Breaking News

Latest News

വനിതാ പ്രിമിയർ ലീഗ്; ഗുജറാത്ത് ജയന്‍റ്സിന് 11 റൺസ് വിജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്‍റ്സ് ലീഗിലെ ആദ്യ ജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഗുജറാത്തിനായി ഹർലീൻ ഡിയോൾ …

Read More »

പാകിസ്ഥാൻ പ്രകോപനത്തോട് മുൻപത്തേക്കാൾ ശക്തമായി ഇന്ത്യ പ്രതികരിച്ചേക്കാം: യുഎസ്

വാഷിങ്ടൺ: പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ടെന്ന് യു എസ് ഇന്‍റലിജൻസ് കമ്മ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎയും എൻഎസ്എയും ഉൾപ്പെടെയുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൺസോർഷ്യമാണ് ഐസി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും 2020 ലെ ഗാൽവാൻ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവായുധ രാജ്യങ്ങളായ ഇന്ത്യയും …

Read More »

പാകിസ്ഥാനിൽ ഔറത്ത് റാലിയിൽ സംഘർഷം; പോലീസും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടൽ

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ പാകിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പോലീസും സ്ത്രീകളും തമ്മിൽ സംഘർഷം. പ്രസ് ക്ലബ് പരിസരത്ത് നടന്ന റാലിയിൽ സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഒത്തുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ത്രീകൾ പങ്കെടുക്കുന്ന മാർച്ചിൽ ട്രാൻസ്ജെൻഡറുകൾ പങ്കെടുക്കാനെത്തിയതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്യുകയും ഇത് സംഘർഷത്തിലേക്ക് നയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കൊപ്പം ട്രാൻസ്ജെൻഡറുകളും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പോലീസ് മാർച്ച് നിർത്താൻ ആവശ്യപ്പെട്ടെന്ന് യുവതികൾ …

Read More »

തൃശ്ശൂ‍ര്‍ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകി; രോഗി വെന്‍റിലേറ്ററിൽ

തൃശ്ശൂർ: മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അമൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. ഹെൽത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് അമലിന് നൽകിയത്. ഇതോടെ രോഗി ബോധരഹിതനായി വീഴുകയായിരുന്നു. ഔദ്യോഗിക ലെറ്റർപാഡിന് പകരം ഒരു കടലാസ് കഷണത്തിലാണ് ഡോക്ടർ മരുന്ന് …

Read More »

ആന്റിബയോട്ടിക് ഒഴിവാക്കണം; വൈറൽ ഫിവർ മാർഗനിർദേശങ്ങൾ നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡല്‍ഹി: രാജ്യമാകമാനം എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസിനാൽ പനി പടരുന്നതിനെ തുടർന്ന് രോഗികൾക്കും, ഡോക്ടർമാർക്കുമുള്ള നിർദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറക്കണമെന്നും, ലക്ഷണങ്ങൾക്ക്‌ മാത്രം ചികിത്സ നൽകണമെന്നും നിർദേശങ്ങളിൽ പറയുന്നു. ചുമ, പനി, തൊണ്ടവേദന, ശരീരവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ രോഗികളിൽ കണ്ടുവരുന്നത്. 5 മുതൽ 7 ദിവസം വരെ തുടരുന്ന അണുബാധ, ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ സാധാരണമാണെന്നും, അതിനാൽ മരുന്നിന്റെ ഡോസ്, പാർശ്വഫലങ്ങൾ എന്നിവ …

Read More »

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ റിലീസ് ചെയ്തു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു. ഉദയ് കൃഷ്ണ രചന നിർവഹിച്ച ‘ക്രിസ്റ്റഫർ’ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തിയ ‘ക്രിസ്റ്റഫർ’ ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടുകൊടുക്കാതെ ശിക്ഷിക്കുന്ന ‘ഡി.പി.സി.എ.ഡബ്ല്യു’ എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ‘ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ …

Read More »

തമിഴ്‌നാട്ടില്‍ ബിജെപിയിൽ കൂട്ടക്കൊഴിച്ചില്‍; എഐഎഡിഎംകെ ബന്ധത്തിലും വിള്ളൽ

ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും തമിഴ്നാട് ബിജെപിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടയിൽ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍. ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു. ഇവരെല്ലാം വരും ദിവസങ്ങളിൽ അണ്ണാ ഡിഎംകെയിൽ ചേരും. സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈക്ക് ഡിഎംകെ മന്ത്രിയുമായി രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഐടി വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന സിടിആർ നിർമൽ കുമാർ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേരുന്നത്. അതേസമയം, ബിജെപി വിടുന്നവരെ സഖ്യകക്ഷിയായ അണ്ണാ …

Read More »

വൈദേകം വിവാദം; റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം. ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറാനാണ് ആലോചന. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി കൈമാറാൻ ഒരുങ്ങുന്നത്. ഇരുവർക്കും 9,199 ഓഹരികളാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 99.99 …

Read More »

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു: എം.വി ഗോവിന്ദൻ

മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സി.പി.എം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബഡ്ജറ്റിലെ സെസിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് …

Read More »

സാമ്പിൾ മരുന്നുകളും സമ്മാനങ്ങളും സ്വീകരിക്കരുത്; ആരോഗ്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം

റിയാദ്: ഡോക്ടർമാരും ആരോഗ്യ സ്ഥാപനങ്ങളും മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യ സാമ്പിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് നിർദ്ദേശം. സൗദി നാഷണൽ സെന്‍റർ ഫോർ മെന്‍റൽ ഹെൽത്ത് പ്രൊമോഷന്‍റെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര വലുതാണെങ്കിലും, അവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമിതി വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ …

Read More »