വിരട്ടി ഭരിക്കാൻ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടേത് പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികൾ നാളെ കടകൾ തുറന്നാൽ പ്രതിപക്ഷം അവർക്കൊപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ – എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. …
Read More »എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്..
ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക്. ഉച്ചയ്ക്കുശേഷം രണ്ടിന് തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കും. THSLC, AHSLC പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 4,22,226 വിദ്യാര്‍ഥികളാണ് ഈ വർഷം എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധികളെ മറികടന്ന് കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പരീക്ഷകളുടെ ഫലപ്രഖ്യാപനം ആണ് ഇന്ന് നടക്കുക. ഏപ്രില്‍ എട്ടു മുതല്‍ 28 വരെയാണ് പരീക്ഷ നടത്തിയത്. വിദ്യാഭ്യാസ …
Read More »ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ ഉണ്ടാകാന്‍ സാധ്യത: നാസയുടെ മുന്നറിയിപ്പ്…
ഭൂമിയില്‍ വന്‍ പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ. ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030 ന്റെ പകുതിയോടെ ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും …
Read More »കട തുറക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല; നിയമലംഘനം നേരിടാന്‍ അറിയാം -മുഖ്യമന്ത്രി
മുഴുവന്‍ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമലംഘനം നടന്നാല്‍ എങ്ങനെ നേരിടണമെന്ന് അറിയാം. അത് മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 124 മരണം, പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്….
സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് …
Read More »ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാം: പുതിയ സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ…
ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന് പുറമെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ. ഓണ്‍ലൈനായി പണം അടച്ച് മദ്യം വാങ്ങാനുളള സംവിധാനം ഒരുക്കാനാണ് ബെവ്‌കോ പദ്ധതിയിടുന്നത്. ഓണത്തിന് മുന്‍പ് ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഓണത്തിന് മദ്യശാലകളില്‍ ഉണ്ടാകാനിടയുളള തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് …
Read More »നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ല; വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കും- വ്യാപാരികള്‍…
വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോവിഡ് ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരികള്‍. കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കണം. കൂടാതെ കടകളുടെ പ്രവൃത്തി സമയവും ദീര്‍ഘിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. കൂടാതെ വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. പെരുന്നാള്‍ സീസണായതിനാല്‍ ഇതുവരെയുള്ള എല്ലാ ആഘോഷങ്ങളുടെയും കച്ചവടം നഷ്ടപ്പെട്ട് കടക്കെണിയിലായ തങ്ങള്‍ക്ക് ഈ പെരുന്നാള്‍ സീസണ്‍ …
Read More »അവസാനം ഇടമലക്കുടിയും കൊവിഡിന് മുന്നില്‍ വീണു; രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു…
ഇടമലക്കുടി പഞ്ചായത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്. ഒരാള്‍ സര്‍ജറിക്കായി ആശുപത്രിയില്‍ സമീപിക്കുകയും മറ്റൊരാള്‍ ഛര്‍ദ്ദി വന്നതോടെ ആശുപത്രിയിലെത്തി …
Read More »കൊവിഡ് കേസുകൾ കുറയുന്നു; രാത്രി കർഫ്യു പിൻവലിക്കാനൊരുങ്ങി…
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടകം സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ രാത്രി കാല കർഫ്യു അടക്കമുള്ള നിയന്ത്രങ്ങളാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കാം. കടകളുടെ പ്രവർത്തന സമയം കൂട്ടാനും മാളുകൾ തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് കൊണ്ട് സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും …
Read More »അര്‍ജുന്‍ ആയങ്കി അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ അയങ്കിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അന്തര്‍ സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണ് അര്‍ജുന്‍ ആയങ്കി എന്നാണ് കസ്റ്റംസിന്റെ നിലപാട്. അര്‍ജുന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ …
Read More »