരന്വേഷണം റദ്ദാക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദീലിപ് നല്‍കിയ ഹർജി തള്ളണമെന്ന് അക്രമിക്കപ്പെട്ട നടി. ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. തുടരന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ പ്രതിയ്ക്ക് കഴിയില്ലെന്നാണ് നടിയുടെ വാദം. ദിലീപിന്റെ ഹർജിയില്‍ തന്നെ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY