സംസ്ഥാനത്ത് രണ്ട് മാസം കെഎസ്‌ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും കുടിശ്ശികകള്‍ പിരിക്കില്ല. വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയില്‍ രോഗികള്‍ വര്‍ധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More »കോവിഡ് രൂക്ഷമാകുന്നു; ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും; മുഖ്യമന്ത്രി….
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അതുകൊണ്ട് നേരത്തെ എടുക്കുന്നതിന് വേണ്ടി തിരക്കു കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More »പിടിമുറുക്കി കോവിഡ് ; 58 മരണം; പ്രതിദിന കോവിഡ് കേസുകൾ 50,000 ലേക്ക്…
സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., …
Read More »ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തേ; മണ്‍സൂണ്‍ മെയില്‍ എത്തിയേക്കും…
മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെയ് മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ടില്ല. എന്നല്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്. മാഡന്‍ ജൂലിയന്‍ ഒസിലേഷന്‍ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു …
Read More »ഒരു തുള്ളി വാക്സിന്‍ പാഴാക്കാതെ കേരളം ; സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ പ്രശംസിച്ച് പ്രധാനമന്ത്രി…
ഒറ്റ ഡോസ് വാക്സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ സൂക്ഷ്മതയോടെ ഒരുതുള്ളി വാക്സിന്‍ പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്സ്മാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. വാക്സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന്‍ പാഴാക്കല്‍ കുറയ്ക്കുന്നത് …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്….
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപയാണ്.ഇതോടെ പവന് 35,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇനി കറണ്ട് ഇല്ലേലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം…Read more ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വില നേരിയതോതില്‍ താഴ്ന്നു.
Read More »അതിരൂക്ഷം ; സൂക്ഷിക്കുക, രാജ്യത്ത് കോവിഡ് മരണസംഖ്യ ഇരട്ടിയായേക്കാമെന്ന് പ്രവചനം
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം മൂലമുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കാമെന്നു പഠന റിപ്പോർട്ട്. വരുന്ന ആഴ്ചകളില്‍ മരണസംഖ്യ ഇരട്ടിയിലധികം കൂടാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഒരു സംഘം മാത്തമാറ്റിക്കല്‍ മോഡല്‍ അനുസരിച്ചു നടത്തിയ പഠനത്തിലാണ് നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ജൂണ്‍ പകുതിയോടെ മരണം 4,04,000 വരെ ആകാമെന്ന് പറയുന്നത്. ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ നിരക്ക് മുന്‍കൂട്ടി പ്രവചിക്കുക ദുഷ്കരമെങ്കിലും ശക്തമായ …
Read More »തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ മരിച്ചു…
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ ആശുപത്രികളില്‍ പിടഞ്ഞുമരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും എണ്ണത്തിലുണ്ടാവുന്ന വര്‍ധന കൂടുതല്‍ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്നാണ് പുതിയ ദാരുണ സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. മരിച്ചവര്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരാണെന്നാണ് റിപോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കൂറോളമാണ് ആശുപത്രിയില്‍ …
Read More »മാര്‍ ക്രിസോസ്റ്റമിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തുവെന്നും മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തുവെന്നും മുഖ്യമന്ത്രി ഓര്‍ത്തു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് …
Read More »തുടർച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി…
തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേരളം അടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം എണ്ണക്കമ്ബനികള്‍ വീണ്ടും ഇന്ധന വില ദിനംപ്രതി പുതുക്കാന്‍ തുടങ്ങിയത് ഇന്നലെയാണ്. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ യഥാക്രമം പതിനഞ്ചും പതിനെട്ടും പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.74 രൂപയായിട്ടുണ്ട്. ഡീസലിന് 81.12 രൂപയും ആയിരുന്നു.
Read More »