ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശക്ക് വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരന്‍ വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25) , വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25) , ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ …
Read More »കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ; സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല…
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ …
Read More »ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ?; യുവന്റസ് വിടുകയാണെന്ന് സഹതാരങ്ങളെ അറിയിച്ച് താരം…
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രീമിയര്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കും റൊണാള്‍ഡോയുടെ കൂടുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോയുടെ ഏജന്റായ യോര്‍ഗെ മെന്‍ഡിസ് താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി നേരിട്ട് സംസാരിക്കുമെന്നാണ് ഫുട്‍ബോള്‍ രംഗത്തെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം താന്‍ ക്ലബ് വിടുകയാണെന്ന കാര്യം റൊണാള്‍ഡോ തന്റെ സഹതാരങ്ങളെ അറിയിച്ചതായും റോമാനോയുടെ ട്വീറ്റില്‍ പറയുന്നുണ്ട്. നിലവില്‍ ഇറ്റലിയില്‍ …
Read More »രജിസ്‌ട്രേഷനും ലൈസന്‍സിനും സുരക്ഷാ അനുമതി വേണ്ട; പരിഷ്കരിച്ച ഡ്രോണ്‍ നയം നിലവില്‍ വന്നു….
രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാനായി പുതുക്കിയ ഡ്രോണ്‍ പറത്തല്‍ ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 21ന് ഇറക്കിയ കരട് നയത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതലാണെന്ന അഭിപ്രായം കണക്കിലെടുത്താണ് ഭേദഗതി. ജൂണില്‍ ജമ്മു വ്യോമത്താവളത്തില്‍ ഭീകരര്‍ ഡ്രോണിന്റെ സഹായത്തോടെ ബോംബ് സ്ഫോടനം നടത്തിയതോടെയാണ് നയത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. ടേക്ക് ഓഫിന് അനുമതി നിര്‍ബന്ധമാക്കല്‍ (എന്‍.പി.എന്‍.ടി), തത്സമയ ട്രാക്കിംഗ് ബീക്കണ്‍, ജിയോ-ഫെന്‍സിംഗ് തുടങ്ങിയ സുരക്ഷാനിയന്ത്രണങ്ങള്‍ വൈകാതെ വരും. വ്യവസായ മേഖലയ്ക്ക് …
Read More »യുവാവിെന്റ കാലിന് പരിക്കേറ്റ സംഭവം: എസ്.ഐക്ക് സസ്പെന്‍ഷന്‍
മാസ്ക് വെക്കാത്തതിെന്റ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വാഹനത്തില്‍ കയറ്റുന്നതിനിടെ കാലിന് പരിക്കേറ്റ സംഭവത്തില്‍ കണ്ട്രോള് റൂം എസ്.ഐ എം.സി. രാജുവിന് സസ്പെന്‍ഷന്‍. കോട്ടയം പള്ളം മാവിളങ്ങ് കരുണാലയത്തില്‍ അജിയുടെ (45) പരാതിയിലാണ് നടപടി. ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍നിന്നാണ് അജിയെ കണ്ട്രോള് റൂം എസ്.ഐ ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഗര്‍ഭപാത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള ഭാര്യക്ക് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു അജി. ഡിവൈ.എസ്.പി പി.ജെ. സന്തോഷ് …
Read More »പ്രളയ പുനരധിവാസം : 26 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം സര്‍ക്കാര്‍ ധനസഹായം 2.60 കോടി അനുവദിച്ചു…
നിലമ്ബൂര്‍ പോത്തുകല്ല് വില്ലേജില്‍ കവളപ്പാറയ്ക്ക് സമീപം അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന 26 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി ആരംഭിച്ചു. മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിനുള്ള ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ 2.60 കോടി അനുവദിച്ചു. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. ആറ് ലക്ഷം രൂപ സ്ഥലം വാങ്ങാനും നാല് ലക്ഷം രൂപ വീട് നിര്‍മിക്കാനുമായാണ് വകയിരുത്തിയത്. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും …
Read More »വയോധികന്‍ ഉറക്കത്തില്‍ നടന്നു; വീട്ടിലെത്തിച്ചത് പൊലീസ്
ഉറക്കത്തില്‍ എണീറ്റ് നടന്ന വയോധികനെ അര്‍ധരാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് വീട്ടിലെത്തിച്ചു. തൃശൂര്‍ നഗരത്തില്‍ കോഴിക്കോട് റോഡിലാണ് സംഭവം. പുലര്‍ച്ചയാണ് പൊലീസ് മുണ്ട് മാത്രം ധരിച്ച വയോധികനെ റോഡില്‍ കാണുന്നത്. റോഡില്‍ കൈകുത്തി എണീക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. കേള്‍വിക്കുറവുള്ള വയോധികന്‍ വീട് കേരളവര്‍മ കോളജിന് സമീപം മാത്രമാണെന്നാണ് ഓര്‍മയുണ്ടായിരുന്നത്. തുടര്‍ന്ന് ഫോട്ടോയെടുത്ത് പൊലീസ് വീടുകള്‍ കയറിയിറങ്ങി അന്വേഷിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് വീട് കണ്ടെത്തിയത്. രാത്രി ഉറക്കത്തിനിടെ ഇറങ്ങി നടക്കുന്ന ശീലമുള്ളയാളാണെന്നും …
Read More »‘തിരിച്ചടിക്കാന്‍ ഉറപ്പിച്ചു തന്നെയാണ് കളിക്കാന്‍ ഇറങ്ങിയത്’; ലീഡ്സ് ടെസ്റ്റിനെക്കുറിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍…
ലോഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ 345 റണ്‍സിന്റെ വമ്ബന്‍ ലീഡാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ആദ്യമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടോസ് ജയിച്ചത്. എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് …
Read More »കേരളീയര്‍ക്കാകെ പ്രിയങ്കരനായിരുന്നു; നൗഷാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..
പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലിവിഷന്‍ ഷോകളിലൂടെ രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 8.30യോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു നൗഷാദിന്റെ വിയോഗം. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ …
Read More »കോവിഡില്‍ കേരള മാതൃക തെറ്റാണെങ്കില്‍ ഏതു മാതൃക സ്വീകരിക്കണം? പ്രതിരോധവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. മൃതദേഹങ്ങള്‍ …
Read More »