Breaking News

Latest News

പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെത്തില്ല:ഹൈക്കോടതി.

ഈ കഴിഞ്ഞ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും കെഎസ് യുവും നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. എട്ട്, ഒമ്ബത് …

Read More »

മൈസൂരു കൂട്ടബലാത്സംഗം ; എം.ബി.എ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം : അഞ്ചംഗ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്…

മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളെക്കുറിച്ച്‌ പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച്‌ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ …

Read More »

84 ദിവസത്തെ ഇടവേള ; വാക്‌സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത് ; ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍…

വാക്‌സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും,ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്ന ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കിറ്റെക്സ്കമ്ബനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാക്സീന്‍ ലഭ്യതയാണോ വാക്സീനെടുക്കുന്നതിനു മുന്‍പുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചത്തിന് കാരണം എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കിറ്റെക്സ് കമ്ബനി ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 12,000 ഡോസ് വാക്സീന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇത് ജീവനക്കാര്‍ക്ക് …

Read More »

ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, രണ്ട് വർഷം ഡേറ്റിംഗ് നടത്തി; ഒടുവില്‍ നായ കമിതാക്കളുടെ വിവാഹം ഗംഭീരമായി നടത്തി ഉടമസ്ഥര്‍.

നായ്ക്കളുടെ പ്രണയകഥ നിങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടാകാം, എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ നായ്ക്കള്‍ പ്രണയത്തിലാകുന്ന കഥ നിങ്ങള്‍ കേട്ടിട്ടില്ല. ബ്രിട്ടനില്‍, രണ്ട് നായ്ക്കള്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നു, രണ്ട് വര്‍ഷമായി ഡേറ്റിംഗ് നടത്തുന്നു, തുടര്‍ന്ന് അവരും വിവാഹിതരായി. ഇത് നിങ്ങള്‍ക്ക് അല്‍പ്പം വിചിത്രമായി തോന്നിയേക്കാം, പക്ഷേ അവരുടെ ഉടമകള്‍ അവരുടെ ഗംഭീരമായ കല്യാണം നടത്തി. പെര്‍സി, മേബല്‍ എന്നീ രണ്ട് നായ്ക്കളുടെ ഈ പ്രണയകഥ വളരെ രസകരമാണ്. പാര്‍ക്കില്‍ അവരുടെ കണ്ണുകള്‍ പരസ്പരം …

Read More »

‘ഡെല്‍റ്റ വകഭേദം’ പടരുന്നു; ന്യൂസിലന്‍ഡില്‍ കര്‍ശന നിയന്ത്രണം…

ന്യൂസിലന്‍ഡില്‍ ഒരു വര്‍ഷത്തിന്​ ശേഷം കൊവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 2020 ഏപ്രിലിന്​ ശേഷം ആദ്യമായാണ്​ 68ഓളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. എന്നാല്‍,ഡെല്‍റ്റ വകഭേദമാണ്​ രാജ്യത്ത്​ പടര്‍ന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്​. കോവിഡ്​ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്ത്​ കര്‍ശന ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

Read More »

ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ യാഹൂ ന്യൂസ്…??

ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലമാണ് യാഹൂ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്. വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുകയും ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളില്‍ വിദേശ നിക്ഷേപത്തിന് പരിമിതികളുണ്ട്. യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ്, മേക്കേഴ്‌സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. 2021 ആഗസ്റ്റ് 26 മുതല്‍ യാഹൂ ഇന്ത്യ …

Read More »

ഉത്ര കേസ്: പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ നിർണായക പരിശോധനാ ദൃശ്യങ്ങൾ പുറത്ത്..

കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ നിർണായക പരിശോധനാ ദൃശ്യങ്ങൾ പുറത്ത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിൻ്റെ ഡമ്മി പരിശോധയുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രോസിക്യൂഷൻ തെളിവായി ഈ ദൃശ്യങ്ങളും സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം നടന്ന കൊലപാതകത്തിലെ നിർണായക പരിശോധന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം വനം വകുപ്പിൻ്റെ അരിപ്പ സ്റ്റേറ്റ് ട്രെയിംനിംഗ്‌ സെൻററിലായിരുന്നു ഡമ്മി പരിശോധന. പാമ്പ് സ്വാഭാവികമായി കടിക്കുന്നതും ഒരാൾ പിടിച്ചു …

Read More »

സി​നി​മ​യ്ക്കും ചി​ത്ര​ക​ല​യി​ലും തി​ള​ങ്ങി കാ​ര്‍​ത്തി​ക മു​ര​ളി

അ​ഭി​ന​യ​ത്തി​നൊ​പ്പം ചി​ത്ര​ക​ല​യി​ലും ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടു​ക​യാ​ണ് ചി​ത്ര​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​യ കാര്‍​ത്തി​ക മു​ര​ളി. ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കാര്‍ത്തികയുടെ ചിത്രങ്ങളും കൊളാഷും ഒരുക്കിയിട്ടുണ്ട്. സിഐഎ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയാണ് കാര്‍ത്തിക. ആലപ്പുഴ കയര്‍ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത്. നാടക രംഗത്തും കാര്‍ത്തിക സജീവമാണ് . സാഹിത്യ സൃഷ്ടികളുടെ ഇന്‍സ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും ചെയ്യുന്നുണ്ട്. സ​മ​കാ​ലി​ക സാഹചര്യങ്ങളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് കലാസൃഷ്ടി കളെന്ന് കാ​ര്‍​ത്തി​ക പ​റ​യു​ന്നു. ലഗേ രഹോ മുന്നാ ഭായ്, …

Read More »

സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍…

സഹപാഠിക്കൊപ്പം ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ ഒരു സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികള്‍കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ആലനഹള്ളി പൊലീസ് പറഞ്ഞു. 22 വയസ്സുകാരി എംബിഎ വിദ്യാര്‍ഥിനിയാണ് അഞ്ചംഗ സംഘത്തിന്റെ പീഡനത്തിനിരയായത്. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത് ലേ ഔടിലാണ് സംഭവം. സംഘം മദ്യലഹരിയിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് …

Read More »

മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു

കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 140 കഴിഞ്ഞ 140 ഓളം ദിവസങ്ങളില്‍ ഭദ്രാസനാധിപൻ ആശുപത്രിയിലായിരുന്നു.മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007 ലാണ് ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു . …

Read More »