കാബൂളില്‍ ഐസിസ് തീവ്രവാദികള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതിനിടയില്‍ തങ്ങള്‍ക്ക് വലിയൊരു പിഴവ് പറ്റിയെന്ന് സമ്മതിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് നടത്തിയ ആക്രമണത്തില്‍ പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് അമേരിക്കയുടെ പ്രതികരണം. അതൊരു വലിയ തെറ്റായിരുന്നുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും മക്കെന്‍സി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് യുഎസ് പ്രതിരോധ …
Read More »ഒളിച്ചോടിയ കമിതാക്കളെ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി കൊലപ്പെടുത്തി: യുവാവിന്റെ സ്വകാര്യ ഭാഗങ്ങള്‍ കീറിമുറിച്ച് ക്രൂരത…
ഒളിച്ചോടിയ കമിതാക്കളെ യുവതിയുടെ ബന്ധുക്കള്‍ പിടികൂടി കൊലപ്പെടുത്തി. കൊലപാകത്തിന് ശേഷം മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലായി കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയായ പെണ്‍കുട്ടിയുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവം ദുരഭിമാന കൊലപാതകമാണെന്നും ഇതിന് പിന്നില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളാണെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂലായ് 31ന് ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടിയ കമിതാക്കളെ ഡല്‍ഹിയില്‍ നിന്ന് …
Read More »‘ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്, രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല’; കോഹ്ലിക്കെതിരെ വിമര്‍ശനം ശക്തം…
ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന വിരാട് കോഹ്ലി പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു. കോഹ്ലി ടി20 നായകസ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ജോലിഭാരം കണക്കിലെടുത്ത് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് …
Read More »കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവഡ്, 131 മരണം; കുതിച്ചുയർന്ന് ടിപിർ…
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 4013 എറണാകുളം 3143 കോഴിക്കോട് 2095 തിരുവനന്തപുരം 2045 മലപ്പുറം 1818 ആലപ്പുഴ 1719 പാലക്കാട് 1674 കൊല്ലം 1645 കോട്ടയം 1431 കണ്ണൂര്‍ 1033 പത്തനംതിട്ട 983 …
Read More »സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി; കോളേജുകള്‍ ഒക്ടോബര്‍ 4 ന് തുറക്കും; ക്ലാസ്സുകളുടെ സമയം…
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവര്‍ത്തിക്കാം. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള …
Read More »സുരക്ഷാ ഭീഷണി: ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാക് പര്യടനം ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്…
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്ബരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ന്യൂസിലാന്‍ഡ് താരങ്ങള്‍ എത്രയും വേഗം പാക്കിസ്ഥാന്‍ വിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ …
Read More »ഒടുവില്‍ തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്നവിവരം പുറത്തായി; വില്ലനായത് ജനന സെര്‍ടിഫികെറ്റ്…
തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്ന് ഒടുവില്‍ പുറത്തായി. വില്ലനായത് ജനനസെര്‍ടിഫികെറ്റ്. നുസ്രത് ജഹാന് മകന്‍ ജനിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിതാവാരെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പിതാവ് ആരെന്ന് വ്യക്തമാക്കാന്‍ എം പി തയാറായുമില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിന്റെ ജനന സെര്‍ടിഫികെറ്റിലൂടെയാണ് മറച്ചുവച്ചിരുന്ന വിവരം പുറത്തായത്. ആദ്യ ഭര്‍ത്താവ് നിഖില്‍ ജെയിനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് നുസ്രത് ഗര്‍ഭിണിയാണെന്ന വിവരം പുറംലോകത്തെ അറിയിച്ചത്. …
Read More »കൊല്ലത്ത് മില്‍മ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം…
അഞ്ചലില്‍ മില്‍മയുടെ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാല്‍ വിതരണ വണ്ടിയില്‍ അക്രമികളുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന്കാ രണമായതെന്നാണ് റിപ്പോർട്ട്. കാര്‍ യാത്രക്കാരായ മൂന്നുപേരാണ് കടവൂര്‍ സ്വദേശിയായ സജീവിനെ മര്‍ദിച്ചത്. ഇന്നലെ വൈകിട്ടാണ് പാല്‍വിതരണ വണ്ടിയുടെ ഡ്രൈവറായ സജീവിന് നേരെയാണ് മൂന്നംഗസംഘം ക്രൂരമായ ആക്രമണം നടത്തിയത്. പനയഞ്ചേരിയില്‍ വച്ച് പാല്‍ വണ്ടിയില്‍ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയ ശേഷം നിര്‍ത്താതെ പോയി. ഈ വാഹനം …
Read More »സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം; പ്ലസ്ടു പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി…
സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. പരീക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിയ കോടതി സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ സ്‌കൂളുകളില്‍ നടത്താം. അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറഞ്ഞു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സുഗമമായി നടന്ന സാഹചര്യത്തിലാണ് കോടതി നിരീക്ഷണം. എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരീക്ഷ നടത്തും. …
Read More »മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: 182 കിലോ കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്തു; നാലു പേര്‍ പിടിയില്‍…
കൂറ്റമ്ബാറയില്‍ എക്സൈസ് സംഘം നടത്തിയ കഞ്ചാവുവേട്ടയില്‍ 182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു. കൂറ്റമ്ബാറ സ്വദേശികളായ കളത്തില്‍ അഷ്റഫ്, ഓടക്കല്‍ അലി, കല്ലിടുമ്ബില്‍ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. വിഷ്ണു, സല്‍മാന്‍ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കൂറ്റമ്ബാറ പരതകുന്നില്‍ ആമ്ബുക്കാടന്‍ സുഹൈലിന്‍റെ കാടുപിടിച്ച് കിടക്കുന്ന പറമ്ബില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് …
Read More »