തിരുവനന്തപുരം: നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പാലത്തിന്റെ ഉദ്ഘാടനത്തിന് കുടുംബശ്രീ അംഗങ്ങൾ എത്തിയില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം. ആനാട് പഞ്ചായത്ത് സി.പി.ഐ വാർഡ് മെമ്പർ എ.എസ് ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകീട്ടാണ് പഴകുറ്റി പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം ഷീജ വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവച്ചത്. മന്ത്രി ജി ആർ അനിലിന്റെ മണ്ഡലത്തിൽ വച്ചാണ് ചടങ്ങ്. …
Read More »ചൂട് കൂടിയതോടെ ബിയർ വിൽപ്പനയിൽ വൻ വർധന; 10,000 കെയ്സുകൾ വരെ അധിക വിൽപ്പന
തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് ഉയർന്നതോടെ ബിയർ വിൽപ്പനയിൽ വർധനവ്. അധിക വിൽപ്പന ഇപ്പോൾ പ്രതിദിനം 10,000 കെയ്സുകൾ വരെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിർമിത മദ്യമായ ജവാന്റെ പ്രതിദിന ഉത്പാദനം ഏപ്രിൽ 15 മുതൽ 15,000 കെയ്സായി ഉയർത്താൻ ബവ്കോ തീരുമാനിച്ചു. ചൂടുള്ള കാലാവസ്ഥയിൽ ബിയർ കഴിക്കുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുമെന്ന വാദമൊന്നും ആരും കാര്യമാക്കുന്നില്ലെന്നാണ് ഈ വർധനവ് സൂചിപ്പിക്കുന്നത്. ഉരുകുന്ന ചൂട് കൂടിയതോടെയാണ് തണുക്കാൻ ബിയറിൽ അഭയം തേടുന്നവരുടെ എണ്ണം …
Read More »മരണശേഷം കണ്ണുകൾ മറ്റുള്ളവർക്ക് പ്രകാശമാവട്ടെ! മാതൃകാ പ്രവർത്തനവുമായി വനിതകൾ
കാളികാവ് : ‘നേത്രദാനം മഹാദാനം’ എന്ന വാക്യത്തിന്റെ പ്രാധാന്യം ഏവരിലേക്കും എത്തിക്കാൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിന് സമ്മതപത്രം ഒപ്പിട്ട് നൽകി വനിതകൾ. മുടപ്പിലശ്ശേരി ഗ്രാമത്തിലെ വി.എം.സി അക്ഷര വായനശാല വനിതാവേദിയിലെ 50 ലേറെ സ്ത്രീകളാണ് ഈ സൽക്കർമ്മത്തിലൂടെ മാതൃക ആയത്. വീടുകൾ സന്ദർശിച്ച് വായനശാല അധികൃതർ നടത്തിയ ബോധവൽക്കരണമായിരുന്നു കണ്ണുകൾ ദാനം ചെയ്യാൻ വീട്ടമ്മമാർക്ക് പ്രചോദനം. കൂടാതെ ഭയം മൂലം പദ്ധതിയിൽ നിന്നും മക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രക്ഷിതാക്കളെ …
Read More »സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകൾ കൂടുന്നു; ഇന്നലെ സ്ഥിരീകരിച്ചത് ആറ് പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് പുതിയതായി എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ച 10 പേരിൽ നാലുപേരും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 8,487 പേരാണ് …
Read More »അവസരം കിട്ടിയാൽ കെ- റെയിൽ സാധ്യമാക്കുക തന്നെ ചെയ്യും: എം വി ഗോവിന്ദൻ
കോട്ടയം: അവസരം ലഭിച്ചാൽ കെ-റെയിൽ സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ജനകീയ പ്രതിരോധ ജാഥക്കിടെ പറഞ്ഞു. 50 വർഷത്തിനപ്പുറമുള്ള വിജയത്തിന്റെ തുടക്കമാണ് കെ-റെയിൽ പദ്ധതി. നാളെ വരാൻ പോകുന്നത് എന്താണെന്ന് മനസിലാക്കുകയും ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിക്കുകയും കേരളത്തെ എങ്ങനെ ആധുനികവത്കരിക്കാമെന്ന് കാട്ടിക്കൊടുക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു. അതേസമയം ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി …
Read More »ബ്രഹ്മപുരം തീപിടുത്തം; ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി ഇന്ന് സ്ഥലം സന്ദർശിക്കും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് സ്ഥലത്തെത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കാൻ ഇന്ന് മുതൽ പുതിയ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം …
Read More »ത്രിപുരയിൽ എളമരം കരീം ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ, എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനു നേരെ ആക്രമണം. നേതാക്കളെ ശാരീരികമായി ആക്രമിച്ചതായും വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് എം.പിമാർ ആരോപിച്ചു. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലം സന്ദർശിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എം.പിമാർ ആരോപിച്ചു. “ബിസാൽഗാർഹ്, മോഹൻപൂർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്കൊപ്പമുണ്ടായിരുന്ന പോലീസ് മൗനം …
Read More »സൗഹൃദം വീണ്ടെടുത്ത് ഇറാനും സൗദിയും; തീരുമാനം ചൈനയുടെ മധ്യസ്ഥതയിലൂടെ
ദുബായ്: വർഷങ്ങൾ നീണ്ട ശത്രുതയ്ക്ക് ശേഷം സൗഹൃദം വീണ്ടെടുത്ത് ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായതായാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷം, ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. വളരെ രഹസ്യസ്വഭാവത്തോടെയാണ് 4 ദിവസം നീണ്ട ചർച്ച നടന്നത്. …
Read More »മോശം പെരുമാറ്റം; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവീസിൽനിന്ന് നീക്കി ഡിജിപി
തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമവും നടത്തിയതിനെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കറിനെ സർവീസിൽ നിന്നും മാറ്റി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 86(3) പ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇൻസ്പെക്ടർ നേരിട്ടെത്തി വിശദീകരണം നൽകുകയും ചെയ്തു. ശിവശങ്കറിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. നിരവധി തവണ അച്ചടക്ക …
Read More »റമദാൻ; ദുബായിലെ സ്കൂൾ പ്രവർത്തി സമയം 5 മണിക്കൂറായി നിശ്ചയിച്ചു
ദുബായ്: റമദാൻ മാസത്തിൽ ദുബായിലെ സ്കൂളുകളുടെ പ്രവർത്തി സമയം 5 മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). യഥാർത്ഥ സമയം നിർണ്ണയിച്ച് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാൻ മാതാപിതാക്കളുമായി കൂടിയാലോചിക്കുമെന്ന് ചില സ്കൂൾ അധികൃതർ പറഞ്ഞു. ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ ഷെഡ്യൂൾ നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളിയാഴ്ച സാധാരണ സ്കൂൾ സമയം തന്നെ ആയിരിക്കും.
Read More »