Breaking News

Latest News

ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി പ്രദേശവാസികൾ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞ് ജനപ്രതിനിധികൾ. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു. വിഷപ്പുകയും കാറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേന. നാവികസേനയുടെയും പോർട്ട് ട്രസ്റ്റിന്‍റെയും ഉൾപ്പെടെ 30 ലധികം യൂണിറ്റുകളും 200 ലധികം ഉദ്യോഗസ്ഥരും തീ …

Read More »

ചുട്ടുപൊള്ളി കേരളം; ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിലെ എരിമയൂരിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അനുഭവപ്പെട്ടത് ഉയർന്ന താപനില. രണ്ട് സ്റ്റേഷനുകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Read More »

അമിത് ഷാ മാർച്ച് 12ന് തൃശൂരില്‍ എത്തുമെന്ന് കെ.സുരേന്ദ്രൻ

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തുമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് തീരുമാനിച്ചിരുന്ന സന്ദര്‍ശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ തൃശൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read More »

വ്യത്യസ്ത പ്രമേയവുമായി ‘കുണ്ഡല പുരാണം’; നായകനായി ഇന്ദ്രൻസ്

മേനോക്കിൽസ് ഫിലിംസിന്‍റെ ബാനറിൽ അനിൽ ടിവി നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്മെന്‍റ് നടന്നു. ഏപ്രിൽ മാസത്തിൽ വരണ്ടുണങ്ങുന്ന ഒരു ഗ്രാമത്തിന്‍റെയും അവിടെ വറ്റാത്ത ഉറവയുള്ള കിണറിനെ ആശ്രയിക്കുന്ന ഒരു കൂട്ടം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം പറയുന്നത്. സന്തോഷിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ഫോക് ലോർ അവാർഡ് നേടിയ ‘മോപ്പാള’ എന്ന ചിത്രമാണ് ആദ്യത്തേത്. ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർകോട് …

Read More »

ഹജ്ജ് തീർത്ഥാടനം; ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത് ദാഖിലിയയിൽ നിന്ന്

മസ്കത്ത്​: 33,536 തീർഥാടകർ ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി രജിസ്റ്റർ ചെയ്തതായി ഔഖാഫ് മതകാര്യ മന്ത്രാലയം. 3,606 പേർ വിദേശികളാണ്. ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്. 5739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടന്നത്. 5,701 തീർത്ഥാടകരുള്ള മസ്കറ്റാണ് തൊട്ടടുത്ത സ്ഥാനത്ത്. ദാഹിറ (1704), അൽ വുസ്ത (240), ദോഫാർ (3277), മുസന്ദം (200), ബുറൈമി (485), വടക്കൻ …

Read More »

ചിരിയുടെ മാലപ്പടക്കവുമായി’ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’; ട്രെയിലർ പുറത്ത്

അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ ട്രെയിലർ പുറത്തിറങ്ങി. നർമ്മത്തിന് ഊന്നൽ നൽകുന്നതായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. നവാഗതനായ മാക്സ്‍വെല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിൻ സലിം, നഹാസ് എം ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമ, സംഗീതം പ്രകാശ് അലക്സ്, ചിത്രസംയോജനം നൗഫൽ …

Read More »

വിഷപുക; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴാം ക്ലാസ്‌ വരെ നാളെ അവധി

കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴാം ക്ലാസ്‌ വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണുരാജ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികളും ഡേ കെയറുകളും അടച്ചിടും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ …

Read More »

സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

ജിദ്ദ: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒമർ ബിൻ അബ്ദുല്ലയുടെയും ഔദ്യോഗിക ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധശിക്ഷ നടപ്പിലാക്കി. എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷയും നടപ്പിലാക്കി. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പ്രതികൾ വിശ്വസിക്കുന്നതായും തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് …

Read More »

തരംഗമാവാൻ ശിവകാര്‍ത്തികേയൻ ചിത്രം ‘മാവീരൻ’; വൈറലായി ഷൂട്ടിംഗ് വീഡിയോ

മഡോണി അശ്വിൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാവീരൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിർമ്മാതാവ് അരുൺ വിശ്വയാണ് ഹ്രസ്വ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശിവകാർത്തികേയന്‍റെ ചിത്രത്തിന്‍റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. വിധു അയ്യണ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകൾ അദിതി ശങ്കറാണ് ചിത്രത്തിലെ നായിക. ‘പ്രിൻസ്’ ആയിരുന്നു ശിവകാർത്തികേയന്‍റെ …

Read More »

‘മമതയെ പുറത്താക്കാതെ തലമുടി വളർത്തില്ല’; പ്രഖ്യാപനവുമായി കൗസ്തവ് ബാഗ്ചി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ മുടി വളർത്തില്ലെന്ന് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി ജാമ്യം ലഭിച്ചയുടൻ തല മുണ്ഡനം ചെയ്യുകയും മമതയ്ക്കെതിരെ യുദ്ധം പ്രഖ്യാപനം നടത്തുകയും ആയിരുന്നു. ബംഗാളിലെ നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബാഗ്ചിയുടെ ശപഥം. “തല മുണ്ഡനം ചെയ്യുന്നത് എന്‍റെ പ്രതിഷേധത്തിന്‍റെ അടയാളമാണ്. മമതാ ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ …

Read More »