Breaking News

Latest News

എട്ടു വർഷം കൂടെ ജീവിച്ചിട്ടും ആ കാര്യം മാത്രം അദ്ദേഹത്തിന് സാധിച്ചില്ല

എട്ടു വർഷം കൂടെ ജീവിച്ചിട്ടും ആ കാര്യം മാത്രം അദ്ദേഹത്തിന് സാധിച്ചില്ല

Read More »

സൂപ്പർ താരം വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ

സൂപ്പർ താരം വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ

Read More »

കൃണാൽ പാണ്ഡ്യയുടെ സമ്പർക്ക പട്ടികയിൽ പൃഥ്വി ഷായും സൂര്യകുമാറും; താരങ്ങൾ ഉടൻ ഇംഗ്ലണ്ടിലേക്ക് പോവില്ല…

ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയവരിൽ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഉണ്ടെന്ന് ബിസിസിഐ മെഡിക്കൽ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന താരങ്ങൾ ഉടൻ ശ്രീലങ്ക വിടില്ല. സൂര്യയും ഷായും കൂടാതെ ഹർദ്ദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ദേവദത്ത് പടിക്കൽ, കൃഷ്ണപ്പ ഗൗതം എന്നീ താരങ്ങളും കൃണാലുമായി അടുത്ത സമ്പർക്കം പുലർത്തി എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എട്ടാമത്തെ താരം ആരെന്ന് …

Read More »

സംസ്ഥാനത്ത് പാര്‍വോ വൈറസ് പടരുന്നു : പത്തനാപുരത്ത് വളര്‍ത്തുപൂച്ചകളും തെരുവുപൂച്ചകളും ചത്തൊടുങ്ങുന്നു…

പത്തനാപുരത്ത് ‘പാര്‍വോ’ വൈറസ് രോഗ ബാധയേറ്റ് പൂച്ചകള്‍ ചത്തൊടുങ്ങുന്നതായ് റിപ്പോർട്ട്. ‘ഫെലൈന്‍ പാന്‍ ലൂക്കോ പീനിയ’ എന്ന പകര്‍ച്ചാവ്യാധി രോഗമാണ് പൂച്ചകളില്‍ ബാധിക്കുന്നതെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ‘പാര്‍വോ’ എന്ന പേരിലാണ് നാട്ടുകാര്‍ക്കിടയില്‍ ഈ രോഗം അറിയപ്പെടുന്നത്. ആഹാരം കഴിക്കാതെ അവശനിലയില്‍ കാണപ്പെടുന്ന പൂച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറയല്‍ ബാധിച്ച്‌ ചാകുന്നതാണ് കണ്ടു വരുന്നത്. പത്തനാപുരത്ത് കമുകുംചേരി, കിഴക്കേഭാഗം, നടുക്കുന്ന്, പിറവന്തൂര്‍, ശാസ്താംപടി തുടങ്ങിയ പ്രദേശ ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മുപ്പതോളം വളര്‍ത്തുപൂച്ചകളും …

Read More »

ഉത്തര്‍പ്രദേശില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി; 18 മരണം; നിരവധി പേർക്ക് പരിക്ക്…

ഉത്തര്‍പ്രദേശ് ബരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് ട്രക്ക് പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബീഹാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ ബസ്സിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഹൈവേയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയായിരുന്നു. അതിനിടെ വേഗതയില്‍ എത്തിയ ട്രക്ക് ഇവരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തല്‍ക്ഷണം മരിച്ചു. കൊല്ലപ്പെട്ടവര്‍ ദാര്‍ഭംഗ, സീതാമര്‍ഹി എന്നിവിടങ്ങളില്‍ …

Read More »

കോവിഡ് നിയന്ത്രണം; പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ നിയോഗിച്ചു…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്ത …

Read More »

BREAKING NEWS – കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ…

ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നിയമസഭ പാര്‍ട്ടി കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മയ്യ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളില്‍ ഒരാളായിരുന്നു. തിങ്കളാഴ്ച രാജിവച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെപ്പോലെ പുതിയ മുഖ്യമന്ത്രിയും രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളയാളാണ്. ഇതോടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യെദിയൂരപ്പ ഇല്ലെങ്കില്‍ ലിംഗായത് സമുദായം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ …

Read More »

കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്; ജീവിതത്തോട് പടവെട്ടി നേടിയ വിജയം….

പഠനം നിർത്തണം. കല്യാണം കഴിക്കണം. ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും അവൾ പോരാടി. ആ നിശ്ചയദാർഢ്യം ഇന്ന് ഈ ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ ഹൈസ്കൂൾ അധ്യാപികയാക്കി. പതറിയിട്ടും പിൻമാറിയില്ല കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എസ്സി.യും നേടി. കൂടാതെ കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്ന് ബി.എഡ് ഉം തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് …

Read More »

സംസ്ഥാനത്ത് ഇന്ന് സിക്ക സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്, ഇതുവരെ രോഗം ബാധിച്ചത് 56 പേര്‍ക്ക്…

സംസ്ഥാനത്ത് അഞ്ചുപേര്‍ക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. നിലവില്‍ …

Read More »

കോവിഡിൽ ഞെട്ടി കേരളം; സംസ്ഥാനത്ത് 22,129 പേർക്ക് കോവിഡ്; 20,914 പേർക്ക് സമ്ബർക്കത്തിലൂടെ രോ​ഗം….

സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 …

Read More »