Breaking News

Latest News

സദാചാര ഗുണ്ടായിസം; മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരണപ്പെട്ടു

തൃശൂർ: തിരുവാണിക്കാവിലെ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സദാചാര ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച ബസ് ഡ്രൈവർ മരണപ്പെട്ടു. ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹർ മരിച്ചത്. ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹറിനെ ആക്രമിച്ച 6 പേർ ഇപ്പോഴും ഒളിവിലാണ്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു 32 കാരനായ സഹർ. സഹറിന്‍റെ സുഹൃത്ത് ഒരു പ്രവാസി മലയാളിയുടെ ഭാര്യയാണെന്ന് …

Read More »

ദഹനപ്രശ്നങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകർ

ദഹനപ്രശ്നങ്ങൾ നേരിടുമ്പോൾ നാം ഇഞ്ചിനീര് കുടിക്കാറുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി മ്യൂണിക്കിലെ ലെയ്ബ്നിസ് സെന്റർ ഫോർ ഫുഡ്‌ സിസ്റ്റംസ് ബയോളജി. ദാഹനം സുഗമമാക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ ഇഞ്ചിയിൽ ധാരാളമുണ്ട്. ഇവയെകൂടാതെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുള്ളതിനാൽ പനി, ജലദോഷം എന്നിവക്ക് സിദ്ധഔഷധമാണ് ഇഞ്ചി. രക്തസമ്മർദ്ദം ഇല്ലാതാക്കി ലിപിഡ് എന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിലും ഇഞ്ചിക്ക്‌ കഴിവുണ്ട്. കോശങ്ങളെ സംരക്ഷിക്കുന്ന ഗുണങ്ങൾ കാണപ്പെടുന്നതിനാൽ ദീർഘകാല ക്യാൻസറുകളുടെ …

Read More »

ചികിത്സയിൽ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാല ഐസിയുവിലാണ്. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറോട് ആരോഗ്യസ്ഥിതി അന്വേഷിച്ചു. നിർമാതാവ് എൻ എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ണി മുകുന്ദനൊപ്പമുണ്ടായിരുന്നു.

Read More »

വിദ്യാർത്ഥിനികൾക്ക് പ്രസവാവധിയും ആർത്തവ അവധിയും അനുവദിച്ച് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉള്ള ഉത്തരവിറങ്ങി. ആർത്തവ അവധി പരിഗണിച്ച് ഓരോ സെമസ്റ്ററിനും 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന 73 ശതമാനമായി കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ആറ് മാസം വരെ പ്രസവാവധി എടുത്ത് അതിനുശേഷം വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം പ്രിൻസിപ്പൽമാർക്ക് …

Read More »

സിസോദിയയെ അറസ്റ്റ് ചെയ്തതിന് മോദിക്ക് പിണറായിയുടെ കത്ത്; നന്ദി അറിയിച്ച് കെജ്രിവാൾ

തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അനിവാര്യമല്ലായിരുന്നെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സിസിദോയയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി ഉൾപ്പെടെ എട്ട് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ കത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. “ഇന്ത്യയിലുടനീളമുള്ള നേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് …

Read More »

ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണം; ജോളി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫിന്‍റെ (ജോളി) ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് സ്പെഷ്യൽ അഡീ. സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്ന് നൽകിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. 2011 സെപ്റ്റംബർ 20നാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. റോയ് …

Read More »

‘അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ല’; സൈബി ജോസിനോട് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അഭിഭാഷകൻ സൈബി ജോസിനോട് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും, അറസ്റ്റ് ഭയക്കുന്നുണ്ടെങ്കിൽ നിയമത്തിൻ്റെ വഴിയിലൂടെ അതിനെ നേരിടാൻ ശ്രമിക്കണമെന്നും, അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ അഡ്വക്കേറ്റ് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഈ മാസം 21ന് പരിഗണിക്കും. അഡ്വക്കേറ്റ് സൈബി ജോസിനെതിരെ ചേരാനല്ലൂർ …

Read More »

ചെലവ് ചുരുക്കൽ നടപടി; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതൽ ആളുകളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടു. മെറ്റയുടെ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് …

Read More »

ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ വംശജയായ യുവതി മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. ഇവരുടെ മകൾ റീവ ഗുപ്ത (33), പൈലറ്റ് ഇൻസ്ട്രക്ടർ (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന നാലു സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഞായറാഴ്ച ലോങ് ഐലൻഡ് ഹോംസിൽ തകർന്നു വീഴുകയായിരുന്നു. ലോങ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക ഉയരുകയും പിന്നീട് …

Read More »

ലിവർപൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡ് ഇനി സലയ്ക്ക് സ്വന്തം

ആന്‍ഫീല്‍ഡ്: ലിവർപൂളിനായി ചരിത്രം കുറിച്ച് ഈജിപ്ഷ്യൻ താരം മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് സല സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചാണ് സല ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയാണ് ഇതിഹാസ താരം റോബി ഫൗളറുടെ റെക്കോർഡ് സല മറികടന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു വേണ്ടി 129 ഗോളുകളാണ് സല നേടിയത്. ഇതോടെ …

Read More »