മിക്ക രാജ്യങ്ങളിലും കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം നേരിടുമ്ബോള്‍ സൗജന്യമായി ലഭിച്ച പത്ത് ലക്ഷത്തിലേറെ ആസ്ട്രസെനെക്ക വാക്സിനുകള്‍ നശിപ്പിച്ച് നൈജീരിയ. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണ് നശിപ്പിച്ചതെന്ന് നൈജിരിയയിലെ ആരോഗ്യമന്ത്രാലയം പിന്നീട് അറിയിച്ചു. സമ്ബന്ന രാജ്യങ്ങള്‍ സൗജന്യമായി നല്‍കിയ വാക്സിനുകളില്‍ ഭൂരിപക്ഷവും വെറും ഒരാഴ്ച മാത്രം എക്സ്പയറി ഡേറ്റ് ഉള്ളവയായിരുന്നെന്ന് കഴിഞ്ഞയാഴ്ച നൈജീരിയയുടെ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷത്തിനുമുകളില്‍ കൊവിഡ് വാക്സിനുകള്‍ നൈജീരിയയില്‍ ഉപയോഗശൂന്യമായി ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
Read More »നെടുങ്കണ്ടത്ത് ബിവറേജസില്‍ നിന്നും മദ്യം വാങ്ങിക്കുടിച്ച് യുവതിയുടെ ആക്രമണം; മദ്യം വാങ്ങിക്കൊടുത്ത യുവാക്കള്‍ക്ക് പരിക്കേറ്റു…
നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് സംഭവം. ഔട്ട്‌ലെറ്റില്‍ നിന്നും മദ്യംവാങ്ങി സമീപത്ത് നിന്ന് കഴിച്ചതിന് ശേഷം യുവതി, അവിടെ മദ്യപിച്ചിരുന്ന യുവാക്കളോടു വീണ്ടും മദ്യം വാങ്ങി കുടിച്ചു. ഇതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പോലീസ് …
Read More »അറസ്റ്റ് വൈകുന്നു; കൊല്ലത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം…
കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കൈഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ഗാർഹിക പീഡന പരാതിയിൽ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരി കൈമുറിച്ചത്. എന്നാൽ യുവതി നൽകിയ പരാതിയിൽ സംശയങ്ങളുണ്ടെന്നും തെളിവ് ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം. പരവൂർ സ്വദേശിനിയായ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം പതിനാലിനാണ് ഭർത്താവ് അനൂപിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഷംന പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ …
Read More »പ്ലസ് വണ്‍ പ്രവേശനം: ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകള്‍ നാലാക്കി കുറച്ചു, പുതിയ ബാച്ച് 75..
പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍, കുട്ടികളില്ലാത്ത 19 ബാച്ചുകള്‍ മറ്റു സ്കൂളുകളിലേക്ക് ഷിഫ്റ്റ് ചെയ്തും 60 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചുമുള്ള ഡിസംബര്‍ 13ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പകരം നാല് ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്തും 75 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചും പുതിയ ഉത്തരവിറക്കി. നേരത്തെ ഷിഫ്റ്റ് ചെയ്യാനിരുന്ന 19 ബാച്ചുകളില്‍ 15 എണ്ണത്തില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെന്നുകാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് …
Read More »കേരള ബ്ലാസ്‌റ്റേഴ്‌സ് കിടിലോല്‍ക്കിടിലം! സൗത്തേൺ ഡെർബിയിൽ മൂന്ന് ഗോളടിച്ച് ചെന്നൈയിനെയും മൂലയ്ക്കിരുത്തി
ഐഎസ്‌എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട തോല്‍പിച്ചു. ഒമ്ബതാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദ്, 79-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. അറ്റാക്കിങിലും, പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഗോള്‍കീപ്പര്‍ പ്രബ്‌സുഖന്‍ ഗില്ലും മികച്ച പ്രകടനമായിരുന്നു. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ …
Read More »‘ജീവനക്കാരായി 20,000 പെണ്‍കുട്ടികള്‍, ഒരു മുറിയില്‍ 12 പേര്‍’; എട്ടു പേര്‍ മരിച്ചു; ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ നടക്കുന്നതെന്ത്?
