മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍. ലേബര്‍ കമ്മീഷണറും റെയില്‍വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നും 14 ലക്ഷത്തിലധികം പേര്‍ പശ്ചിമ റെയില്‍വേ റൂട്ടുകളില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയത്. മുംബൈ നഗരത്തില്‍നിന്നും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജന്മനാടുകളിലേക്ക് മടങ്ങി പോയി. അവധിക്കാലമായതിനാല്‍ സ്വന്തം നാടുകളിലേക്ക് പോയവരും ഇക്കൂട്ടത്തിലുണ്ടെന്ന് …
Read More »‘5 ദിവസത്തെ പിപിഇ കിറ്റിന് 37, 352 രൂപ’; കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്…
കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ. ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പത്ത് ദിവസം കിടന്ന ആൻസന് 1,67, …
Read More »മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പതിനാലുകാരന്‍ പിടിയിൽ; കാരണമായത്…
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്‍റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. …
Read More »ഓട്ടം നിലച്ച വാഹനങ്ങള്‍ ആംബുലന്‍സാക്കി ട്രാവല്‍സ് ഉടമ…
ലോക്ഡൗണിനെത്തുടര്‍ന്ന് ഓട്ടം നിലച്ച വാഹനങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സാക്കി വിട്ടുനല്‍കി ട്രാവല്‍സ് ഉടമ. ഉണിച്ചിറയില്‍ ട്രാവല്‍സ് നടത്തുന്ന നജീബ് വെള്ളക്കലും ഭാര്യ സോനം നജീബും ചേര്‍ന്നാണ് വാഹനങ്ങളില്‍ ചിലത് ആംബുലന്‍സ് സേവനത്തിന് വിട്ടുനല്‍കിയത്. സ്ഥാപനത്തിലെ പാലക്കാട് സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ നാട്ടിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജില്ല ഭരണകൂടത്തിെന്റ അനുമതിയോടെ വാഹനത്തില്‍ രൂപമാറ്റം വരുത്തിയാണ് നജീബും ഭാര്യയും കളമശ്ശേരി നഗരസഭക്ക് നല്‍കിയത്. നിയുക്ത എം.എല്‍.എ പി. …
Read More »ഒരു രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് 40,000 പേര്‍; എല്ലാവര്‍ക്കും പാസ് നല്‍കില്ല; യാത്ര അനുമതി ഇവര്‍ക്ക് മാത്രം….
പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷനല്‍കിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു. ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മ്മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും …
Read More »പൈനാപ്പിള്‍ വില താഴുന്നു; ഒരു കിലോയ്ക്ക് വില 18 രൂപ…
കോവിഡ് വ്യാപനം രൂക്ഷമായി വിപണി അടച്ചുപൂട്ടലില്‍ എത്തിയതോടെ പൈനാപ്പിള്‍ വില ഇടിഞ്ഞു. റമദാന്റെ തുടക്കത്തില്‍ 50 രൂപ വരെ കുതിച്ചുയര്‍ന്ന വില കഴിഞ്ഞദിവസങ്ങളില്‍ ഇടിഞ്ഞ് 18 രൂപ വരെ എത്തി. പ്രധാന വിപണികളുടെ അടച്ചുപൂട്ടലും നിയന്ത്രണങ്ങളുമാണ് വിലത്തകര്‍ച്ചക്ക് കാരണം. ഇതിനു പുറമെ തൊഴിലാളിക്ഷാമം കൂടിയായതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. വില യും വില്പനയും കുറയുന്നത് പല കര്‍ഷകരെയും പൈനാപ്പിള്‍ വിളവെടുക്കാതെ തോട്ടത്തില്‍തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. നിലവില്‍ പൈനാപ്പിള്‍ വാങ്ങാന്‍ …
Read More »കോവിഡ് മുക്തരാവുന്നവരില്‍ അപൂര്‍വ ഫംഗസ് അണുബാധ പടരുന്നതായ് റിപ്പോർട്ട്; എട്ട് മരണം…
കോവിഡ് മുക്തരാവുന്നവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച് എട്ടുപേര്‍ ഇതിനോടകംതന്നെ മരിച്ചതായാണ് റിപ്പോർട്ട്. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാം തരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മ്യൂക്കോര്‍ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. …
Read More »വൃഷ്ടിപ്രദേശത്ത് മഴ ശക്തം; കാരാപ്പുഴ അണക്കെട്ട് നേരത്തെ തുറന്നു…
വയനാട്ടിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ അണക്കെട്ട് തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാലും മഴക്കാല മുന്നൊരുക്കങ്ങളുടെയും ഭാഗമായാണ് ഷട്ടറുകള്‍ നേരത്തെ തുറന്നത്. മഴ കൂടുതല്‍ ശക്തമായാല്‍ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. പരിസരവാസികളെ ഒഴിപ്പിച്ച് വേണം ഇത് ചെയ്യാന്‍. കൊവിഡ് ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടി കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് കണ്ടാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ നാല് മുതല്‍ ആറ് ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിലവില്‍ …
Read More »നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഒടുവില്‍ താഴെ വീണു, പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലെന്ന് റിപ്പോർട്ട്…
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴെ വീണതായി റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചൈനീസ് സോഷ്യല്‍ മീഡിയകളിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ലോംഗ് മാര്‍ച്ച് ബഹിരാകാശ …
Read More »സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; ഇന്ന് 41,971 പേര്‍ക്ക് അസുഖം; 27,456 പേർ രോഗമുക്തി നേടി…
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് …
Read More »