Breaking News

Latest News

സംസ്ഥാനത്ത് കോവിഡ് തീവ്രത കുറയുന്നു; നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ് തീവ്രത കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭസൂചനയാണ്. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കഴിഞ്ഞുവെന്നും വിദഗ്ദ്ധ അനുമാനം. ലോക്ക് ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം എട്ടു ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് ഉണ്ടായത് വയനാട്ടിലാണ്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം …

Read More »

സൂര്യയ്ക്കു കാര്‍ത്തിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കി രജനീകാന്ത്…

കൊവിഡിന്റെ രണ്ടാം തരംഗം തമിഴ്‌നാട്ടില്‍ വലിയ പ്രതിസന്ധി തീര്‍ക്കുമ്ബോള്‍ സര്‍ക്കാറിന് പിന്തുണയുമായി ജനപ്രിയ താരങ്ങളും. സ്റ്റൈല്‍മന്നന്‍ രജനികാന്ത് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപ ഇന്നലെ സംഭാവന നല്‍കിയിരുന്നു. നടന്‍ …

Read More »

ആശ്വാസ വാർത്ത; കോവിഡ് വ്യാപനം കുറയുന്നു; കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് രോഗമുക്തി…

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു. പുതുതായി ഇന്ന് 21,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം ആളുകളാണ് രോഗമുക്തി നേടിയത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ് ഉണ്ടാകുന്നത് ആശ്വാസമാകുകയാണ്. പുതുതായി 99,651 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഒറ്റ ദിവസം കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. ഒരു ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണത്തിലും വലിയ …

Read More »

മാധ്യമപ്രവര്‍ത്തകര്‍ക്ക്​ ഐ.ഡി കാര്‍ഡ്​ കാണിച്ച്‌​ യാത്രചെയ്യാം; പൊലീസ്​ മേധാവിയുടെ ഉത്തരവിറങ്ങി

സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്​തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് പാസ്​ എടുക്കണമെന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്​ സ്​ഥാപനത്തിന്‍റെ ഐ.ഡി കാര്‍ഡ്​, ​പ്രസ്​ അക്രഡിറ്റേഷന്‍ കാര്‍ഡ്​, ​പ്രസ്​ ക്ലബ്​ ഐ.ഡി കാര്‍ഡ്​ എന്നിവ ഉപയോഗിച്ച്‌​ സംസ്​ഥാനത്ത്​ യാത്ര ചെയ്യാമെന്ന്​ സംസ്​ഥാന പൊലീസ്​ മേധാവി ഉത്തരവിറക്കി. മാധ്യമപ്രവര്‍ത്തകരുടെ യാത്രക്ക്​ പ്രത്യേക പാസ്​ ആവശ്യമില്ലെന്നാണ്​ ഉത്തരവില്‍ പറയുന്നത്​​.​ ട്രിപ്പ്ള്‍ ലോക്​ഡൗണിലുള്ള ജില്ലകളിലൂടെ കടന്ന്​ യാത്രചെയ്യുന്നതിന്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പൊലീസ്​ പാസ്​ എടുക്കണമെന്ന്​ …

Read More »

മെയ് 23ന് എന്‍ഇഎഫ്ടി സേവനം 14 മണിക്കൂറോളം മുടങ്ങുമെന്ന് ആര്‍ബിഐ…

ഓണ്‍ലൈന്‍വഴി പണം കൈമാറാന്‍ കഴിയുന്ന നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) മെയ് 23ന് 14 മണിക്കൂറോളം മുടങ്ങും. സാങ്കേതിക നവീകരണം നടക്കുന്നതിനാലായിരിക്കും തടസ്സം നേരിടുകയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. മെയ് 22ന് ബിസിനസ് അവസാനിച്ചശേഷമുള്ള സാങ്കേതിക നവീകരണം മൂലം മെയ് 23ന് പുലര്‍ച്ചെ ഒന്നുമുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും എന്‍ഇഎഫ്ടിക്ക് തടസം നേരിടുക. അതേസമയം റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) സൗകര്യം ലഭ്യമായിരിക്കും. …