ഭക്ഷ്യവിഷബാധയേറ്റ് എട്ടു വനിതാ ജീവനക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എട്ടുപേരുടെ മരണവിവരം മറച്ചുവയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അതിന് പൊലീസിന്റെയും മറ്റ് അധികാരികളുടെയും പിന്തുണയുണ്ടെന്നും സമരം നടത്തുന്ന വനിതാ ജീവനക്കാര്‍ പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവിയോട് പറഞ്ഞു. ജീവനക്കാരുടെ വാക്കുകള്‍: ”20,000 പെണ്‍കുട്ടികളാണ് ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരില്‍ 90 ശതമാനവും പെണ്‍കുട്ടികളാണ്. ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി 17 ഹോസ്റ്റലുകളാണുള്ളത്. കൊവിഡ് കാലത്തും …
Read More »10 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പാറക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു
കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഴകുളം സ്വദേശി രജീഷിന്റെ ഭാര്യ 23 വയസുകാരിയെയാണ് ക്വാറിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാറക്കുശത്തിന് സമീപം യുവതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലുശ്ശേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി. …
Read More »ബ്രേക്ക് നഷ്ടപ്പെട്ട് അപകടം, നാലുപേർ മരിച്ചു, ഡ്രൈവർക്ക് 110 വർഷം തടവ്, അന്യായമെന്ന്..
കൊളറാഡോ (Colorado) യിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ആ ട്രാഫിക് അപകടം നടന്നിട്ട് രണ്ട് വർഷത്തിലേറെയായി. എന്നാൽ, ദുരന്തത്തിന് കാരണക്കാരനായ ആൾ ജീവിതകാലം മുഴുവനും ജയിലിലായിരിക്കും എന്ന് ഉറപ്പായതോടെ വേറൊരു തരത്തിലുള്ള പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കൊളറാഡോ. ക്യൂബൻ കുടിയേറ്റക്കാരനായ 26 -കാരനായ റോജൽ അഗ്യുലേര-മെഡെറോസാ (Rogel Aguilera-Mederos) യിരുന്നു അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഡ്രൈവര്‍. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നൽകാമെന്ന് സ്വപ്നം കണ്ടുകൊണ്ട് യുഎസ്സിലേക്ക് വന്നയാളാണ് താനെന്ന് സ്വയം …
Read More »ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, മൂക്കാല്‍ കിലോ സ്വര്‍ണവും രണ്ടരലക്ഷം രൂപയും നഷ്ടമായി…..
മുതുകുളം ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ജീവതയുടെ ഉരുപ്പടികള്‍, ശ്രീകോവിലില്‍ ദേവിക്കു ചാര്‍ത്തിയിരുന്ന മാല ഉള്‍പ്പെടെ മുക്കാല്‍ കിലോയോളം സ്വര്‍ണവും, 2,40,000 രൂപ എന്നിവ നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ശ്രീകോവിലില്‍നിന്ന് പത്തു പവനോളവും ബാക്കി ജീവതയില്‍ പിടിപ്പിക്കുന്ന സ്വര്‍ണവുമാണ് അപഹരിച്ചത്. ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണക്കുമിളകള്‍, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് ദേവസ്വം ഓഫീസില്‍ അഴിച്ചുവെച്ചത്. ഇതിന്റെ പൂട്ടു തകര്‍ത്താണു മോഷ്ടാവ് അകത്തുകയറിയത്. …
Read More »ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് പോലീസും ജയിലധികൃതരും കെട്ടിചമച്ചതെന്ന് അഡ്വ. ആളൂര്‍
കൂടത്തായ് കൂട്ടക്കൊലക്കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസ് പോലീസും ജയിലധികൃതരും കെട്ടിചമച്ചതെന്ന് അഭിഭാഷകന്‍. ജോളിയുടെ ആത്മഹത്യക്കേസിലെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു അഭിഭാഷകന്‍ ആളൂരിന്‍റെ വാദം. സമന്‍സ് കേസില്‍ വിടുതല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. കോഴിക്കോട് ജില്ലാജയിലില്‍ ആറ് കൊലപാതകക്കേസുകളില്‍ വിചാരണത്തടവുകാരിയായി കഴിയുന്ന ജോളി 2020 ഫെബ്രുവരിയില്‍ കയ്യിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. ഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ആയുധം …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY