ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് നിര്‍ദേശം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. നേരത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ച ഇ ടി മുഹമ്മദ് ബഷീര്‍ അറിഞ്ഞിട്ടുണ്ടാകില്ല. മുസ്ലിം വിഭാഗത്തിന് എക്‌സ്‌ക്ലൂസീവായ ഒരു പദ്ധതി നഷ്ടമായെന്നത് സത്യമാണ്. മറ്റ് സമുദായങ്ങള്‍ക്ക് പ്രത്യേക …
Read More »ജൂലൈ 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ് ; ഇന്ത്യക്ക് പുറമെ വിലക്ക് നീട്ടിയത് ഈ രാജ്യങ്ങളും…
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക്വി മാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയും …
Read More »ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് കെട്ടികിടക്കുന്നു; സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ,…
സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിർമാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്. സ്പിരിറ്റുമായെത്തിയ അഞ്ചു ടാങ്കറുകളിൽ നിന്ന് ലോഡ് ഇറക്കാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപ്പാർട്ട് മെന്റാണ് ഇതിന് അനുമതി നൽകേണ്ടത്. എന്നാൽ മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂർത്തി ആയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പ് അറിയിക്കുന്നത്.
Read More »‘തിരിച്ച് കയറിയപ്പോള്‍ കാഴ്ച മങ്ങുന്നത് പോലെ തോന്നി’ കൊല്ലത്ത് കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ അനുഭവം…
മരണത്തെ മുഖാമുഖം കണ്ട ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍ ഓര്‍ത്തെടുത്ത് കൊല്ലം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വര്‍ണിനാഥ്. കഴിഞ്ഞ ദിവസം കുണ്ടറ കോവില്‍മുക്കിലെ കിണറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ പുറത്തെത്തിക്കുന്നതിനിടെ അബോധവസ്ഥയിലായ വര്‍ണിനാഥ് അത്ഭുതകരമായാണ് രക്ഷപെട്ടത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹായവുമായെത്തുന്ന അഗ്‌നിരക്ഷാ സേനയുടെ പ്രതിനിധിയാണ് ഈ മുപ്പത് വയസുകാരന്‍. വ്യാഴാഴ്ച രാവിലെ 10.45ഓടെയായിരുന്നു ഒരു നാടിനെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവില്‍മുക്കിലെ രക്ഷാപ്രവര്‍ത്തന ദൗത്യം. കിണറില്‍ കുടുങ്ങിയ …
Read More »ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം …
Read More »ഫോണില്‍ മാന്യമായി സംസാരിക്കൂ; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉത്തരവിറങ്ങി….
ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ജനങ്ങളുടെ ഫോണ്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ക്കൂടി വ്യക്തമാക്കി പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ എം.പി. അജിത്ത് കുമാര്‍ ഉത്തരവിറക്കി. 16/05/2018ലെ ഡി. 329646/17 നമ്ബര്‍ ഉത്തരവിന് ചുവടുപിടിച്ചാണ്, ഓഫിസില്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നതിന് പത്ത് നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് കൂടി ഇറക്കിയത്. പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സേവനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനായി നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ജീവനക്കാരുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്തണമെന്നും നേരത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നുതവണ മണിയടിക്കുംമുമ്ബ് …
Read More »പെരുന്നാളിനോടനുബന്ധിച്ച ഇളവുകള്‍; ജനം തെരുവിലിറങ്ങി ആഘോഷമാക്കരുതെന്ന് മുന്നറിയിപ്പ്…
പെരുന്നാളിനോടനുബന്ധിച്ച് ലോക്ക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനം തെരുവിലിറങ്ങി ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണര്‍ എ വി ജോര്‍ജ്. എസ് എം സ്‌ട്രീറ്റിലും പാളയത്തും തിരക്കേറിയാല്‍ പ്രവേശനം തടയും. കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ആളുകള്‍ യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണര്‍ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തിയതികളിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്.
Read More »കളമശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവ് പിടികൂടി….
വാളാഞ്ചേരിയില്‍ നിന്ന്ഫിയറ്റ് പുന്തോ കാറില്‍ വില്പനക്കു കൊണ്ടുവന്ന 30 കിലോ കഞ്ചാവ് പിടികൂടി. കളമശേരി ഡെക്കാത്തലന് മുന്‍വശമുള്ള റോഡില്‍ വച്ച് തൃശൂര്‍ പുതുക്കാട്, ചെങ്ങല്ലൂര്‍ തച്ചംകുളം അഭിലാഷ് (29), തൃശൂര്‍ മരോട്ടിച്ചാല്‍ മാന്നാ മംഗലം തെക്കേതില്‍ ഷിജോ (26) , പാലക്കാട് ആലത്തൂര്‍ മുല്ലശ്ശേരി ഷിജു (43) , എന്നിവരെയാണ് അറസ്റ്റു ചെയ്തത്. രണ്ട് കിലോ വീതം 15 പൊതികള്‍ കവറിലാക്കിയ നിലയില്‍ കാറിന്‍്റെ ഡിക്കിയില്‍ വച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് …
Read More »സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫല പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു…
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് കോളജുകള്‍ക്ക് ലഭിച്ച നിര്‍ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ 15നാണ് പരീക്ഷകള്‍ റദ്ദാക്കിയത്. മോഡറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്‌കൂളുകളുടെ ഫലം 31 ന് ശേഷം പ്രത്യേകമായി പ്രസിദ്ധപ്പെടുത്തുമെന്നും സിബിഎസ്‌ഇ അറിയിച്ചു. 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രി-ബോര്‍ഡ് ഫലവും …
Read More »മരം മുറി വിവാദം: കേസെടുക്കാനുള്ള വനംവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
അനധികൃത മരം മുറി വിവാദത്തില്‍ കേസെടുക്കാനുള്ള വനവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ദോഷം വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. മരം മുറിക്കലില്‍ കുറ്റക്കാര്‍ ആരെന്ന് കോടതി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ എന്നതുള്‍പ്പെടെ കോടതി പരിശോധിക്കട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം, മരം മുറി വിവാദത്തില്‍ കേസെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഡിഎഫ്‌ഒയുടെ കത്ത്. …
Read More »