Read More »

വില്‍പ്പന കുറഞ്ഞു; പാല്‍ സംഭരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി മില്‍മ…

മലബാറില്‍ ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി മില്‍മ. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം വില്‍പ്പന കുറഞ്ഞിരുന്നു. ഇതോടെയാണ് പാല്‍ സംഭരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മില്‍മ തീരുമാനിച്ചത്. നാളെ മുതല്‍ വൈകുന്നേരങ്ങളിലെ പാല്‍ മില്‍മയിലേക്ക് അയക്കേണ്ടെന്ന് ക്ഷീര സംഘങ്ങള്‍ക്ക് മില്‍മ നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ 3500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ …

Read More »

മഴക്കെടുതി; കൊട്ടാരക്കരയില്‍ തകര്‍ന്നത് 52 വീടുകള്‍….

കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ വ്യാപകം. മൂന്നുദിവസത്തെ മഴയിലും കാറ്റിലും ഇതുവരെ 52 വീടുകള്‍ ഭാഗികമായി നശിച്ചു. 11,40,000 രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മൂന്ന് വീട് പൂര്‍ണമായി നശിച്ചു. നാല് കിണറുകളാണ് ഇടിഞ്ഞു വീണത്. ഒരു കാലിതൊഴുത്തും തകര്‍ന്നു. ഇതിന് 12000 രൂപയുടെ നഷ്ടമുണ്ടായെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിലും കാറ്റിലും അമ്ബലത്തുകാല വടക്കേവിള തെക്കേത്തില്‍ ബിജുവിന്റെ വീട്, പൂയപ്പള്ളി ഓട്ടുമല രാജേഷ് ഭവനില്‍ രാജമ്മയുടെ …

Read More »

ബാങ്ക് വായ്പകള്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം…

ലോക് ഡൗണ്‍ മൂലം കര്‍ഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഒന്നാം ഘട്ട ലോക് ഡൗണ്‍ കാലത്ത് ചെയ്ത മാതൃകയില്‍ ബാങ്ക് വായ്പ തിരിച്ചടവിന് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് കര്‍ഷക കൂട്ടായ്മ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഏഴു ശതമാനം പലിശയില്‍ ഒരു വര്‍ഷത്തേക്ക് എടുത്ത വായ്പകള്‍ നിശ്ചിത സമയത്തിനകം പൂര്‍ണമായും തിരിച്ചടക്കുന്നില്ലെങ്കില്‍ സബ്സിഡി നഷ്ടത്തിന് പുറമെ ഉയര്‍ന്ന പലിശ നിരക്കില്‍ വലിയ തുക തിരിച്ചടക്കേണ്ട അവസ്ഥയാണുള്ളത്. സ്വര്‍ണമോ ഭൂമിയോ …

Read More »

കേരളത്തില്‍ ഒരു ദിവസം കൂടി ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്….

ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, …

Read More »

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: എറണാകുളത്ത് നിര്‍ദ്ദേശം ലംഘിച്ച 145 പേര്‍ക്കെതിരെ കേസ് ; 60 പേര്‍ അറസ്റ്റില്‍…

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ എറണാകുളം ജില്ലയില്‍ കര്‍ശന നിരീക്ഷണവുമായി പോലിസ്. രണ്ടായിരം പോലീസുദ്യോഗസ്ഥരാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍നിരത്തുകളില്‍ പരിശോധന നടത്തുന്നത്. ഓരോ വാഹനവും നിര്‍ത്തി പരിശോധിച്ചു മാത്രമാണ് പോലിസ് കടത്തി വിടുന്നത്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് എടുക്കുന്നത്. ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു. തീര്‍ത്തും അത്യാവശ്യ സര്‍വ്വീസുകളെ മാത്രമേ അനുവദിക്കുന്നുള്ളു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ …

Read More »